ലോക രാജ്യങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയില്‍ തുരങ്ക നിര്‍മ്മാണം…

സോള്‍: സാമാധാനശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി വീണ്ടും ഉത്തരകൊറിയ. ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്ത് തുരങ്ക നിര്‍മാണം നടക്കുന്നതായി റിപ്പോര്‍ട്ട്. ആണവ പരീക്ഷണം നടക്കുന്ന പുന്‍ഗിറിയില്‍ തുരങ്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന കാര്‍ട്ടുകളും മനുഷ്യരും നിരന്തരമായി വന്നുപോകുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉത്തര കൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന 38നോര്‍ത്ത് എന്ന വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്നും ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ സ്ഥലം സജ്ജമാക്കിവയ്ക്കുകയാണ് ഈ പ്രവൃത്തിയിലൂടെ അവര്‍ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്യോങ്യോങ്ങിന്റെ ആറു ആണവ പരീക്ഷണങ്ങളില്‍ അവസാനത്തെ അഞ്ചും നടന്നത് … Read more

സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി

കൊളംബോ: ശ്രീലങ്കയില്‍ ഇനി മുതല്‍ 18 വയസ്സു തികഞ്ഞ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി. 1950ല്‍ പാസാക്കിയ നിയമത്തില്‍ ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഇത് വിതരണം ചെയ്യുന്നിടത്തോ ജോലിചെയ്യുന്നതിനോ വിലക്കുണ്ടായിരുന്നു. ബുധനാഴ്ച്ചയാണ് രാജ്യത്തെ ധനമന്ത്രി ഇത്തരത്തില്‍ ഒരു പ്രസ്ഥാവന പുറത്തിറക്കിയത്. ഇതോടെ 63 വര്‍ഷം പഴക്കമുള്ള നിരോധനമാണ് നീക്കിയിരിക്കുന്നത്. നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകളാണ് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. ശ്രീലങ്കന്‍ സംസ്‌കാരത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. നിയമഭേദഗതിയില്‍ മദ്യം വിളമ്പുന്നിടത്ത് ജോലി … Read more

വിമാനം ജനുവരി 12 വെള്ളിയാഴ്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു.

പൃഥ്വിരാജ് നായകനായി, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മണ്ണില്‍നിന്ന് വിണ്ണിലേയ്ക്കു പറക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വിജയഗാഥയാണ്. ഏച്ചുകെട്ടലുകളില്ലാതെ, അത്യുക്തി കലരാതെ സ്വാഭാവികമായും സത്യസന്ധമായും അത് തിരശ്ശീലയിലെത്തിക്കാന്‍ സംവിധായകന് സാധിച്ചു. ശാരീരിക പരിമിതികളെ മറികടന്ന് സ്വന്തമായി വിമാനം രൂപകല്‍പന ചെയ്ത് പറപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ തൊടുപുഴ സ്വദേശി സജിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനത്തിന്റെ വിമാനത്തിന്റെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്. ചെറുപ്പം മുതല്‍ വിമാനമുണ്ടാക്കാനും വിമാനത്തില്‍ പറക്കാനും ആഗ്രഹിച്ച, കേള്‍വി പരിമിതിയുള്ള ഒരു … Read more

ട്രംപിന്റെ കീഴില്‍ അമേരിക്കയ്ക്ക് കുതിപ്പെന്ന് കണക്കുകള്‍

  ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ അമേരിക്ക ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ അത്ഭുതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചു. ജിഡിപി വളര്‍ച്ച മെച്ചപ്പെട്ടു, തൊഴിലില്ലായ്മ 17 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഏറ്റവുമൊടുവിലായി സാമ്പത്തിക മേഖലയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന ചോദ്യം നികുതി പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടതാണ്. പുതുതായി കൊണ്ടുവന്ന സാമ്പത്തീക പരിഷ്‌കരണങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലെ അമേരിക്കന്‍ സമ്പദ്ഘടനയ്ക്കും സ്റ്റോക്ക് മാര്‍ക്കറ്റിനെയും നിര്‍ണയിക്കാനാകും. … Read more

വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ ആര്‍ക്കും കടന്നുകയറാമെന്ന് കണ്ടെത്തല്‍

  വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വലിയ സുരക്ഷാ പിഴവ് കണ്ടെത്തി ജര്‍മന്‍ ഗവേഷകര്‍. അഡ്മിന്റെ അനുവാദം കൂടാതെ ഗ്രൂപ്പ് ചാറ്റിന്റെ എന്‍ക്രിപ്ഷന്‍ മറികടന്ന് ആര്‍ക്കും ഗ്രൂപ്പ് ചാറ്റില്‍ പ്രവേശിക്കാനാകുമെന്നാണ് റൗര്‍ സര്‍വകലാശാലയിലെ എന്‍ക്രിപ്റ്റോഗ്രഫര്‍മാരുടെ സംഘം കണ്ടെത്തിയത്. സൂറിച്ചില്‍ നടന്ന റിയല്‍ വേള്‍ഡ് ക്രിപ്റ്റോ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുണ്ടായത്. വാട്സ്ആപ്പിന്റെ സെര്‍വര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഒരു സ്വകാര്യ ഗ്രൂപ്പ് ചാറ്റിലേയ്ക്ക് അഡ്മിന്റെ അനുവാദം കൂടാതെ പുതിയ അംഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയും. മാത്രമല്ല, ഇത്തരത്തില്‍ ഗ്രൂപ്പില്‍ കടന്നുകൂടുന്നവര്‍ക്ക് ഗ്രൂപ്പിലെ പുതിയ … Read more

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് നിരവധി തൊഴിലവസരങ്ങള്‍ കൗണ്ടിയില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് IELTS ,Overall Academic 7 (S/W 7, R/L 6.5) ഉള്ളതോ ഡിസിഷന്‍ ലെറ്റര്‍ ഉള്ളതോ ആയ നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മറ്റ് നിരവധി നേഴ്‌സിംഗ് ഹോമിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും നഴ്‌സുമാരെ ആവശ്യമുണ്ട്. FREE Visa FREE Work Permit FREE Initial Accomodation FREE Airport Pickup FREE Itnroductory Class / Training FREE Payment for … Read more

അയര്‍ലണ്ടില്‍ മൂടല്‍ മഞ്ഞ് കനത്തു; രാജ്യവ്യാപകമായി ഓറഞ്ച് വാണിങ് നിലവില്‍ വന്നു

  ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പരക്കെ മൂടല്‍ മഞ്ഞ് വ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഓറഞ്ച് വാണിങ് നിലവില്‍ വന്നു. വ്യഴാഴ്ച അതിരാവിലെ 2 മണിയോടെ നിലവില്‍ വന്ന ഓറഞ്ച് വാണിങ് ഇന്ന് പകല്‍ മുഴവനും തുടരും. മൂടല്‍ മഞ്ഞ് മൂലം കടുത്ത ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അതീവ സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡ്രൈവര്‍മാര്‍ വേഗത കുറച്ച് മാത്രം വാഹമോടിക്കാന്‍ മെറ്റ് ഐറാന്‍ നിര്‍ദ്ദേശമുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും നടക്കാന്‍ ഇറങ്ങുന്നവര്‍ അതീവ ശ്രദ്ധപാലിക്കാനും മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും നാളെയും … Read more

ഉത്തര കൊറിയയുമായി ഉചിതമായ സമയത്ത് ചര്‍ച്ചയ്ക്ക് തയ്യാര്‍; ഡോണാള്‍ഡ് ട്രംപ്

  ശരിയായ സമയത്ത് ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനോടാണ് വൈറ്റ് ഹൗസ് നിലപാട് അറിയിച്ചത്. ഉത്തരകൊറിയന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപ് ഉചിതമായ സമയത്ത്, ശരിയായ സാഹചര്യത്തില്‍ ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തും. ഉത്തരകൊറിയയുമായി യുഎസിന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നത് വാസ്തവമാണ്, പക്ഷെ നല്ല ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. വരും നാളുകളില്‍ അത് നല്ല കാര്യങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും യുഎസ് പ്രത്യാശ … Read more

സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യനഴ്സുമാര്‍

  സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിന്. നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിലും വിവിധ ആശുപത്രികളില്‍ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യുഎന്‍എ) നേതൃത്വത്തില്‍ സമരത്തിന് ഒരുങ്ങുന്നത്. ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരില്‍ നഴ്സുമാരോട് പ്രതികാര നടപടി സ്വീകരിക്കരുതെന്ന് കഴിഞ്ഞതവണത്തെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനിടെയുണ്ടായ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ആശുപത്രി മാനേജ്മെന്റുകളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തങ്ങളോട് സ്വകാര്യ ആശുപത്രി അധികൃതര്‍ പ്രതികാരനടപടി തുടരുകയാണെന്ന് നഴ്സുമാര്‍ പറയുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രമായി ആറ് സ്വകാര്യ ആശുപത്രികളില്‍ നിന്ന് … Read more

തിമിംഗലം സമുദ്ര പര്യവേക്ഷകയെ ചിറകിനടയില്‍ ഒളിപ്പിച്ച് സ്രാവില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ വൈറല്‍

50,000 പൗണ്ട് തൂക്കമുള്ള തിമിംഗലം സമുദ്ര പര്യവേക്ഷകയേയും സംഘത്തേയും ചിറകിനടിയില്‍ ഒളിപ്പിച്ച് സ്രാവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ വൈറലായി. ദക്ഷിണ പസഫിക്കിലെ ററോട്ടോങ്ക ദ്വീപിന് സമീപത്തെ ഉള്‍ക്കടലിലാണ് സംഭവം. തിമിംഗലം രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. 63 കാരിയായ നാന്‍ ഹൗസറിനേയും സംഘത്തേയുമാണ് തിമിംഗലം രക്ഷിച്ചത്. ഇവരെ ബോട്ടില്‍ എത്തിച്ചതിനുശേഷമാണ് തിമിംഗലം സമുദ്രത്തിലേക്ക് മടങ്ങുന്നത്. ഏകദേശം 10 മിനിട്ടോളം തിമിംഗലം ഹോസറെ സ്രാവിന്റെ പിടിയില്‍ അകപ്പെടാതെ കാത്തു. പിന്നീട് തലകൊണ്ടുയത്തി നാന്‍ ഹോസറെ ജലോപരിതലത്തിലെത്തിക്കാനും … Read more