മാധ്യമ പ്രഭു റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ സാമ്രാജ്യം ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്’ ഏറ്റെടുത്ത് വാള്‍ട്ട് ഡിസ്‌നി

  മാധ്യമഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്നിക്ക് സ്വന്തം. അമേരിക്ക ആസ്ഥാനമായ ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ്’ എന്ന പ്രശസ്തമായ വിനോദ-മാധ്യമ സ്ഥാപനത്തെ ‘വാള്‍ട്ട് ഡിസ്‌നി കമ്പനി’ ഏറ്റെടുക്കുന്നു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്. വിനോദ പരിപാടികളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ ഡിസ്‌നിയെ സഹായിക്കും. സ്‌കൈ ചാനലില്‍ 39 ശതമാനം ഓഹരി പങ്കാളിത്തവും ഡിസ്നിക്ക് ലഭിക്കും. ഫോക്സ് … Read more

പുതുവര്‍ഷ ആഘോഷം: ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങി ബുര്‍ജ് ഖലീഫ

  2018ലെ പുതുവര്‍ഷത്തില്‍ തെളിയിക്കുന്ന വെളിച്ചം കൊണ്ട് ലോക റെക്കോര്‍ഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് ബുര്‍ജ് ഖലീഫ. #LightUp2018 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഡൗണ്‍ടൗണ്‍ ദുബായില്‍ നടത്തുന്ന വെളിച്ച പ്രദര്‍ശനം ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അത്ഭുതങ്ങളുടെ പല പാളികളുള്‍പ്പെടുന്ന അത്യാധുനികമായ ഒരു ഷോയായിരിക്കും ഇതെന്നും ഖലീജ് ടൈംസ് പറയുന്നു. ഗിന്നസ് ലോക റെക്കോര്‍ഡിന്റെ സെലിബ്രേഷന്‍ വിഭാഗത്തിലാണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്. ലൈറ്റ് അപ്പ് 2018നെ യുഎഇയുടെ നേട്ടങ്ങള്‍ ആഘോഷിക്കാനും രാഷ്ട്രപിതാവ് ഷെയ്ഖ് … Read more

ഇന്ത്യയില്‍ ചരിത്രത്തിലേറ്റവും വലിയ സാമ്പത്തിക അസമത്വം -വേള്‍ഡ് ഇനീക്വാലിറ്റി ലാബിന്റെ റിപ്പോര്‍ട്ട്

  1980 ന് ശേഷം ഇന്ത്യയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അസമത്വമെന്ന് റിപ്പോര്‍ട്ട്. 2014 ല്‍ ദേശീയ വരുമാനത്തിന്റെ 56 ശതമാനവും ജനസംഖ്യയുടെ 10 ശതമാനം പേരാണ് കയ്യാളുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വത്തെ പറ്റി പഠിക്കുന്ന വേള്‍ഡ് ഇനീക്വാലിറ്റി ലാബിന്റേതാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമ്പദ് രംഗത്തും വ്യാപാര മേഖലയിലും പുറമെ നിന്നുളള നിക്ഷേപങ്ങള്‍ക്കായി ഉദാരനയം നടപ്പിലാക്കിയത് മുതലാണ് ഇത്രയും വലിയ അസമത്വം ഉണ്ടായതെന്നും പഠനം പറയുന്നു. വരുമാനത്തിന്റെ പിരമിഡില്‍ മുകള്‍തട്ടിലുളളവര്‍ക്ക് ആനുപാതികമല്ലാതെ … Read more

ശസ്ത്രക്രിയക്കിടെ രോഗിയുടെ കരളില്‍ ഒപ്പുവെച്ചതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍

  ആശുപത്രിയില്‍ ഡോക്ടര്‍മാെരയും നഴ്‌സുമായും മാലാഖമാരെപ്പോലെ കണ്ട് ശസ്ത്രക്രിയക്ക് നിന്നു കൊടുക്കുേമ്പാള്‍ എന്തു സംഭവിക്കുെമന്ന് ഒരു രോഗിക്കും പറയാനാകില്ല. തന്നെ ഡോക്ടര്‍ രക്ഷിക്കുമെന്ന വിശ്വാസം മാത്രമാണ് കൈമുതല്‍. ആ വിശ്വാസത്തിന്റെ മേല്‍ ഒപ്പുെകാണ്ട് കളങ്കം ചാര്‍ത്തിയിരിക്കുകയാണ് ബ്രിട്ടനിലെ 53കാരനായ ഡോക്ടര്‍ സൈമണ്‍ ബ്രാംഹാള്‍. രക്തക്കുഴലുകളെ സീല്‍ െചയ്യാനുപയോഗിക്കുന്ന വൈദ്യുത കിരണങ്ങള്‍ ഉപയോഗിച്ച് രോഗികളുടെ കരളില്‍ സ്വന്തം പേരിന്റെ ചുരുെക്കഴുത്തായ എസ്.ബി എന്ന് മുദ്രെവച്ചിരിക്കുകയാണ് സൈമണ്‍ ബ്രാംഹാള്‍. ബൈര്‍മിങ്ഹാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ കരള്‍, പ്ലീഹ, പാന്‍ക്രിയാസ് ശസ്ത്രക്രിയ … Read more

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് അംഗീകാരം

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഒറ്റത്തവണ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നതാണ് മുത്തലാഖ്. ബില്ല്പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്നതാണ് കരട് ബില്ല്. ബില്ല് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ, സംസ്ഥാന സര്‍ക്കാറുകളുടെ പരിഗണനക്കയച്ചിരുന്നു. മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്ഷം വരെ തടവും പിഴയും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടാവും. കരടു ബില്ലില്‍ ഭേദഗതി … Read more

മഹാരാഷ്ട്രയില്‍ കുഷ്ഠരോഗം പടരുന്നു: 5004 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ: മഹാരാഷ്ട്രയില്‍ കുഷ്ഠരോഗംപടരുന്നതായി റിപ്പോര്‍ട്ട്. 5004 കുഷ്ഠരോഗ കേസുകളാണ് ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇതില്‍ 41 ശതമാനംപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികളുള്ളത് പാല്‍ഘട്ടിലാണ്. 514 പേര്‍. 345 രോഗികളുമായി ഗട്ചിരോളിയാണ് തൊട്ട് പുറകിലുള്ളത്. ഒരു പതിറ്റാണ്ട് മുന്‍പ് രാജ്യം പൂര്‍ണമായി ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട മഹാവ്യാധിയാണ് ഇപ്പോള്‍ വലിയ അളവില്‍ ജനങ്ങളെ ആശങ്കയിലാക്കുന്നത് തീവ്രമായ രീതിയില്‍ രോഗം ബാധിച്ചവരില്‍ 11ശതമാനം കുട്ടികളാണ്. കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ ഇവരില്‍ … Read more

മധ്യപ്രദേശില്‍ മതംമാറ്റത്തിന്റെ പേരില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം

ഭോപ്പാല്‍ : മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ബജ്രംഗദള്‍ അനാവശ്യ ആക്രമണം നടത്തി. മതം മാറ്റം നടത്തുന്നുവെന്നാരോപിച്ച് നടത്തിയ ആക്രമണത്തില്‍ വൈദികന്റെ വാഹനം കത്തിച്ചു. ആക്രമണത്തിന്റെ പിന്നില്‍ ബജ്രംഗിദള്‍ പ്രവര്‍ത്തകരെന്ന് കണ്ടെത്തി. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് കരോള്‍ സംഘത്തെ ആക്രമിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇവരെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചിട്ടില്ല. സത്‌ന സെന്റ് എഫ്രേം സെമിനാരിയില്‍ നിന്നും ഗ്രാമങ്ങളില്‍ കരോളിന് പോയ വൈദിക വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.   ഡികെ   … Read more

ഊര്‍ജ ഉപയോഗം ഐറിഷ് ഉപഭോക്താക്കളുടെ മാസ ബഡ്ജറ്റിനെ താളം തെറ്റിക്കുന്നു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ 50 ശതമാനം ഉപഭോക്താക്കളും ഗ്യാസ്, ഇലക്ട്രിസിറ്റി ഉപയോഗത്തിന് വന്‍ തുക ചെലവാക്കേണ്ടി വരുന്നു. കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ യൂട്ടിലിറ്റിയുടേതാണ് പുതിയ കണ്ടെത്തല്‍. 2014 ന് ശേഷം ഐറിഷ് മാര്‍ക്കറ്റില്‍ ഊര്‍ജ്ജ വില്പന രംഗത്ത് മത്സരം മുറുകിയിരുന്നു. ഇതോടെ കൂടുതല്‍ ഊര്‍ജ്ജ കമ്പനികളുടെ കടന്ന് വരവ് ഗ്യാസ്, വൈദ്യുതി വില കുറയുന്നതിന് ഇടയാക്കി. ചില സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ ഉപയോഗത്തില്‍ ലാഭം ലഭിച്ചാലും വില കൂടുന്ന സമയത്ത് ഇതിലും ഇരട്ടി തുക ഊര്‍ജ്ജ ഉപയോഗത്തിന് ചിലവാക്കുന്നുണ്ട്. … Read more

വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം: ട്രായ് നിര്‍ദേശം ഉടന്‍

  ഇന്ത്യന്‍ ആകാശപരിധിയില്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി (ഐ എഫ് സി) സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഐ എഫ് സി സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ അറിയിച്ചു. ഐ എഫ് സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ശര്‍മ പറഞ്ഞു. ഐ എഫ് സി സംവിധാനം നടപ്പാക്കണമെന്ന ശുപാര്‍ശ രണ്ടുവര്‍ഷം മുമ്പേ തന്നെ വ്യോമയാന മന്ത്രാലയം … Read more

തളര്‍ന്നു വീഴുമായിരുന്ന ഓട്ടക്കാരിയെ കൈപിടിച്ച് ഫിനിഷിങ് ലൈനിലെത്തിച്ച് മറ്റൊരു ഓട്ടക്കാരി; വീഡിയോ വൈറലാകുന്നു

  ഡാലസ് മാരത്തോണ്‍ വേദിയാണ് രംഗം. ഫിനിഷിങ് ലൈന്‍ ലക്ഷ്യമാക്കി കുതിക്കുന്ന ഒരു ഓട്ടക്കാരി. ചാന്‍ഡ്ലര്‍ എന്നാണ് അവരുടെ പേര്. എന്നാല്‍ ഫിനിഷിങ് ലൈന്‍ അടുത്തതോടെ അവര്‍ ക്ഷീണിതയാവുകയും കുഴഞ്ഞ് വീഴാന്‍ പോവുകയും ചെയ്യുന്നു. എന്നാല്‍ വീഴാന്‍ തുടങ്ങിയ ചാന്‍ഡ്ലര്‍ക്ക് കൈത്താങ്ങായി ഒരു പെണ്‍കുട്ടിയെത്തി. അടുത്ത ട്രാക്കില്‍ മറ്റൊരു മത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവള്‍. അരിയാന ലുട്ടര്‍മാന്‍ എന്നായിരുന്നു അവളുടെ പേര്. കുഴഞ്ഞ് വീഴാന്‍ തുടങ്ങിയ മുപ്പത്തിരണ്ട് വയസ്സുകാരിയായ ചാന്‍ഡ്ലറെ ഫിനിഷിങ് ലൈന്‍ വരെ അരിയാന കൈപിടിച്ച് എത്തിച്ചു. … Read more