കര്‍ഷകര്‍ക്ക് ഒരു കോടി രൂപ സഹായവുമായി രജനി; രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ആദ്യപടിയാണെന്ന് റിപ്പോര്‍ട്ടുകള്‍

ചെന്നൈ: കാര്‍ഷികവൃത്തി നഷ്ടത്തിലായതോടെ കര്‍ഷകസമരം കൊടുമ്പിരി കൊള്ളുന്ന തമിഴ്‌നാട്ടില്‍, കര്‍ഷകര്‍ക്ക് ഒരു കോടി രൂപ സഹായധനവുമായി ചലച്ചിത്ര താരം രജനികാന്ത്. സമരമുഖത്തുള്ള കര്‍ഷകരുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയ സൂപ്പര്‍താരം, അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും സാമ്പത്തിക സഹായം ഉറപ്പുനല്‍കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറിലെ ജന്മദിനാഘോഷത്തില്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം താരം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നതിനിടെയാണ്, തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന കര്‍ഷകസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ 12ന് ആണു രജനിയുടെ … Read more

മുന്‍ അയര്‍ലണ്ട് മലയാളി ജോഷി സെബാസ്റ്റ്യന്‍ മെല്‍ബണില്‍ നിര്യതനായി

മെല്‍ബണ്‍ . മെല്‍ബണിലെ മിച്ചത്ത് താമസമാക്കിയ ജോഷി സെബാസ്റ്റ്യന്‍ (45) ഇന്നലെ വൈകീട്ട് 8 മണിക്ക് വീട്ടില്‍ വച്ച് നിര്യതനായി.ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേല്‍ സെബാസ്റ്റ്യന്റെ മകനാണ്.കഴിഞ്ഞ രണ്ടു വര്‍ഷമായി ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു. ശവസം സ്‌കാരം പിന്നീട് മെല്‍ബണില്‍ വച്ച് നടത്തപ്പെടും.സീറോമലബാര്‍ സഭയുടെ ബോക്‌സ് ഹില്‍ വാര്‍ഡിലെ വളരെ സജീവവും ഗായക സംഘത്തിലെ അംഗവുമായിരുന്നു ജോഷി. ഭാര്യ മന്‍ജു സെബാസ്റ്റ്യന്‍ കാസര്‍ ഗോഡ് ബളാല്‍ ഓലിക്കല്‍ കുടുംബാംഗമാണ്.അയര്‍ലണ്ടിലെ കാവനില്‍ നിന്നു രണ്ട് വര്‍ഷം മുന്‍പാണ് ജോഷിയും കുടുംബവും … Read more

ശശി തരൂരിന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണമേകി

ഡബ്ലിന്‍: ജൂണ്‍ 18 ഞായറാഴ്ച ഒരു മണിക്ക് ഡാല്‍ക്കി ടൗണ്‍ ഹാളില്‍ നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാനെത്തിയ പാര്‍ലമെന്റേറിയന്‍ ശശി തരൂരിന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എമി സെബാസ്റ്റ്യന്‍, ബേബി പേരേപ്പാടന്‍ എന്നിവരുടെ നേത്രത്വത്തില്‍ സ്വീകരണം നല്‍കി. ഹ്രസ്വസന്ദര്‍ശനമാകയാള്‍ മലയാളി സമൂഹത്തെ കാണുവാനോ സംവദിക്കാനോ സാധ്യമല്ലാത്ത ഖേദം പ്രകടിപ്പിച്ച അദ്ദേഹം മറ്റൊരിക്കല്‍ അയര്‍ലണ്ട് മലയാളികളെ നേരില്‍ക്കാണാനും സംസാരിക്കാനുമായി എത്തിച്ചേരുമെന്ന് അറിയിച്ചു. സില്‍വസ്റ്റര്‍ ജോണ്‍, ജോബി അഗസ്റ്റിന്‍, റെജി, ഡബ്ലിന്‍ എംബസി പ്രധിനിധി എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.

ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തം; വിലകുറഞ്ഞ ക്ലാഡിങ് ഉപയോഗിച്ചത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു

  നഗരത്തിലെ ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. 70 പേരെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്നും അതിനാല്‍തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതോടെ ദുരന്തത്തില് മരിച്ചവരുടെ എണ്ണം നൂറു കവിയുമെന്നു ഉറപ്പായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 24ല്‍ 12 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 12 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് മോര്‍ച്ചറിയിലുള്ളത്. ബാക്കിയുള്ളവരുടേത് കെട്ടിടത്തില്‍ തന്നെ പുറത്തെടുക്കാന്‍ കഴിയാത്തവിധം കുടുങ്ങിക്കിടക്കുകയാണ്. സംഭവസ്ഥലം എലിസബത്ത് രാജ്ഞി സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി സംസാരിച്ച രാജ്ഞി … Read more

മൊസൂളില്‍ ഐഎസ് ഭീകരര്‍ ഒരു ലക്ഷം പൗരന്‍മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍

ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരര്‍ ഒരു ലക്ഷം പൗരന്‍മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു. ഇറാഖിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പ്രതിനിധി ബ്രൂണോ ഗെഡോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊസൂളിന് പുറത്തുനിന്നു പോലും ജനങ്ങളെ ഐഎസ് ഭീകരര്‍ തട്ടികൊണ്ടുവന്ന് മനുഷ്യകവചമാക്കി ഉപയോഗിക്കുന്നു വെന്നാണ് ബ്രൂണോ ഗെഡോ പറയുന്നത്. ഐഎസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ, വൈദ്യുതിയോ ഇല്ലാതെയുള്ള ദുരിത ജീവിതത്തിലാണ് ജനങ്ങള്‍. ടൈഗ്രിസ് നദി കടന്നും മറ്റും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെയാകട്ടെ ഭീകരര്‍ വെടിവെച്ചു വീഴ്ത്തുകയാണ്. ഐഎസ് … Read more

സ്വിസ് ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിന് അംഗീകാരം

ഇന്ത്യന്‍ പൗരന്‍മാരുടെ സാമ്പത്തിക എക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യയ്ക്ക് ഓട്ടോമാറ്റിക് എക്സ്ചേഞ്ച് വഴി കൈമാറുന്നതിന് സ്വിറ്റ്സര്‍ലന്‍ഡ് വെള്ളിയാഴ്ച അംഗീകാരം നല്‍കി. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിനെതിരായുള്ള നടപടികളില്‍ സുപ്രധാനമായ ചുവടുവെപ്പായാണ്് ഇത് വിലയിരുത്തപ്പെടുന്നത്. 2019 സെപ്റ്റംബറിന് ശേഷം സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നതിനാണ് സ്വിറ്റ്സര്‍ലാന്‍ഡ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. 2018 മുതല്‍ സ്വിറ്റ്സര്‍ലന്റില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനം വഴി ഇന്ത്യക്ക് ലഭിക്കും. ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിക്കുന്നതു സംബന്ധിച്ച ഔദ്യോഗിക … Read more

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം; 30,000 കോടി രൂപയുടെ ബാധ്യത എഴുതിത്തള്ളുന്നതിന് സര്‍ക്കാരിന്റെ ശ്രമം

കടബാധ്യതയും ഭീമമായ തുകയുടെ നഷ്ടവും കാരണം പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ വിറ്റൊഴിയുന്നതിനുള്ള പദ്ധതി തയാറായതായി റിപ്പോര്‍ട്ട്. 60,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതിന്റെ പകുതിയോളം തുക എഴുതിതള്ളിയേക്കുമെന്നാണ് സൂചന. എന്നാല്‍ ആസ്തികള്‍ അടിസ്ഥാനമാക്കിയായിരിക്കില്ല കടം എഴുതിതള്ളുന്നത്. എയര്‍ ഇന്ത്യയുടെ ഏകദേശം 21,000 കോടി വായ്പാ തിരിച്ചടവിന്റെ ബാധ്യ സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് സൂചനയുണ്ട്. എയര്‍ ഇന്ത്യാ വായ്പയുടെ മൂന്നില്‍ ഒരു ഭാഗം സര്‍ക്കാര്‍ ഉറപ്പിന്മേലുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേരുന്ന മന്ത്രിമാരുടെ യോഗത്തില്‍ എയര്‍ … Read more

നയാഗ്ര വെള്ളച്ചാട്ടത്തില്‍ ചാടി റെക്കോര്‍ഡിടാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് സുരക്ഷാ സംവിധാനമൊന്നുമില്ലാതെ ചാടിയിട്ടും രക്ഷപെട്ട് ചരിത്രം സൃഷ്ടിച്ചയാള്‍ക്ക് രണ്ടാമത്തെ ശ്രമത്തില്‍ ജീവന്‍ നഷ്ടമായി. 2003 ഒക്ടോബറില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ നയാഗ്രയിലേക്ക് എടുത്തുചാടിയിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന കിര്‍ക്ക് ആര്‍ ജോണ്‍സ് ആണ് രണ്ടാം ശ്രമത്തില്‍ മരണത്തിന് കീഴടങ്ങിയത്. ആദ്യമായിട്ടായിരുന്നു നയാഗ്ര വെള്ളച്ചാട്ടത്തില്‍ സുരക്ഷാസംവിധാനമില്ലാതെ ചാടിയ ഒരാള്‍ രക്ഷപെടുന്നത്. സാധാരണ വസ്ത്രം മാത്രമായിരുന്നു 2003 ചാടിയപ്പോള്‍ ജോണ്‍സ് ധരിച്ചിരുന്നത്. ഇത്തവണ വഞ്ചിപ്പന്തില്‍ (വെള്ളത്തില്‍ ഉരുണ്ടുനീങ്ങാന്‍ ഉപയോഗിക്കുന്ന ബലൂണിന് സമാനമായ ബോള്‍) കയറിയാണ് … Read more

അപൂര്‍വ ജനിതക രോഗങ്ങളെ നേരിടാന്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍

ഇന്ത്യക്കാരില്‍ എഴുപത് ലക്ഷം പേര്‍ അപൂര്‍വമായ ജനിതക രോഗം ബാധിച്ചവരാണ്. മനുഷ്യ ജീനുകളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നു ലഭിച്ച അറിവ് പ്രയോഗത്തില്‍ വരുത്തി ജനിതക രോഗങ്ങളെ നേരിടാന്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നു. വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ ജീനുകളില്‍ പഠനങ്ങള്‍ നടത്തുന്ന ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (CSIR-IGIB), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ഒരു കരാറില്‍ ഒപ്പ് വെച്ചു. ക്ലിനിക്കല്‍ തീരുമാനങ്ങളെ സഹായിക്കാന്‍ ‘അപൂര്‍വ രോഗങ്ങളും ജീനോമിക്സിന്റെ പ്രയോഗവും’ എന്ന വിഷയത്തില്‍ … Read more

അത് ജനങ്ങളുടെ ആദരമാണ്’; ഹര്‍ഷാരവത്തിന് നന്ദി പറഞ്ഞ് ഇ.ശ്രീധരന്‍

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ തന്നെ ഹര്‍ഷാരവത്തേടെ സ്വീകരിച്ച കാണികള്‍ക്ക് നന്ദിയറിച്ച് ഇ ശ്രീധരന്‍. ജനങ്ങളുടെ ആദരമാണ് എനിക്ക് കിട്ടിയ നീണ്ട കൈയടികളെന്ന് ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വേദിയിലുണ്ടായിരുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ സ്വീകരിക്കുന്നതിനേക്കാള്‍ ആവേശത്തോടെയാണ് ഇ ശ്രീധരനെ കാണികള്‍ സ്വീകരിച്ചത്. ചടങ്ങില്‍ സ്വാഗതം ആശംസിച്ച കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഇ ശ്രീധരനെ സ്വാഗതം ചെയ്തപ്പോള്‍ കാണികള്‍ നിര്‍ത്താതെ കയ്യടിച്ചു. ആവേശത്തോടെ കാണികള്‍ കയ്യടി തുടര്‍ന്നപ്പോള്‍, താത്കാലികമായി ഏലിയാസ് ജോര്‍ജിന് പ്രസംഗം നിര്‍ത്തേണ്ടി വന്നു. … Read more