വാര്‍ദ്ധക്യത്തിലെ ട്രോളി ജീവിതം തുടരുന്നു, 102 വയസുകാരി ട്രോളിയില്‍ 24 മണിക്കൂര്‍

  ലീമെറിക്ക്:രാജ്യത്തെ ആരോഗ്യ രംഗം കൂടുതല്‍ ശോചനീയാവസ്ഥയിലേയ്‌ക്കെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ഒന്നിന് പിന്നാലെപുറത്ത് വരുന്നു.മണ്‍സ്റ്റര്‍ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ ലീമെറിക്കിക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ട്രോളിയില്‍ 24 മണിക്കൂറിലേറെ 102 വയസുള്ള വൃദ്ധയെ കിടത്തിയതായി വാര്‍ത്ത പുറത്ത് വന്നു.കൗണ്ടി ക്ലയറില്‍ നിന്‍ ആംബുലന്‍സില്‍ ഇവിടെ എത്തിച്ച ഇവരെ കിടക്കകളുടെ അപര്യാപ്തത മൂലമാണത്രേ വെളിയില്‍ കിടത്തിയത്. കഴിഞ്ഞ ദിവസം ഡബ്ലിനിലെ താലാ ആശുപത്രിയില്‍ 101 വയസുകാരിയെ ട്രോളിയില്‍ കിടത്തിയതിനെ തുടര്‍ന്ന് എച്ച് എസ് ഇ മാപ്പ് പറഞ്ഞതിന്റെ ക്ഷീണം … Read more

കോഴ നല്കി ലോകകപ്പ് വേദി നേടിയെടുത്തതാണെങ്കില്‍ ഖത്തറിനും റഷ്യയ്ക്കും സ്വപ്‌നം നഷ്ടമായേക്കും

മെല്‍ബണ്‍: ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ തലപ്പത്തു നടക്കുന്ന അഴിമതികള്‍ പുറം ലോകം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ഇനി എല്ലാ കാര്യങ്ങളും സുതാര്യമാക്കാനാണ് അധികൃതരുടെ തീരുമാനം. അഴിമതിക്കും കോഴയ്ക്കും ഇനി സംഘടനയ്ക്കുള്ളില്‍ സ്ഥാനമുണ്ടാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ അന്വേഷണങ്ങള്‍ നടക്കുന്നത്. അടുത്ത ലോകകപ്പുകള്‍ക്ക് വേദിയാകുന്ന റഷ്യയും ഖത്തറും ഈ അന്വേഷണങ്ങളില്‍ ഉള്‍പ്പെടുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. ലോകകപ്പ് വേദി നേടിയെടുക്കുന്നതിനായി ഫിഫ ഉന്നതരുമായി കോഴ ഇടപാടു നടന്നിട്ടുണ്ടോയെന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അഴിമതി നടത്തിട്ടുണ്ടെങ്കില്‍ ഇരു രാജ്യങ്ങളും സ്വപ്‌നം … Read more

യെസ് വോട്ട് ക്യാംപെയിന്‍ നടത്തിയ യുവാവിന്‍റെ കാറിന് നേരെ ആസിഡ് ആക്രമണം

ഡബ്ലിന്‍: യെസ് വോട്ട് പക്ഷത്ത് ക്യാംപെയിന്‍ നടത്തിയ യുവാവിന്‍റെ കാറിന് നേരെ ആസിഡ് ആക്രമണം. സ്പിന്‍ 103.8 എഫ്എമ്മില്‍ പ്രോഡ്യൂസറും അവതാരകനുമായ റിയാദ് കലീഫിന്‍റെ കുടുംബ കാറിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.  സ്വവര്‍ഗ വിവാഹ തുല്യതാ ഹിതപരിശോധനയില്‍ യെസ് പക്ഷിത്തിനായി വാദിച്ചിരുന്ന വ്യക്തികളില്‍ പ്രമുഖനാണ് റിയാദ്.  ബ്രേയിലെ വീട്ടില്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ കാറില്‍ ദ്രവിപ്പിക്കുന്ന തരത്തിലുള്ള എന്തോ ദ്രാവകം ഒഴിച്ചതായി കാണുകയായിരുന്നു. ഗാര്‍ഡ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെയും തന്നെ സംശയിക്കാവുന്ന സാഹചര്യത്തിലല്ല ഗാര്‍ഡ.  ക്യാംപെയിന്‍ … Read more

ഐശ്വര്യാറായ് മണിരത്നം ചിത്രത്തില്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐശ്വര്യ റായ് വീണ്ടും മണിരത്‌നം സിനിമയിലെത്തുന്നു. ലോകസുന്ദരി പട്ടം കിട്ടിയ ശേഷം ഐശ്വര്യാ റായി വെള്ളിത്തിരയില്‍ അരങ്ങേറിയത് മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു.മോഹന്‍ലാലായിരുന്നു നായകന്‍. പിന്നീട് മണിരത്‌നത്തിന്റെ ഗുരു, രാവണന്‍ എന്നീ ചിത്രങ്ങളിലും ഐശ്വര്യാ റായി നായികയായി. ഇപ്പോഴിതാ മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഐശ്വര്യാ റായി നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദുല്‍ഖറിനേയും നിത്യാ മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒകെ കണ്‍മണിയാണ് മണിരത്‌നത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ … Read more

സെയില്‍സ് പ്രേമോഷന് ചെലവാക്കിയത് 445 കോടി രൂപ, ഗുണനിലവാരത്തിന് 20 കോടി

ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയ മാഗി ന്യൂഡില്‍സ് കമ്പനി കഴിഞ്ഞ വര്‍ഷം പരസ്യത്തിനായും സെയില്‍സ് പ്രമോഷനായും ചെലവഴിച്ചത് 445 കോടി രൂപയെന്ന് വെളിപ്പെടുത്തല്‍. അതേസമയം ഗുണനിലവാര പരിശോധനയ്ക്കായി മാഗി ചെലവഴിച്ചത് വെറും 12 മുതല്‍ 20 കോടി രൂപ വരെ. നെസ്‌ലെ ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിവര്‍ഷം 300 മുതല്‍ 450 കോടി രൂപ വരെയാണ് മാഗി പരസ്യത്തിനായി ചെലവഴിച്ചത്. എന്നാല്‍ ഗുണനിലവാര പരിശോധനയ്ക്കായി ഇക്കാലയളവില്‍ മാഗി ചെലവഴിച്ചത് അഞ്ച് ശതമാനത്തില്‍ … Read more

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം

ന്യൂഡല്‍ഹി : ചൈനയിലെ വൂഹാനില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം. 800 മീറ്ററിലാണ് ടിന്റുവിന്റെ സ്വര്‍ണ നേട്ടം. 2 മിനിറ്റ് 1.53 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ടിന്റു സ്വര്‍ണം നേടിയത്. രാജ്യാന്തര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണമാണിത്. 2 മിനിറ്റ് 6.33 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ടിന്റു 800 മീറ്റര്‍ ഫൈനലില്‍ കടന്നത്. ഇതോടെ, ചാംപ്യന്‍ഷിപ്പിന്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി. ഷോട്ടപുട്ട് താരം ഇന്ദര്‍ജിത്ത് സിങ്, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, … Read more

മൂന്നുലക്ഷം വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയുമായി എയര്‍ കോം

  ഡബ്ലിന്‍: മൂന്നുലക്ഷം വീടുകളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ് വര്‍ക്ക് കമ്പനിയായ എയര്‍കോം രംഗത്ത്. രാജ്യത്തെ ചില കൗണ്ടികളില്‍ ഇന്റര്‍നെറ്റ് കണക്ഷന് വേഗത കുറവാണെന്ന് പ്രശ്‌നത്തിന് പരിഹാരവുമായാണ് പുതിയ പദ്ധതി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 1,070 കമ്മ്യൂണിറ്റികളിലായി 3 ലക്ഷം വീടുകളില്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നിലവില്‍ 50 ശതമാനം വീടുകള്‍ക്കും ഓഫീസ് സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാണ്. ഫൈബാഗ്(കെറി), ബ്ലാക്ക്‌സോട്(മയോ), … Read more

കണ്ണൂര്‍ സ്‌ഫോടനം: പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി

  കണ്ണൂര്‍ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കോടിയേരി ദില്ലിയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തെകുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വിഎസ് അച്യുതാനന്ദനും പറഞ്ഞു. സ്‌ഫോടനത്തില്‍ മരിച്ച രണ്ട് സിപിഎം പ്രവര്‍ത്തകരുടെയും സംസ്‌കാരം ഇന്ന് നടക്കും. വടക്കെ കാരാല്‍ സുബീഷ് കിളമ്പില്‍ ഷൈജു എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരുടെ നിലയും ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് നാടിനെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. കൊളവല്ലൂര്‍ സ്‌റ്റേഷന്‍ … Read more

ഷാര്‍ലെറ്റ് രാജകുമാരിക്ക് ജോര്‍ജ്ജ് രാജകുമാരന്റെ കുഞ്ഞുമ്മ,ചിത്രം വൈറലാകുന്നു

ലണ്ടന്‍: ഷാര്‍ലെറ്റ് രാജകുമാരിക്ക് ജോര്‍ജ്ജ് രാജകുമാരന്റെ കുഞ്ഞുമ്മ. ബ്രിട്ടീഷ് റോയല്‍ ബേബികളുടെ ഒരുമിച്ചുള്ള ചിത്രം ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ജോര്‍ജ്ജ് രാജകുമാരന്റെ മടിയില്‍ ഇരിക്കുന്ന ഷാര്‍ലെറ്റിന്റെ ചിത്രങ്ങള്‍ കെന്‍സിങ്ടണ്‍ പാലസ് ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടത്. ജോര്‍ജ്ജ് ഷാര്‍ലെറ്റിന്റെ നെറ്റിയില്‍ ചുംബിക്കുന്നതാണ് വൈറലായ ചിത്രങ്ങളിലൊന്ന്. വെള്ള ഷര്‍ട്ടും നീല ട്രൗസറും ധരിച്ച് ചീകിയൊതുക്കിയ മുടിയുമായി രാജകുമാരനായി തന്നെയാണ് ജോര്‍ജ് ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളക്കുപ്പായത്തിലാണ് ഷാര്‍ലെറ്റ്. ഇരുവരുടേയും അമ്മയായ കെയ്റ്റ് മിഡില്‍ട്ടണാണ് ഫോട്ടോഗ്രാഫര്‍. റോയല്‍ ബേബികളുടെ ചിത്രങ്ങളുമായി കെന്‍സിങ്ടണ്‍ പാലസ് … Read more

ചൈനീസ് കപ്പലപകടം; മരണം 400 ആയി

  ജിയാന്‍ലി(ചൈന): ചൈനയില്‍ ഉല്ലാസക്കപ്പല്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 400 ആയി. ശനിയാഴ്ച കണ്ടെടുത്തതില്‍ മൂന്നു വയസുള്ള കുട്ടിയുടെ മൃതദേഹവും ഉള്‍പ്പെടുന്നു. കപ്പലിലുണ്ടായിരുന്ന 456 യാത്രക്കാരില്‍ ക്യാപ്റ്റനടക്കം 14 പേരെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. തഴകീഴായി മറിഞ്ഞ കപ്പല്‍ ക്രയിനുപയോഗിച്ച് ഉയര്‍ത്തിയ ശേഷമാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ മിക്കതും അഴുകിയ നിലയിലായിരുന്നു. ഇതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്കു ശേഷം മാത്രമേ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കൂ. അപകടത്തില്‍പ്പെട്ടവരോടുള്ള ആദരസൂചകമായി ചൈനയില്‍ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതു വിലക്കിയിട്ടുണ്ട്. ശക്തമായ … Read more