ഫ്രിഡയ്ക്ക് അഭിനന്ദന പ്രവാഹം; മെക്സിക്കോയിലെ ദുരന്തഭൂമിയില്‍ രക്ഷപ്പെടുത്തിയത് 52 പേരെ

  മെക്സിക്കോയിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രധാനിയായ ഫ്രിഡയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മെക്സിക്കോയില്‍ ഇതിനു മുന്‍പുണ്ടായ ഭൂചലത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് പന്ത്രണ്ടോളം പേരെ രക്ഷിച്ച് താരമായിരിക്കുന്ന ഫ്രിഡ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ്. വെറും ലാബ്രഡോറല്ല, മെക്സിക്കന്‍ നാവികസേനയുടം ശ്വാനസേനയിലെ അംഗമാണ് ഫ്രിഡ. മെക്സിക്കോയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഊര്‍ജ്ജസ്വലയായി പ്രവര്‍ത്തിക്കുന്ന ഫ്രിഡ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ അതീവ സാമര്‍ത്ഥ്യമാണ് കാണിക്കുന്നത്. ഫ്രിഡയുടെ ജോലിയിലെ ആത്മാര്‍ത്ഥതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ … Read more

ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടി: റയില്‍വേ സമരം അടുത്ത മാസം മുതല്‍

ഡബ്ലിന്‍: ശമ്പള പരിഷ്‌കരണം നടത്താത്തതില്‍ റയില്‍വേ അതോറിറ്റിയോട് കടുത്ത അതൃപ്തി പ്രഖ്യാപിച്ചുകൊണ്ട് അടുത്ത മാസം മുതല്‍ ഐറിഷ് റെയില്‍ ജീവനക്കാര്‍ സമരത്തിലേക്ക്. നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയനാണ് സമര രംഗത്തേക്ക് ഇറങ്ങുന്നത്. പല പ്രാവശ്യം റെയില്‍വേയ്ക്ക് മുന്നില്‍ എന്‍.ബി.ആര്‍.യു നടത്തിയ ആവശ്യം പരിഗണിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് സമരം. രാജ്യത്തെ പൊതു സേവന രംഗത്ത് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചപ്പോഴും 10 വര്‍ഷം കൊണ്ട് തങ്ങളുടെ ശമ്പളം പഴയപടി തന്നെയാണെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. വര്‍ഷത്തില്‍ 3.75 ശതമാനം വര്‍ധനവ് വേണമെന്നാണ് … Read more

ഫാദര്‍ ഉഴുന്നാലില്‍ ബനഡിക്റ്റ് പതിനാറാമനുമായി കൂടിക്കാഴ്ച നടത്തും; 28 ന് ഇന്ത്യയിലെത്തും

  യെമനിലെ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ മുന്‍ മാര്‍പാപ്പ ബനഡിക്റ്റ് പതിനാറാമനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഫാദര്‍ ടോം അംഗമായ സലേഷ്യന്‍ സന്യാസ സഭയിലെ മേലധികാരികളുമുണ്ടാകും. ഭീകരര്‍ വിട്ടയച്ച ഫാദര്‍ ടോം, തുടര്‍ന്ന് ഒമാനിലാണ് എത്തിയത്. ഒമാനില്‍ നിന്ന് വത്തിക്കാനിലെത്തിയ അദ്ദേഹം തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യവകുപ്പ് അധികൃതര്‍ സലേഷ്യന്‍ സഭയുടെ ദില്ലിയിലെ ആശ്രമത്തിലെത്തി ഫാദര്‍ ടോമിന് പുതിയ പാസ്പോര്‍ട്ട് … Read more

ഉടമസ്ഥയുടെ ശബ്ദത്തില്‍ ആമസോണില്‍ ഓര്‍ഡര്‍ നല്‍കി തത്ത

  ബ്രിട്ടനില്‍ ഉടമസ്ഥയുടെ ശബ്ദത്തില്‍ വളര്‍ത്തു തത്ത സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത വാര്‍ത്ത വൈറലാകുന്നു. ആമസോണ്‍ എന്ന ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സ്ഥാപനത്തിന്റെ ഉല്‍പന്നം ഓര്‍ഡര്‍ ചെയ്തു കൊണ്ടാണു തത്ത തന്റെ കഴിവ് പ്രകടമാക്കിയിരിക്കുന്നത്. ശബ്ദ നിയന്ത്രിത സ്മാര്‍ട്ട് സ്പീക്കറിലൂടെ തന്റെ ഉടമയെ അനുകരിച്ചു കൊണ്ടു വളര്‍ത്തു തത്ത ഓണ്‍ലൈന്‍ ഷോപ്പിംഗ് ഓര്‍ഡര്‍ കൊടുത്തതായി ബുധനാഴ്ച ബ്രിട്ടീഷ് മാധ്യമമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബഡി എന്ന ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, ആമസോണിന്റെ അലക്സ എന്ന ശബ്ദ നിയന്ത്രിത … Read more

മായോ ഗാല്‍വേ എന്നിവിടങ്ങളിലെ ഗ്യാസ് ഉപഭോക്താക്കള്‍ ഗ്യാസ് മീറ്ററുകള്‍ അടിയന്തിരമായി ഓഫ് ചെയ്യണമെന്ന് മുന്നറിയിപ്പ്

  ഗാല്‍വേ: അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ കൗണ്ടികളായ മായോ ഗാല്‍വേ പ്രദേശങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്യാസ് മീറ്ററുകള്‍ ഓഫ് ചെയ്തിട്ടണമെന്ന് നിര്‍ദ്ദേശം. ഈ മേഖലയില്‍ ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രകൃതി വാതക കണക്ഷനുകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതൊരു അടിയന്തിര അറിയിപ്പായി കണ്ടുകൊണ്ട് ഉപയോഗം നിര്‍ത്തി വയ്ക്കണമെന്ന് ഗ്യാസ് നെറ്റ് വര്‍ക്ക് അയര്‍ലണ്ട് വ്യക്തമാകൂന്നു. ബെല്ലന്‍ ബോയിലുള്ള ക്വറിസ് ടെര്‍മിനലിലൂടെ വിതരണം ചെയ്യപ്പെടുന്ന ഇന്ധനത്തില്‍ ഗന്ധം തിരിച്ചറിയുന്നതിനുള്ള രാസവസ്തുക്കള്‍ ചേര്‍ത്തിട്ടില്ലാത്തതിനാലാണ് വിതരണം നിര്‍ത്തിവച്ചിരിക്കുന്നത്. നിറമോ മണമോ ഇല്ലാത്ത … Read more

ഉത്തര കൊറിയക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക്ന്‍ നടപടി

  ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ സാമ്പത്തിക ഉപരോധം ശക്തമാക്കി യുഎസ്. ഉത്തര കൊറിയയുമായി ഇടപാടുകളുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബന്ധമൊഴിവാക്കാന്‍ യുഎസ് ട്രഷറിയെ അധികാരപ്പെടുത്തുന്ന പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. പ്യോഗ്യാംഗുമായുള്ള എല്ലാവിധ സാന്പത്തിക ഇടപാടുകളും നിര്‍ത്തണമെന്ന് ചൈന സെന്‍ട്രല്‍ ബാങ്ക് മറ്റു ചൈനീസ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്പ് സംസാരിക്കുകയായിരുന്നു ട്രംപ്. വിനാശകരമായ ആയുധങ്ങള് വികസിപ്പിക്കാനുള്ള ഉത്തരകൊറിയ സാന്പത്തിക … Read more

ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് സ്നോഡന്‍

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് എന്നീ ആണവ മിസൈലുകള്‍ക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തി. ഇന്ത്യ ഈ മിസൈലുകള്‍ പരീക്ഷിക്കുന്നതിന് മുന്‍പ് തന്നെ ഇതിന് ഉപയോഗിച്ച സാങ്കേതിക വിദ്യകള്‍ അമേരിക്ക മനസിലാക്കിയിട്ടുണ്ടെന്നാണ് സ്‌നോഡന്റെ വാദം. യു.എസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്നും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് രാജ്യദ്രോഹിയായി കുറ്റം ചുമത്തപ്പെട്ട സ്‌നോഡന്‍ ഇപ്പോള്‍ റഷ്യയില്‍ ആണ്. 2005-ല്‍ ആണ് യു.എസ് ഇന്ത്യയുടെ തന്ത്രപ്രധാനമായ രഹസ്യങ്ങള്‍ ചോര്‍ത്തിയത് എന്ന് പറയപ്പെടുന്നു. 2005 ലായിരുന്നു … Read more

ജര്‍മനി തെരഞ്ഞെടുപ്പ് ചൂടില്‍; നാലാമൂഴം തേടി അംഗല മെര്‍ക്കല്‍

  പുതിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ജര്‍മന്‍ ജനത ഈ മാസം 24ന് പോളിങ് ബൂത്തിലേക്ക്. നിലവിലെ ചാന്‍സലര്‍ അംഗല മെര്‍കല്‍ നാലാമൂഴം തേടിയാണ് മത്സരത്തിനിറങ്ങുന്നത്. ഫ്രാന്‍സ് തെരഞ്ഞെടുപ്പിനും ബ്രെക്‌സിറ്റിനും ശേഷം യൂറോപ്പ് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിത്. രാജ്യത്തെ സാമ്പത്തികനില ഭദ്രമാക്കാന്‍ മെര്‍കലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും 2015ലെ അഭയാര്‍ഥി പ്രതിസന്ധിയെ തുടര്‍ന്ന് അവരുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ (സി.ഡി.യു) സ്ഥാനാര്‍ഥിയായ മെര്‍കലിന്റെ വിജയമാണ് യൂറോപ്യന്‍ യൂനിയന്‍ ആഗ്രഹിക്കുന്നത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എസ്.പി.ഡി) ടിക്കറ്റില്‍ മത്സരിക്കുന്ന മാര്‍ട്ടിന്‍ … Read more

ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; പാകിസ്താന്‍ ഇപ്പോള്‍ ‘ടെററിസ്താന്‍’ എന്ന് ഇന്ത്യ

  ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കുകയും ഇന്ത്യ ശീതയുദ്ധതന്ത്രം പയറ്റുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്ത പാകിസ്താന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ മറുപടി. ന്യൂയോര്‍ക്കില്‍ നടന്ന കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് എന്ന പഠനകേന്ദ്രത്തില്‍ സംസാരിക്കവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ തുറന്ന വെല്ലുവിളി. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യന്‍ സംഘത്തിന്റെ സെക്രട്ടറി ഈനം ഗംഭീര്‍ ചുട്ടമറുപടി നല്‍കിയത്. ഭീകരതയെ വളര്‍ത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന പാകിസ്താന്‍ ‘ടെററിസ്ഥാന്‍’ ആയി മാറിയെന്ന് ഈനം ഗംഭീര്‍ പറഞ്ഞു. കശ്മീരില്‍ … Read more

2018 ലെ നീലക്കുറിഞ്ഞി വസന്തം മൂന്നാറില്‍ വരവറിയിച്ചു

  നീലവസന്തത്തി?െന്റ വരവറിയിച്ച് രാജമലയില്‍ നീലക്കുറിഞ്ഞികള്‍ പൂത്തു. അപൂര്‍വമായി പൂത്തിരിക്കുന്ന നീലക്കുറിഞ്ഞി കാണുന്നതിന് സഞ്ചാരികള്‍ നിരവധിയാണ് എത്തുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി വസന്തം ഇനി 2018ലാണ് എത്തുക. എന്നാല്‍, കുറിഞ്ഞിവസന്തത്തെ വരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങുന്നതിനിടയാണ് വലിയ വസന്തത്തി?െന്റ വരവറിയിച്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാജമലയിലെ മലനിരയില്‍ അങ്ങിങ്ങായി നീലക്കുറിഞ്ഞികള്‍ പൂത്തിരിക്കുന്നത്. 2018 ഓഗസ്റ്റിലെ അടുത്ത കുറിഞ്ഞി പൂക്കാലത്തിന് മുന്നോടിയായാണിത്. പൂത്തു കഴിഞ്ഞാലുടന്‍ നശിച്ചുപോകുന്ന കുറിഞ്ഞി ചെടികളുടെ വിത്തുകള്‍ അടുത്ത പൂക്കാലത്തിന് ഏതാനുംവര്‍ഷം മുന്‍പു മാത്രമാണ് … Read more