ദ്രോഗ്‌ഹെഡാ ഉത്സവ ലഹരിയില്‍

ദ്രോഗ്‌ഹെഡാ: നാളെ (22 , വെള്ളിയാഴ്ച ) ദ്രോഗ്‌ഹെഡായിലെ ബാര്‍ബിക്കാന്‍ സെന്ററില്‍ ഡോള്‍ബി സൗണ്ട് സിസ്റ്റത്തില്‍ മറിമായം നിയസും കൂട്ടരും അണിനിരക്കുന്ന നൃത്തവും , ഹാസ്യവും , സംഗീതവും കോര്‍ത്തിണക്കികൊണ്ടുള്ള നിറസന്ധ്യ വൈകിട്ട് ആറുമണിക്ക് അരങ്ങേറുന്നു. പ്രശസ്ത സിനിമ നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയോടൊപ്പം യൂറോപ്പിലെ വിവിധ നൃത്ത മത്സര വേദികളില്‍ നിറസാന്നിധ്യമായ കലാകാരികളും അണിനിരക്കുന്നു. ദ്രോഗ്‌ഹെഡായിലെത്തിയ ടീം സ്റ്റേജും ഒരുക്കങ്ങളും വിലയിരുത്തി. പ്രമുഖ കാറ്ററിംഗ് സര്‍വീസിന്റെ ഫുഡ് കൗണ്ടറും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0879604051 , … Read more

വൈറലായി മുംബൈയിലെ വാട്ടര്‍ ട്രെയിന്‍

പ്ലാറ്റ്ഫോമിലെ യാത്രക്കാരെ കുളിപ്പിച്ച് കടന്നു പോകുന്ന ട്രെയിനിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മുംബൈയിലെ നല്ലസോപാര സ്റ്റേഷനിലാണ് സംഭവം നടന്നത്. പ്ലാറ്റ്ഫോമില്‍ ട്രെയിനിനായി കാത്തുനിന്ന എല്ലാ യാത്രക്കാരുടെയും മേല്‍ വെള്ളം തെറിപ്പിച്ചാണ് ട്രെയിന്‍ കടന്നുപോയത്. മുംബൈയില്‍ ശക്തമായ മഴയെത്തുടര്‍ന്നാണ് പാളങ്ങള്‍ വെള്ളത്തിനടിയിലായത്. ട്രെയിന്‍ വരുന്നതുകണ്ട് പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം പുറകിലേക്ക് മാറിയെങ്കിലും ട്രെയിന്‍ നല്ല വേഗതയില്‍ പോയതുകൊണ്ട് എല്ലാവരും നനയുകയായിരുന്നു. മഴയായതിനാല്‍ മുംബൈയിലെ ട്രെയിനുകള്‍ എല്ലാം വേഗത കുറച്ചാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഈ ട്രെയിന്‍ മാത്രമാണ് … Read more

യുഎന്നിന്റെ ആണവായുധ വിമുക്ത കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവെച്ചു

  യുഎന്‍ മുന്നോട്ടുവച്ച ആണവായുധ വിമുക്ത കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവെച്ചു. ഇന്തൊനീഷ്യ, അയര്‍ലന്‍ഡ് എന്നിവയാണ് പുതുതായി കരാര്‍ അംഗീകരിച്ചവര്‍. ഗയാന, തായ്ലന്‍ഡ്, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ കരാറില്‍ ഒപ്പിട്ടിരുന്നു. കരാറില്‍ ഒപ്പുവച്ച 50 രാഷ്ട്രങ്ങളില്‍, യാതൊരു കാരണവശാലും ആണവായുധം നിര്‍മിക്കുകയോ പരീക്ഷിക്കുകയോ ശേഖരിക്കുകയോ ചെയ്യാനാവില്ല. അതേസമയം, മുഖ്യ ആണവശക്തികളൊന്നും കരാറിനെ അംഗീകരിക്കുന്നില്ല. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളും പ്രകോപനങ്ങളും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന വേളയില്‍, കരാര്‍ നിര്‍ണായകമാണെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ … Read more

മഹദ് വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍

  ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ മികച്ച വ്യവസായികളില്‍ ഇന്ത്യയില്‍ നിന്നും മൂന്ന് പേര്‍ ഇടം പിടിച്ചു. ആര്‍സലോ മിത്തലിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ ലക്ഷ്മി മിത്തല്‍. ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, സണ്‍ മൈക്രോ സിസ്റ്റംസിന്റെ സഹസ്ഥാപകന്‍ വിനോദ് ഖോസ്ല എന്നിവരാണ് പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യക്കാര്‍. ഫോബ്‌സ് മാസികയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പ്രത്യേക പട്ടിക പുറത്തിറക്കിയത്. യു.എസ് പ്രസിഡന്റും വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മൈക്രോ സോഫ്റ്റ് … Read more

വെളിപാടിന്റെ പുസ്തകം സെപ്തംബര്‍ 22 മുതല്‍ അയര്‍ലണ്ടില്‍

ഡബ്ലിന്‍: ആശീര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ സെപ്തംബര്‍ 22 വെള്ളിയാഴ്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ ഈ സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ലാല്‍ജോസാണ്. ചിത്രത്തിലെ ‘ എന്റമ്മേടെ ജിമ്മിക്കിക്കമ്മല്‍’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ആഗോള മലയാളിള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ഈ ഓണത്തിന് മലയാളികള്‍ ഏറ്റവും കൂടുതല്‍ ചുവട് വെച്ചത് വെളിപാടിന്റെ പുസ്തകത്തിലെ ഗാനത്തിനൊപ്പമാണ്. അയര്‍ലണ്ടിലെ താല, സാന്‍ട്രി, ലൂക്കന്‍, കോര്‍ക്ക്, ലിമറിക്ക്, … Read more

സവിശേഷതകളുമായി ആപ്പിളിന്റെ പുതിയ iOS 11 പുറത്തിറക്കി

  ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറായ(ഒഎസ്) iOS 11 ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഐ ഫോണ്‍, ഐ പാഡ് തുടങ്ങിയവയിലാണ് പുതിയ ഒഎസ് പ്രവര്‍ത്തിക്കുക. എന്നാല്‍ ഐ ഫോണ്‍ 5, 5c, ഐ പാഡ് 4 തുടങ്ങിയ ആപ്പിളിന്റെ മുന്‍കാല മോഡലുകളില്‍ ഈ പുതിയ ഒഎസ് പ്രവര്‍ത്തിക്കില്ലെന്നതാണു മറ്റൊരു കാര്യം. സ്മാര്‍ട്ട് ഫോണില്‍ കണ്‍ട്രോള്‍ സെന്റര്‍ നമ്മള്‍ക്ക് ഇഷ്ടാനുസരണം ഭേദഗതി ചെയ്യാനുള്ള സൗകര്യം പുതിയ ഒഎസില്‍ ഉണ്ടെന്നതാണ് ഒന്നാമത്തെ പ്രത്യേകത. iOS 11 … Read more

ലോകാവസാനം സംബന്ധിച്ച് നാസയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

ലോകാവസാനം ഉണ്ടാകുമെന്ന് നാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഭൂമിയെ വിഴുങ്ങുന്ന ഭൂമിയുടെ 4 ഇരട്ടി വലിപ്പമുള്ള സുനാമി വരുന്നുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. മറ്റൊരു ഗ്രഹത്തില്‍ നിന്നും അതി ഭീകരമായ വായു പ്രകമ്പനം ഉണ്ടാകുമെന്നും ഇത് ലോകത്തേ മുഴുവന്‍പേടിപ്പിക്കുന്ന പ്രവചനത്തിനു ശാസത്രീയമായ പിന്‍ബലമുണ്ടെന്നും നാസ പറയുന്നു. ഭൂമിയുടെ അടിത്തട്ട് വരെ ഉളകിയാടും. ഭൂമിയുടെ 4 ഇരട്ടിയോളം ഉയരത്തില്‍ കടല്‍ ജലം ഉയര്‍ന്ന് പൊങ്ങി നിമിഷങ്ങള്‍ കൊണ്ട് എല്ലാം നശിക്കുമെന്ന് നാസയുടെ വെളിപ്പെടുത്തല്‍. പെര്‍സിയൂസ സൗരയൂഥത്തിലാണ് ഭൂമിയെ ഒറ്റയടിയ്ക്ക് നശിപ്പിക്കാന്‍ തക്ക … Read more

രഹസ്യങ്ങള്‍ ചോര്‍ത്തുന്നു; കാസ്‌പെര്‍സ്‌കിക്ക് അമേരിക്കയില്‍ വിലക്ക്

  റഷ്യന്‍ ചാരന്‍മാരുടെ ബന്ധം ആരോപിച്ച് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കിയ്ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിലും മറ്റു ഡിവൈസുകളിലും കാസ്പെര്‍സ്‌കിയുടെ ആന്റി വൈറസ് സോഫ്റ്റ്വെറുകള്‍ വേണ്ടെന്നാണ് നിര്‍ദ്ദേശം. യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ചാരന്മാരുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന എഫ്ബിഐ ഉദ്യോഗസ്ഥന്മാര്‍ പ്രമുഖ ആന്റി വൈറസ്, സൈബര്‍ സുരക്ഷാ സ്ഥാപനമായ റഷ്യന്‍ കമ്പനി കാസ്‌പെര്‍സ്‌കി ലാബിനെതിരെ അന്വേഷണം നടത്തിയിരുന്നു. അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്ന കാസ്‌പെര്‍സ്‌കി ആന്റി വൈറസ് സോഫ്റ്റ് വെയര്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നുവെന്ന് വ്യാപക പരാതി … Read more

നികുതി ഘടനയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ബഡ്ജറ്റില്‍ ഏറെ പ്രതീക്ഷകള്‍

ഡബ്ലിന്‍: വരുമാനം കുറഞ്ഞവര്‍ക്ക് നികുതിയില്‍ ഇളവ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ബഡ്ജറ്റില്‍ ഉറപ്പായും പ്രതീക്ഷിക്കാമെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ അഭിപ്രായപ്പെട്ടു. 2018 ബഡ്ജറ്റില്‍ സാധാരണക്കാര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാനായി ഒന്നും തന്നെയില്ലെന്ന് ഫിയാന ഫോള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തോട് ചേര്‍ന്ന് നിന്ന ലേബര്‍പാര്‍ട്ടിയുടെ നേതാവ് ബ്രണ്ടന്‍ ഹൗളിങ്സിന്റെ വാദത്തെ നിഷ്പ്രഭമാക്കികൊണ്ട് ലിയോ വരേദ്കര്‍ നല്‍കിയ മറുപടിയിലാണ് ഇതിനെക്കുറിച്ച് സൂചനയുള്ളത്. ഇത്തരം വാദങ്ങള്‍ ശരിയല്ലെന്നും യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് 5 ശതമാനം കുറയ്ക്കുമെന്ന വാര്‍ത്തയെ സാധൂകരിക്കുന്നതുമായ മറുപടിയാണ് വരേദ്കറില്‍ … Read more

ഡബ്ലിന്‍ ലൂക്കനിലെ അഭിരാം അജിത്തിന് ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ ഉന്നത വിജയം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ പത്തില്‍ ഒന്‍പത് എ ഗ്രേഡും(ഇംഗ്ലീഷ് ഹയര്‍ ഗ്രേഡ് ) ഒരു ബി ഗ്രേഡുമായി അഭിരാം അജിത് ലൂക്കനിലെ താരമായി. ഡബ്ലിനിലെ പ്രമുഖ ആര്‍ട്ടിസ്റ്റും മലയാളം സംഘടനയുടെ മുന്‍ ആര്‍ട്‌സ് സെക്രട്ടറിയും എക്‌സിക്യൂട്ടീവ് മെമ്പറുമായ അജിത്തിന്റെയും സ്റ്റാഫ് നേഴ്‌സ് ആയ ഷീനയുടെയും പുത്രനാണ് അപ്പു എന്ന് വിളിക്കുന്ന അഭിരാം. സഹോദരി അനഘ, ഡിജിറ്റല്‍ മീഡിയ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. പിതാവിന്റെ പാത പിന്തുടരുന്ന അഭിരാം ചിത്രരചനയിലും, കളറിങ്ങിലും ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ … Read more