എനിക്ക് ഭീഷണിയുണ്ട്, സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല: ദിലീപ്

  ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന് നടന്‍ ദീലിപ്. തനിക്കെതിരെ കേസ് നല്‍കിയവരില്‍ നിന്നാണ് സുരക്ഷാ ഭീഷണി നേരിടുന്നതെന്നും ദിലീപ് പൊലീസിനെ അറിയിച്ചു. സ്വകാര്യ സുരക്ഷാ ഏജന്‍സിയെ നിയോഗിച്ചതില്‍ വിശദീകരണം ചോദിച്ച് പൊലീസ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കവേയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ആലുവ പൊലീസ് ഞായറാഴ്ചയാണ് വിശദീകരണം തേടി ദിലീപിന് നോട്ടീസ് നല്‍കിയത്. സുരക്ഷാ ജീവനക്കാരുടെ പേരുകളും തിരിച്ചറിയല്‍ രേഖകളും നല്‍കണം, അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം, സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ … Read more

പ്രമേഹത്തിനു പുതിയ മരുന്ന്; തടി കുറയ്ക്കാനും സഹായിക്കും

  പ്രമേഹചികിത്സയ്ക്കു ഫലപ്രദമായ മറ്റൊരു ഔഷധം വരുന്നു. സെമാഗ്ലൂടൈഡ് എന്ന ഈ ഔഷധം കുത്തിവച്ചോ ഗുളിക രൂപത്തിലോ ഉപയോഗിക്കാം. ഏറ്റവും വ്യാപകമായ ടൈപ്പ്-2 പ്രമേഹത്തിന്റെ വളര്‍ച്ച തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മൂന്നു വര്‍ഷത്തിനകം ഇവ രോഗികള്‍ക്കു ലഭ്യമാകും. ഈ ഔഷധം ഈയിടെ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിലെ ലെസ്റ്റര്‍ ഡയബെറ്റിക് സെന്ററില്‍ 632 രോഗികളിലായിരുന്നു പരീക്ഷണം. മെറ്റ്‌ഫോര്‍മിന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇതു നല്കിയത്. 71 ശതമാനം പേരിലും ഭാരക്കുറവ് കണ്ടു. ഇപ്പോള്‍ പ്രമേഹചികിത്സയിലുപയോഗിക്കുന്ന ചില ഔഷധങ്ങള്‍ അപ്രതീക്ഷിതമായി … Read more

കാര്‍മേഘം ഇനിയൊരു പ്രശ്‌നമല്ല; വിമാനങ്ങള്‍ക്കായി പുതിയ സെന്‍സര്‍

  കാര്‍മേഘവും പൊടിപടലങ്ങളും പലപ്പോഴും വിമാനത്തിന്റെ പൈലറ്റുമാര്‍ക്ക് കാഴ്ചാതടസ്സം സൃഷ്ടിക്കാറുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായി പുതിയൊരു സാങ്കേതിക സംവിധാനവുമായി രംഗത്ത് വന്നിരിക്കുകയാണ് യുഎസ് ഡിഫന്‍സ് അഡ്വാന്‍സ് റിസര്‍ച്ച് പ്രൊജക്ട്‌സ് ഏജന്‍സി (SARPA)- വീഡിയോ സിന്തറ്റിക് അപര്‍ച്ചര്‍ റഡാര്‍ അഥവാ വിസാര്‍ സെന്‍സര്‍. യുദ്ധവിമാന പൈലറ്റുമാര്‍ക്ക് ഏറെ ഉപയോഗപ്രദമായ ഈ സെന്‍സര്‍ വഴി നഗ്‌ന നേത്രങ്ങള്‍ക്ക് കാഴ്ചമങ്ങുന്ന അന്തരീക്ഷമുള്ള സാഹചര്യങ്ങളിലും വ്യക്തതയോടെ ദൃശ്യങ്ങള്‍ പകര്‍ത്താനും ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി കാണാനും സാധിക്കും. സിന്തറ്റിക് അപര്‍ചര്‍ റഡാര്‍ (SAR) സാങ്കേതിക വിദ്യയാണ് … Read more

ജനപ്രതിനിധികള്‍ക്കെതിരായ നിയമ നടപടി പാടില്ല ; രാജസ്ഥാന്‍ സര്‍ക്കാറിന്റെ വിവാദ ഓര്‍ഡിനന്‍സിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി

    സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സിന് ചോദ്യം ചെയ്ത് ഹര്‍ജി. രാജസ്ഥാന്‍ ഹൈക്കോടതിയിലാണ് ഓര്‍ഡിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഓര്‍ഡിനന്‍സ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഏകപക്ഷീയവും വഞ്ചനാ പരവുമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് ഹര്‍ജി. നിയമഭേദഗതി വരുത്തിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സമത്വത്തിനും നീതിയുക്തമായിഅന്വേഷണം നടത്തുന്നതിനും എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 1973ലെ ക്രിമിനല്‍ ഭേദഗതി ചട്ടം ഭേദഗതി ചെയ്ത് സെപ്തംബര്‍ ഏഴിനാണ് രാജസ്ഥാന്‍ … Read more

ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ചയാളുടെ കത്ത് ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

  ടൈറ്റാനിക് കപ്പല് ദുരന്തത്തില്‍ മരിച്ച വ്യക്തിയുടെ കത്ത് ഒരു കോടിയിലേറെ രൂപയ്ക്ക് ലേലത്തില്‍ വിറ്റു. കപ്പലിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്‌സാണ്ടരര്‍ ഒസ്‌കര്‍ ഹോള്വേഴ്‌സണ് തന്റെ അമ്മയ്ക്ക് എഴുതിയ കത്താണ് 166,000 ഡോളറിന് ലേലത്തില്‍ വിറ്റത്. കപ്പലല്‍ ദുരന്തത്തിന്റെ അവശേഷിപ്പുകളില്‍ ഏറ്റവും കൂടിയ തുകക്ക് വിറ്റു പോയതും ഈ കത്തായിരുന്നു. 1912 ഏപ്രില്‍ 13ന് എഴുതിയ ഈ കത്തില്‍ രാജകീയ കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും കുറിച്ചെല്ലാമാണ് വ്യക്തമാക്കുന്നത്. അക്കാലത്തെ ധനികനായ അമേരിക്കന്‍ വ്യാപാരി ജോണ്‍ … Read more

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു; കേസില്‍ പ്രതികളായ അധ്യാപികമാര്‍ ഒളിവില്‍; സ്‌കൂള്‍ അടിച്ചു തകര്‍ത്ത് വിദ്യാര്‍ത്ഥി സംഘടനകള്‍

  കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. കേസില്‍ പ്രതികളായ രണ്ട് അധ്യാപികമാര്‍ ഒളിവില്‍ പോയി. വ്യാപക പ്രതിഷേധമാണ് കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ രണ്ട് അധ്യാപികമാര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഗൗരി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി … Read more

പ്രാര്‍ഥനകള്‍ വിഫലം: അമേരിക്കയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു; പിതാവ് അറസ്റ്റിലായെന്ന് സൂചന

  അമേരിക്കയില്‍ കാണാതായ മൂന്നു വയസുകാരി ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഒക്ടോബര്‍ 7 ശനിയാഴ്ചയാണ് മലയാളി ദമ്പതികളുടെ വളര്‍ത്തു മകളായ ഷെറിനെ കാണാതായത്. അമേരിക്കന്‍ സമയം ഇന്നലെ രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പാല് കുടിക്കാത്തതിന് ശിക്ഷയായി വീടിന് പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ അല്പസമയത്തിനകം കാണാതാവുകയായിരുന്നു. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള … Read more

യൂറോപ്പില്‍ വിഘടനവാദ സിദ്ധാന്തം പ്രബലമാകുന്നു: മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കാറ്റിലോണിയന്‍ പ്രക്ഷോഭം യൂറോപ്പിലെ മറ്റു രാജ്യങ്ങളും ഏറ്റെടുത്തേക്കുമെന്ന് മുന്നറിയിപ്പ്. യുറോപ്യന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ യൂണിയന്‍ കമ്മീഷണര്‍ ഇത്തരം ഒരു ഭീതി അംഗരാജ്യങ്ങളുമായി പങ്കുവെയ്ക്കുകയായിരുന്നു. യൂറോപ്പില്‍ ചില പ്രദേശങ്ങള്‍ക്ക് സ്വയം ഭരണം ആവശ്യപ്പെട്ടുകൊണ്ടുള്ള വിഘടനവാദ ആശയങ്ങള്‍ തലപൊക്കുന്നതായും ഇ.യു കമ്മീഷണര്‍ അന്റോണിയോ റജാനി വ്യക്തമാക്കി. ഇറ്റലിയിലെ ലംബാര്‍ട്ടി, വെനിറ്റോ എന്നീ പ്രദേശങ്ങള്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷണറുടെ മുന്നറിയിപ്പ്. സ്വയംഭരണം ആവശ്യപ്പെടുന്ന പ്രദേശങ്ങള്‍ സാമ്പത്തികമായി വളര്‍ച്ച കൈവരിച്ച … Read more

ഏഷ്യാകപ്പ് ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

  ഏഷ്യയിലെ ഹോക്കി ചാമ്പ്യന്‍പട്ടം ഇന്ത്യ സ്വന്തമാക്കി. ഏഷ്യാകപ്പ് ഹോക്കി ഫൈനലില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി രമണ്‍ദീപ് സിംഗ്, ലളിത് ഉപാധ്യായ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഏഷ്യാകപ്പിലെ ഏഴാം ഫൈനലിനിറങ്ങിയ ഇന്ത്യ മൂന്നാം കിരീടമാണ് ഇന്ന് കരസ്ഥമാക്കിയത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയില്‍ മുത്തമിടുന്നത്. ഏറ്റവും ഒടുവില്‍ 2007 ലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. … Read more

വിമാനം വൈകി ; അയര്‍ലണ്ടിലേക്കുള്ള മലയാളികള്‍ അബുദാബിയില്‍ കുടുങ്ങി

ഡബ്ലിന്‍: കൊച്ചിയില്‍ നിന്നുമുള്ള എത്തിഹാദ് വിമാനം വൈകിയെത്തിയതിനെത്തുടര്‍ന്ന് അബുദാബിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി കൊച്ചിയില്‍ നിന്നുമുള്ള യാത്രക്കാര്‍ റോസ്മലയാളത്തെ അറിയിച്ചു. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 4 ന് പുറപ്പെടേണ്ടിയിരുന്ന എത്തിഹാദ് രാവിലെ 9:40 നാണ് പുറപ്പെട്ടത്, ഇതുമൂലം അബുദാബിയില്‍ നിന്നും ഡബ്ലിനിലേക്കുള്ള കണക്ഷന്‍ വിമാനം പുറപ്പെട്ടു. ഇനി പ്രാദേശിക സമയം പുലര്‍ച്ചെ 2:40 നാണ് അടുത്ത വിമാനം ലഭിക്കുക. അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള വിദേശ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഹോട്ടലും ഭക്ഷണവും വിമാനക്കമ്പനി വിതരണം ചെയ്തു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവരോട് … Read more