അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്റെ ഭാര്യയ്ക്ക് യുഎസ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ട്രംപിന്റെ ക്ഷണം

  അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ശ്രീനിവാസ് കുച്ചിഭോട്ലയുടെ വിധവ സുനൈന ദുമാലയെ യുഎസ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ട്രംപ് ക്ഷണിച്ചു. ജനുവരി 30നാണ് സമ്മേളനം. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ നേവി ഉദ്യോഗസ്ഥനാണ് ശ്രീനിവാസ് കുച്ചിഭോട്ലയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കന്‍സാസില്‍ വെച്ചാണ് ഇന്ത്യക്കാരനായ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ല (32) കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയാണ് ശ്രീനിവാസ്. കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോള്‍ ഒരു അമേരിക്കന്‍ പൗരന്‍ എന്റെ രാജ്യത്തുനിന്ന് കടന്നുപോകൂ എന്നാക്രോശിച്ച് ശ്രീനിവാസനും സുഹൃത്തുക്കള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. ശ്രീനിവാസിനെ വിവാഹം … Read more

ചരിത്രം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ; നൂറാമത് ഉപഗ്രഹം ഭ്രമണപഥത്തില്‍

  നൂറാമത് ഉപഗ്രഹം വിക്ഷേപിച്ചുകൊണ്ട് ഐഎസ്ആര്‍ഒ. കാര്‍ട്ടോസാറ്റ് 2 ബഹിരാകാശത്തേക്ക് കുതിച്ചു. വിദേശരാജ്യങ്ങളുടേതുള്‍പ്പടെ 31 ഉപഗ്രഹങ്ങളാണുള്ളത്. പിഎസ്എല്‍വി-സി 40 ല്‍ 31 ഉപഗ്രഹങ്ങള്‍. ഇതില്‍ 28 എണ്ണം 6 വിദേശ രാജ്യങ്ങളുടേതാണ്. രാവിലെ 9.29 നായിരുന്നു ഉപഗ്രഹം കുതിച്ചുയര്‍ന്നത്. ഐഎസ്ആര്‍ഒയുടെ 42ാമതു ദൗത്യമാണിത്. വിവിധ ഭൂമി, ഭൂമിശാസ്ത്ര വിവരങ്ങള്‍ക്കു വികസിപ്പിച്ചെടുക്കാനാണ് കാര്‍ട്ടോസാറ്റ് 2 വിന്റെ ഇമേജറികള്‍ ഉപയോഗിക്കുക. ഇതിന്റെ ഡിസൈന്‍ കാലാവധി 5 വര്‍ഷം. കാര്‍ട്ടോസാറ്റ് 2 ന് 710 കിലോഗ്രാം ഭാരവും 30 സഹ പാസഞ്ചര്‍ … Read more

യുഎസ് മാധ്യമങ്ങൾ വസ്തുനിഷ്ഠമല്ലെന്ന് സര്‍വ്വേ; ഭേതം ഇന്ത്യൻ മാധ്യമങ്ങൾ തന്നെ

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ യുഎസ് മാധ്യമങ്ങളേക്കാള്‍ വസ്തുനിഷ്ഠമെന്ന് പ്യൂ സര്‍േവ്വ.  സാമൂഹ്യമാധ്യമങ്ങളുടെ പ്രചാരം വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും പ്രമുഖ മാധ്യമങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്. അമേരിക്കന്‍ മാധ്യമങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ കൂടുതല്‍ വസ്തുതാപരമായാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സര്‍വ്വേയില്‍ പറയുന്നു. യുഎസ് സ്ഥാപനമായ പ്യൂവാണ് പഠനം നടത്തിയത്. ഇന്ത്യയിലെ 80 ശതമാനം മാധ്യമങ്ങളും ഉത്തരവാദിത്ത ബോധത്തോടെ,  വളരെ വേഗത്തിലാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴു ശതമാനം പേര്‍ മാത്രമാണ് ഇതിനു വിപരീതമായി … Read more

അമേരിക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ ഫെബ്രുവരിയില്‍ നടപ്പാക്കും

  യു.എസില്‍ വധശിക്ഷക്കു വിധിച്ച ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വംശജനെ ഫെബ്രുവരിയില്‍ തൂക്കിലേറ്റും. ആന്ധ്രപ്രദേശ് സ്വദേശിയായ രഘുനന്ദന്‍ യന്‍ദാമുരി(32) യെയാണ് 10 മാസം പ്രായമായ കുഞ്ഞിനെയും കുഞ്ഞിന്റെ അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസില്‍ ഫെബ്രുവരി 23ന് തൂക്കിലേറ്റുക. 2014ല്‍ കേസില്‍ രഘുനന്ദന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി അടുത്ത വീട്ടിലെ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമം ചെറുക്കുന്നതിനിടെ അമ്മൂമ്മ െകാല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞും മരിച്ചു. അമേരിക്കയില്‍ വധശിക്ഷക്ക് വിധിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് രഘുനന്ദന്‍. … Read more

സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ തര്‍ക്കം; ഇന്ന് പരിഹാരം കണ്ടേക്കുമെന്ന് അറ്റോര്‍ണി ജനറല്‍

  സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ നടത്തിയ ആരോപണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രശ്ന പരിഹാരത്തിന് കേന്ദ്രം ഇടപെടില്ലെന്നും ജുഡീഷ്യറിക്കുള്ളില്‍ തന്നെ തീര്‍പ്പാക്കണമെന്നും നിയമ മന്ത്രാലയം അറിയിച്ചു. ജഡ്ജിമാരുടെ അസാധാരണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ തര്‍ക്കങ്ങള്‍ക്ക് ഇന്ന് പരിഹാരം കണ്ടേക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുമായി നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തി വെച്ച് വാര്‍ത്ത സമ്മേളനം നടത്തിയത്. … Read more

അയര്‍ലണ്ടില്‍ കനത്ത മഴ ഇന്നും തുടരും; 12 കൗണ്ടികളില്‍ യെല്ലോ വാണിങ്; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുക

  കനത്ത മഴമൂലം വെള്ളിയാഴ്ച പുലര്‍ച്ചെ അയര്‍ലന്റിലെ ഭൂരിഭാഗം പ്രദേശങ്ങളിലുമായി മെറ്റ് ഐറാന്‍ പുറപ്പെടുവിച്ച യെല്ലോ വാണിങ് ഇന്ന് വൈകിട്ട് ആറ് മണി വരെ തുടരും. മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. രാജ്യത്തോട്ടാകെ 12 കൗണ്ടികളിലാണ് മഴ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നത്. മെറ്റ് ഐറാന്‍ നല്‍കുന്ന വിവരമനുസരിച്ച് കാര്‍ലോ, കില്‍ക്കെന്നി, … Read more

സ്മാര്‍ട്ട് ലെഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജെറ്റ് എയര്‍വേയ്സ്

മുംബൈ: സ്മാര്‍ട്ട് ലഗേജിന് വിലക്കേര്‍പ്പെടുത്തി ജെറ്റ് എയര്‍വേയ്‌സ്. നോണ്‍ റിമൂവബിള്‍ ബാറ്ററികളുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കാന്‍ യാത്രക്കാരെ അനുവദിക്കില്ലെന്നാണ് ജെറ്റ് എയര്‍വേയ്‌സ് വ്യക്തമാക്കിയിട്ടുള്ളത്. ജനുവരി 15 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നത്. ഗ്ലോബല്‍ എയര്‍ലൈന്‍ ഗ്രൂപ്പിംഗ് അയാട്ടയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ജെറ്റ് എയര്‍വേയ്‌സിന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. സ്മാര്‍ട്ട് ബാഗ്, ലിഥിയം ബാറ്ററികളുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോട്ടോറുകള്‍, പവര്‍ബാങ്ക്, ജിപിഎസ്, ജിഎസ്എം, ബ്ലൂടൂത്ത്, ആര്‍എഫ്ഐഡി അല്ലെങ്കില്‍ വൈഫൈ സാങ്കേതിക വിദ്യ എന്നിവയാണ് ജെറ്റ് … Read more

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്: പാസ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തുന്നു

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ഇനി വിലാസം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാവില്ല. വിലാസം ഉള്‍പ്പെടുന്ന അവസാന പേജ് പാസ്‌പോര്‍ട്ടില്‍ പ്രിന്റ് ചെയ്യേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെയും സ്ത്രീ – ശിശു വികസന മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ അടങ്ങിയ മൂന്നംഗ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പിതാവിന്റെയും മാതാവിന്റെയും പേര്, ഭാര്യയുടെ പേര്, വിലാസം എന്നീ വിവരങ്ങളാണ് അവസാന പേജില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വിവരങ്ങള്‍ ഇനി പാസ്‌പോര്‍ട്ടിനൊപ്പം ഉണ്ടാകില്ല. അതേസമയം വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം സൂക്ഷിക്കും. പാസ്‌പോര്‍ട്ടിന്റെ നിറത്തിലും … Read more

സെക്കന്‍ഡ് ലെവല്‍ വിദ്യാഭ്യാസ പരിഷ്‌കരണം ഉടന്‍

ഡബ്ലിന്‍: രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പരിഷ്‌കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഐറിഷ് സ്‌കൂളുകളില്‍ ഗുണമേന്മയുള്ള അധ്യാപകരെ വാര്‍ത്തെടുത്ത് ഈ മേഖലയില്‍ ശുദ്ധീകരണം നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്ക് മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്റെ പച്ചക്കൊടി. ഐറിഷ് സ്‌കൂളുകളില്‍ അനദ്ധ്യാപകര്‍ അദ്ധ്യാപനം നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുര്‍ന്നാണ് ഈ നടപടി. സ്‌കൂളുകളില്‍ മിഡില്‍ മാനേജ്മെന്റ് പോസ്റ്റ് എന്ന തസ്തികകളിലും കഴിവുറ്റവരെ നിയമിക്കും. ഏകദേശം ആയിരക്കണക്കിന് ഒഴിവുകളാണ് ഇത്തരത്തില്‍ നികത്താനുള്ളത്. അദ്ധ്യാപകര്‍ക്ക് സീനിയോറിറ്റി വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ഏല്‍പ്പിക്കുന്ന … Read more

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി സുപ്രീം കോടതിയില്‍ പ്രവര്‍ത്തനം നിരാകരിച്ച് വാര്‍ത്താ സമ്മേളനം

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍. കോടതി നിര്‍ത്തിവെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്ജിമാരും അദ്ദേഹത്തൊടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ചാണ് ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. അസാധാരണമായ സംഭവമാണിത്. ഒട്ടും സന്തോഷത്തോടെയല്ല ഇത്തരമൊരു നടപടിക്ക് തുനിഞ്ഞത്. സുപ്രീം കോടതിയുടെ … Read more