നോര്‍വേയില്‍ എഫ്എം റേഡിയോ പ്രക്ഷേപണം അവസാനിപ്പിച്ചു

  ലോകത്ത് എഫ്എം ബ്രോഡ്കാസ്റ്റിംഗ് അവസാനിപ്പിച്ച ആദ്യ രാജ്യമാവുകയാണു നോര്‍വേ. നോര്‍വേയില്‍ എഫ്എം റേഡിയോ പ്രക്ഷേപണം ബുധനാഴ്ച അവസാനിപ്പിച്ചു. നോര്‍വേയില്‍ പബ്ലിക്, കമേഴ്സ്യല്‍ റേഡിയോ പ്രക്ഷേപണത്തെ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ റേഡിയോ നോര്‍ജ് (ഡിആര്‍എന്‍) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ റേഡിയോയിലേക്കു ചുവടുവയ്ക്കുന്നതിന്റെ ഭാഗമായിട്ടാണു പുതിയ തീരുമാനം. അതേസമയം എഫ്എം റേഡിയോ പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ എതിര്‍ത്തു ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം ജനുവരി 11 മുതലാണു ഡിജിറ്റല്‍ ഓഡിയോ ബ്രോഡ്കാസ്റ്റിംഗ് അഥവാ ഡിജിറ്റല്‍ റേഡിയോയിലേക്കു മാറാനുള്ള തീരുമാനം … Read more

എച്ച്.1ബി വിസ നിയന്ത്രണവുമായി ട്രംപ്; ഇന്ത്യക്കാര്‍ക്ക് വീണ്ടും തിരിച്ചടി

  എച്ച്.1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. ഒബാമയുടെ ഭരണകാലത്ത് എച്ച്.1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ തൊഴില്‍ ചെയ്യുന്നതിന് പ്രത്യേക ആനുകൂല്യം അനുവദിച്ചിരുന്നു. ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി. 2015ലാണ് എച്ച്.1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് ആശ്രിത വിസ H4 ഉപയോഗിച്ച് യു.എസില്‍ ജോലി ചെയ്യുന്നതിന് അനുവദിക്കാനുള്ള തീരുമാനം ഒബാമ ഭരണകൂടം എടുത്തത്. ഇതുപ്രകാരം 2016ല്‍ 41,000 എച്ച് 4 വിസയുള്ളവര്‍ക്ക് യു.എസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഈ … Read more

സൗബിന്‍ സാഹിര്‍ വിവാഹിതനായി

നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് സൗബിന്റെ വധു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ തീര്‍ത്തും ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയിലൂടെ സൗബിന്‍ തന്നെയായിരുന്നു വിവാഹക്കാര്യം പുറത്തു വിട്ടത്. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. മോതിരംമാറ്റത്തിന്റെ ചിത്രങ്ങള്‍ സൗബിനും വധു ജാമിയയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കോഴിക്കോടുകാരിയായ ജാമിയ പഠിച്ചതും വളര്‍ന്നതുമെല്ലം ദുബായിലാണ്. ആദ്യ സംവിധാന സംരംഭമായ പറവയുടെ അത്യഗ്രന്‍ വിജയത്തിനു ശേഷമാണ് ജാമിയയുമായുള്ള വിവാഹത്തിന്റെ കാര്യം … Read more

അയര്‍ലണ്ടില്‍ നിര്‍മ്മിച്ച ബെസ്റ്റ് കേക്കുകള്‍ അയര്‍ലണ്ടിലും,നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമുള്ള എല്ലാ ഏഷ്യന്‍ ഷോപ്പുകളിലും ലഭ്യം

ഡബ്ലിന്‍:അയര്‍ലണ്ടിലെ ക്രിസ്മസ് വിപണിയിലേക്ക് ഗുണമേന്മയുടെ പര്യായമായി വീണ്ടും ബെസ്റ്റ് ബേക്കേഴ്‌സ് എത്തുന്നു.കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ വിപണിയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട ‘ വേറിട്ട രുചിവൈഭവത്തിന്റെ’ ഓര്‍മ്മ തേടി എത്തുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിബെസ്റ്റ് കേക്കുകള്‍ അയര്‍ലണ്ടിലും,നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമുള്ള എല്ലാ ഏഷ്യന്‍ ഷോപ്പുകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ബെസ്റ്റ് ബേക്കേഴ്‌സ് അറിയിച്ചു. മലയാളികളുടെ തനിമയുള്ള രുചിക്കൂട്ടുകളും,യൂറോപ്പ്യന്‍ സാങ്കേതിക വിദ്യയും ചേര്‍ത്തിണക്കി അയര്‍ലണ്ടില്‍ ആരംഭിച്ച ഭക്ഷ്യോത്പന്ന ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിലൂടെ നിര്‍മ്മിച്ച ,ക്രിസ്മസ് കേക്കുകളാണ് വിപണിയിലുള്ളത്. ഗള്‍ഫിലും,ഇന്ത്യയിലും,അയര്‍ലണ്ടിലുമുള്ള മുന്‍നിര ഹോട്ടലുകളില്‍ മികച്ച പ്രവര്‍ത്തനപരിചയമുള്ള പാസ്ട്രി ഷെഫ് സന്തോഷ് … Read more

+++ ക്രിസ്മസും പുതുവര്‍ഷവും ആയിട്ടു ഒരു കൊച്ചു സമ്മാനം ഷെയറിംഗ് കെയറിലൂടെ നല്‍കാം! +++

പ്രിയ സുഹൃത്തുക്കളെ, കുടലില്‍ അള്‍സര്‍ വരുന്ന ക്രോണ്‍സ് ഡിസീസ് എന്ന അപൂര്‍വ്വമായ അസുഖം ബാധിച്ച പ്രണവ് എന്ന ചെറുപ്പക്കാരന് വേണ്ടി ധനസമാഹരണം നടത്തുകയാണ്. ചാരിറ്റി പദവി ലഭിച്ചതിനുശേഷം ആദ്യമായി നടത്തുന്ന fundraising ആണ്. ഇതിലൂടെ സമാഹരിക്കുന്ന പണം പ്രണവിനുവേണ്ടി മാത്രമായിരിക്കും ഉപയോഗിക്കുക. സംഭാവന നല്‍കാന്‍  CLICK HERE ഇതു പ്രണവ്. 21 വയസ്സ്. ബി.കോമിനു പഠിച്ചുകൊണ്ടിരുക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രണവിനെ വിശപ്പില്ലായ്മ, വയറു വേദന, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം ആദ്യമായി ഡോക്ടറെ കാണിക്കുന്നത്. ചികിത്സകള്‍ … Read more

കേരളം അഭിമുഖീരിച്ച പ്രകൃതി ദുരന്തം ആയ ഓഖി ചുഴലിക്കാറ്റില്‍ പെട്ടവര്‍ക്ക് കൈത്താങ്ങായി ക്രാന്തിയും.

സമാനതകള്‍ ഇല്ലാത്ത ദുരന്തം ആയിരുന്നു നമ്മുടെ കൊച്ചു കേരളം അഭിമുഖീരിച്ചത്. കേട്ട് കേള്‍വി പോലും ഇല്ലാത്ത തരത്തില്‍ ഉള്ള ഭീകരതയോടെ ആണ് ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ നാശം വിതച്ചത്. നിരവധി പേര് മരണപെട്ടു. നിരവധി കുടുംബങ്ങള്‍ അനാഥമായി. നൂറു കണക്കിന് ആളുകള്‍ പരിക്ക് പറ്റി ചികില്‍സയില്‍ ആണ്. അവരില്‍ പലര്‍ക്കും ഇനി പണിക്കു പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ്. പലരുടെയും വീട് കാട്ടു കൊണ്ട് പോയി. ഉപജീവന മാര്‍ഗം ആയ വള്ളവും വലയും നഷ്ടപ്പെട്ടവര്‍ ധാരാളം. പഠിപ്പു … Read more

ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും; തനിക്ക് സുരക്ഷയില്ലെന്ന് വിജയ് മല്യ

  ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പുകളുമാണെന്നും ഇത്തരം വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഇന്ത്യന്‍ ജയിലുകളിലേക്ക് തന്നെ അയച്ചാല്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാണെന്നും മദ്യവ്യവസായി വിജയ് മല്യ ബ്രട്ടീഷ് കോടതിയില്‍. 9000 കോടി വായ്പാതട്ടിപ്പ് നടത്തിയ മല്യ ഇപ്പോള്‍ ബ്രിട്ടണിലാണുള്ളത്. വിജയ് മല്യയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്ന ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ബ്രട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മല്യ ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെ എതിര്‍ത്തത്. ഇന്ത്യയിലെ ആര്‍തര്‍ … Read more

കോര്‍ക്കില്‍ ഹൗസിങ് അപ്പാര്‍ട്‌മെന്റില്‍ നിന്നും 70 കുടുംബങ്ങളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാന്‍ നീക്കം: പ്രതിഷേധം ആളിക്കത്തുന്നു

കോര്‍ക്ക്: കോര്‍ക്ക് സിറ്റി സെന്ററില്‍ ഹൗസിങ് അപ്പാര്‍ട്‌മെന്റുകളില്‍ നിന്നും വാടകക്കാര്‍ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാന്‍ വീട്ടുടമകള്‍ തയ്യാറെടുക്കുന്നു. ക്രിസ്മസിന് മുന്‍പ് തന്നെ അപ്പാര്‍ട്‌മെന്റുകള്‍ ഒഴിഞ്ഞുപോകാന്‍ ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് വാര്‍ത്തകള്‍. കോര്‍ക്കിലെ Bachelors Quay-ലെ Leeside അപ്പാര്‍ട്‌മെറ്റില്‍ നിന്നുമാണ് വാടകക്കാര്‍ മുഴുവനായി ഒഴിപ്പിക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ വാടക ഉടമകളുടെ അനധികൃതമായ ഒഴിപ്പിക്കല്‍ നടപടി തടയാന്‍ Leeside ആന്റി എവിക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചിരിക്കുകയാണ് കോര്‍ക്കുകാര്‍. കെട്ടിടത്തില്‍ നവീകരണ പദ്ധതികള്‍ നടത്താന്‍ താല്‍ക്കാലികമായി വീട് ഒഴിയണമെന്നാണ് ഉടമകള്‍ ആവശ്യപ്പെട്ടതെങ്കിലും … Read more

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

  കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. രാവിലെ 11-ന് ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യ ഭരണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ അധികാര രേഖ കൈമാറിയാതോടെ രാഹുല്‍ ഔദ്യോഗികമായി പാര്‍ട്ടി അധ്യക്ഷനായി. ഗാന്ധികുടുംബത്തില്‍ നേരിട്ട് നടക്കുന്ന രണ്ടാമത്തെ അധികാരകൈമാറ്റത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരെത്തിയിരുന്നു. സ്ഥാനമൊഴിയുന്ന സോണിയഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റേയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. സോണിയ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗത്തിനുശേഷം … Read more

ആരോമ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്രിസ്തുമസ് ഓഫര്‍ അരി 10.99, കപ്പ 1.59 മറ്റ് നിരവധി ഓഫറുകളും

ഡബ്ലിനിലെ പ്രമുഖ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റായ ക്ലൊണ്ടാല്‍ക്കിന്‍ ആരോമയില്‍ ക്രിസ്തുമസ് ഓഫര്‍ വില്‍പന ആരംഭിച്ചു. മട്ടയരി 10.99 യൂറോ, ഫ്രോസണ്‍ കപ്പ 1.59 യൂറോ തുടങ്ങി ആകര്‍ഷകമായ നിരവധി ഓഫറുകളാണ് ക്രിസ്തുമസ് ആഘോഷത്തിനായി ഒരുങ്ങുന്ന അയര്‍ലണ്ട് മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.