സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി

  വീടുകളില്‍ നടക്കുന്ന പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും മദ്യം വിളമ്പുന്നതിന് എക്സൈസ് വകുപ്പിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ എക്സൈസ് വകുപ്പ് ഇടപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പണമെങ്കില്‍ എക്സൈസ് വകുപ്പില്‍ പണം അടച്ച് പ്രത്യേക അനുമതി വാങ്ങണം എന്നതാണ് നിലവിലെ നിയമം. ഇതുമായി ബന്ധപ്പെട്ട സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വീട്ടിലെ ആഘോഷച്ചടങ്ങില്‍ മദ്യം വിളമ്പുന്നതിന് എക്സൈസ് അനുമതി നിഷേധിച്ച ഒരു വ്യക്തിയാണ് കോടതിയെ സമീപിച്ചത്. അതേസമയം, … Read more

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹം നാസ വിക്ഷേപിച്ചു.

നാസയുടെ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണ ചരിത്രത്തില്‍ ഇന്ത്യക്കും അഭിമാനിക്കാം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്. റിഫാത്ത് ഷാരൂഖിന്റെ നേത്യത്വത്തില്‍ ആറംഗ സംഘം വികസിപ്പിച്ചെടുത്ത 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്. മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ പേരില്‍ വികസിപ്പിച്ചെടുത്ത ‘കലാംസാറ്റ്’ വ്യാഴാഴ്ച 3 മണിയോടെയാണ് വിക്ഷേപിച്ചത്. നാസയും ഐ ഡൂഡിളും ചേര്‍ന്ന് സംഘടിപ്പിച്ച ക്യൂബ്സ് ഇന്‍ സ്പേസ് മത്സരത്തില്‍ നിന്നാണ് റിഫാത്തിന്റെ കുഞ്ഞന്‍ ഉപഗ്രഹം തെരഞ്ഞെടുത്തത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ … Read more

ഇന്ത്യക്ക് 22 പ്രഡേറ്റര്‍ ഡ്രോണ്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ നാവികസേനക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള 22 പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രരമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കേയാണ് യുഎസ് ഭരണകൂടത്തിന്റെ നടപടി. 200 കോടിയോളം രൂപയുടെ കരാറാണിത്. ഇന്ത്യയുമായി ട്രംപ് ഭരണകൂടം നല്ലൊരു ബന്ധം ആഗ്രഹിക്കുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു. ഉയര്‍ന്ന മലനിരകളില്‍ പറന്ന് നിരീക്ഷണം നടത്താനുള്ള കഴിവാണ് പ്രഡേറ്റര്‍ ഗാര്‍ഡിയന്‍സിന്റെ പ്രധാന സവിശേഷത. 27 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന … Read more

മൂന്നര കിലോമീറ്റര്‍ ദൂരെ നിന്ന് ഐഎസ് ഭീകരനെ വെടിവച്ചു കൊന്നു; കനേഡിയന്‍ സ്നൈപ്പറിനു ലോകറെക്കേര്‍ഡ്

3540 മീറ്റര്‍ ദൂരത്തില്‍ നിന്ന് കൃത്യമായി വെടിവെച്ച് ഐ എസ് ഭീകരനെ കൊന്ന കനേഡിയന്‍ സായുധസേനയുടെ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ്-2 വിലെ സൈനികന് ലോക റെക്കോര്‍ഡ്. വെടിയേറ്റ് തീവ്രവാദി പത്തു സെക്കന്‍ഡുകള്‍ക്ക് കൊല്ലപ്പെടുകയും ചെയ്തു. ഇത്രയകലത്തില്‍ നിന്നു ഒരാളെ വെടിവച്ചു കൊല്ലുന്നത് ആദ്യമായിട്ടാണെന്നാണ് ദി ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാനഡയുടെ സ്പെഷല്‍ ഫോഴ്സായ ജോയിന്റ് ടാസ്‌ക് ഫോ്ഴ്സ് 2(ജെടിഎഫ്2)വിലെ സ്നൈപ്പറാണ് ഈ റെക്കോര്‍ഡിന്റെ അവകാശി. ഭീകരരെ നേരിടലും ബന്ദികളെ മോചിപ്പിക്കലുമാണ് ഈ ഫോഴ്സിന്റെ പ്രധാന … Read more

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ യൂറോപ്യന്‍ യൂണിയനുമായി കൈകോര്‍ക്കുമെന്ന് വരേദ്കര്‍

അന്താരാഷ്ട്ര തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണത്തിന് അയര്‍ലണ്ടിന്റെ ദീര്‍ഘകാല സൈനിക നിക്ഷ്പക്ഷത തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. ബ്രസീലിലെ തന്റെ ആദ്യ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയര്‍ലന്റ് സൈനിക നിഷ്പക്ഷതയെ മാറ്റില്ലെന്നും നാറ്റൊ പോലെയുള്ള സഖ്യശക്തികളില്‍ നിന്ന് അകന്നുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയും പ്രതിരോധവും അന്താരാഷ്ട്ര സഹകരണത്തിന്റെ സ്വഭാവം അതിവേഗം മാറുന്നതായും അയര്‍ലണ്ട് ഈ മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ സഹകരണത്തിനായി യൂറോപ്യന്‍ യൂണിയന്‍ … Read more

ആഗസ്റ്റില്‍ കേരളത്തിലെത്തുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് 15 യൂറോ നിരക്കില്‍ നാടന്‍ ഭക്ഷണമുള്‍പ്പെടെ ഹൗസ് ബോട്ട് യാത്ര

ഡബ്ലിന്‍: വേനലവധിക്കായി കേരളത്തിലെത്തുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് കുട്ടനാടന്‍ കായല്‍പ്പരപ്പിലെ ഓളങ്ങളില്‍ തഴുകി ഗ്രാമഭംഗി ആസ്വദിച്ച് ഹൗസ് ബോട്ട് യാത്ര നടത്തുവാന്‍ അയര്‍ലണ്ടിലെ പ്രമുഖ ടൂര്‍ ഏജന്‍സിയായ ഷാംറോക്ക് ഹോളിഡേയ്‌സ് അവസരമൊരുക്കുന്നു. ആഗസ്റ്റ് 10 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 വരെയാണ് ഹൗസ് ബോട്ട് യാത്ര. ആലപ്പുഴ പള്ളാതുരുത്തിയില്‍ ആരംഭിക്കുന്ന ഹൗസ്‌ബോട്ട് യാത്രയില്‍ കരിമീന്‍ ഉള്‍പ്പെടെയുള്ള ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം, മിനറല്‍ വാട്ടര്‍ ഉള്‍പ്പെടെയുള്ള പാക്കേജ് മുതിര്‍ന്നവര്‍ക്ക് 15 യൂറോ, കുട്ടികള്‍ 13 യൂറോ, … Read more

ലൂക്കനില്‍ സീറോ മലബാര്‍ കുടുംബസംഗമം ശനിയാഴ്ച: വടംവലിയും,മാജിക് ഷോയും,ഫുട് ബോള്‍ മത്സരവും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍: പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാര്‍ സഭയുടെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന സീറോ മലബാര്‍ സഭ കുടുംബ സംഗമം ജൂണ്‍ 24 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഐറീഷ് മാന്ത്രികന്‍ നയിക്കുന്ന മാജിക്കും പപ്പറ്റ് ഷോയും കുതിര സവാരിയും ഡബ്ലിന്‍ സീറോ മലബാര്‍ സഭ Youth Ignite നേതൃത്വം നല്‍കുന്ന ഫ്‌ലാഷ് മോബും കുടുംബ സംഗമത്തെ … Read more

അമേരിക്കയില്‍ അധ്യാപകര്‍ക്ക് പഠിപ്പിക്കാന്‍ മാത്രമല്ല തോക്ക് ഉപയോഗിക്കാനും പരിശീലനം

അമേരിക്കയില്‍ അധ്യാപകര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നു. അമേരിക്കയിലെ കോളോറാഡോയിലാണ് അധ്യാപകര്‍ക്ക് ഇത്തരത്തിലൊരു പരിശീലനം നല്‍കുന്നത്. കൂടാതെ ക്ലാസുകളില്‍ തോക്ക് കൊണ്ടുവരാനും അനുമതി ലഭിച്ചത്. കൊളോറാഡോയില്‍ നിയമം അനുസരിച്ച് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആയുധങ്ങല്‍ കൈവശം വെയ്ക്കാവുന്നതാണ്. അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ ആയുധം എങ്ങനെ ഉപയോഗിക്കണെമെന്നും സാഹചര്യങ്ങളെ എത് രീതിയില്‍ നേരിടണമെന്നുമുള്ള കാര്യങ്ങളില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. വെല്‍ഡ് കണ്‍ട്രിയിലെ 17 അംഗ അധ്യാപകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീനമാണ് നല്‍കുന്നത്. കണ്‍സര്‍വേറ്റീവ് ഓര്‍ഗനൈസേഷന്‍ കേളോറാഡന്‍സ് ഫോര്‍ ലിബര്‍ട്ടീസ് ആണ് … Read more

മലയാളികള്‍ മെട്രോ സ്റ്റേഷനും വൃത്തികേടാക്കി തുടങ്ങി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കര്‍ശന നടപടിയെന്ന് അധികൃതര്‍

സര്‍വീസ് തുടങ്ങി ഏതാനും ദിവസം പിന്നിട്ടപ്പോള്‍ തന്നെ കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിലെ തൂണുകളില്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍കൊണ്ടു പേരെഴുതുക, പെയിന്റ് ഇളക്കിമാറ്റുക തുടങ്ങിയ’കലാവിരുതുകള്‍’ തുടങ്ങി. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നു നടപടികള്‍ കര്‍ശനമാക്കാന്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചു. സിസിടിവി നോക്കി ആളുകളെ കണ്ടെത്താനാണു കെഎംആര്‍എല്ലിന്റെ ശ്രമം. പാലാരിവട്ടം, പത്തടിപാലം സ്റ്റേഷനുകളിലെ തൂണികളിലാണു മൂര്‍ച്ചയേറിയ വസ്തുക്കള്‍കൊണ്ടു പേരുകള്‍ എഴുതിയിരിക്കുന്നത്. പേപ്പറുകളും മറ്റു മാലിന്യങ്ങളും ഫ്േളാറില്‍ വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. മെട്രോ നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നു ആദ്യ ദിവസം ഉച്ചവരെ 15 പേര്‍ക്കാണു പിഴ ഈടാക്കിയിരുന്നു. … Read more

മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ മുന്‍സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ മീരയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കും. ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മീരാ കുമാര്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദലിത് കാര്‍ഡ് മുന്നോട്ടുവെച്ച് ബിജെപി ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ അതേവിഭാഗത്തില്‍ തന്നെയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് വ്യക്തം. മീരാകുമാര്‍ കോണ്‍ഗ്രസിലെ ദലിത് നേതാക്കളില്‍ പ്രധാനിയാണ്. … Read more