പ്രവാസ ജീവിതം വേദനകള്‍ക്കൊരു ഒപ്പു കടലാസാക്കുക…

ഒരു ജോലി സ്വപ്‌നം കണ്ട് മറുനാട്ടിലേക്ക് പോകാന്‍ ഇരിക്കുന്നവരും പോയവരുമായ എന്റെ പ്രിയപ്പെട്ട കൂട്ടാകാരോടു എന്റെ വിനീതമായ കാഴ്ച്ചപാട് പങ്ക് വെയ്ക്കുകയാണ്. പ്രവാസ ജീവിതം സന്തോഷകരമായ ജീവിതം ആണോ ,ഒന്ന് ഇരുത്തി ചിന്തിക്കൂ. പ്രവാസ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ സന്തോഷത്തിലും നമ്മള്‍ സന്തുഷ്ടരാണോ. നമ്മള്‍ ഇവിടെ എത്തിയിരിക്കുന്നത് ആരുടെ പ്രയത്‌നം കൊണ്ടാണ്. എത്രയോ കഴിവുള്ളവരും കഴിവില്ലാത്തവരും നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ മാതാപിതാക്കളുടെ കഷ്ടപാടും അവര്‍ക്ക് നമ്മെ പറ്റിയുള്ള കരുതലും അല്ലേ, കൂടാതെ നമ്മുടെ ഗുരക്കന്മാരുടെ അനുഗ്രഹവും. നമ്മുടെ … Read more

ആരാണ് പ്രേമത്തിലെ വില്ലന്‍ ??!!

????? ?????????? ????????????? ????????????? ?????? ?????????????????????????????? ????????? ???????? ??????????????????????????. ?????? ????????? ????????? ?????? ???????????????? ??? ???? ??????????? ??????????? ??????????? ?????? ????????????????. ??????????? ????? ???????????????? ?????????? ?????????????? ?????????????????? ????????????? ??????????? ??????????? ???????? ????????. ??????????? ?????? ????????? ???????????????? ???????????? ???????? ????????? ????????. ???????? ????????????? ????????????? ???????? ???????????? ???????????? ?????????? ??????????? ????????? ????????? ?????? ???????????????? ????????????? ???????????. ???????? … Read more

വൈദേശിക ആക്രമണങ്ങള്‍.. നോര്‍മാന്‍ അധിനിവേശം ഇംഗ്ലീഷ് രാജഭരണത്തിലേക്കുള്ള പാത

വൈക്കിങ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക സമുദ്ര സഞ്ചാരികളുടെ ആക്രമണമാണ് ഐറിഷ് ചരിത്രത്തിലെ ഒരു ഘട്ടം. മധ്യകാലത്തിന്‍റെ ആദ്യഘട്ടങ്ങള്‍ വൈക്കുങുകളുടെ ആക്രമണവും നോര്‍മാന്‍ അധിനിവേശവും വരെയാണ്. രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ വൈക്കിങ് ആക്രമണം എഡി 795ലാണ്. നോര്‍വെയില്‍ നിന്നുള്ള ഇവര്‍ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഇത് ചെറിയതോതില്‍ മാത്രമായിരുന്നു. വൈക്കിങുകളുടെ ഇത്തരം ഇടപെടലാകട്ടെ അയര്‍ലന്‍ഡിന്‍റെ ക്രിസ്ത്യന്‍ സുവര്‍ണ സാംസ്കാരികതയ്ക്ക് തടസങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരുന്നു. ഇതാകട്ടെ രണ്ട് നൂറ്റാണ്ട് നീണ്ട് നില്‍ക്കുന്ന യുദ്ധങ്ങളുടെ തുടക്കവുമായിരുന്നു. മൊണാസ്ട്രികളും നഗരങ്ങളും കൊള്ളയടിക്കപ്പെട്ടു. ഇതില്‍ ഭൂരിഭാഗം … Read more

കനിഷ്‌ക വിമാനദുരന്തം നീറുന്ന ഒരോര്‍മ്മ, ഡോക്യുമെന്ററി

  ഡബ്ലിന്‍: വിമാനയാത്രാ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ ആക്രമണമായ കനിഷ്‌ക ദുരന്തത്തിന് മുപ്പത് വയസ് തികയുന്നു. ജൂണ്‍ 23, 1985 ല്‍ എയര്‍ ഇന്ത്യവിമാനം ഐറിഷ് തീരത്ത് ഒമ്പതിനായിരം മീറ്റര്‍ മുകളില്‍ വെച്ച് പൊട്ടി തെറിക്കുമ്പോള്‍ നടുങ്ങിയത് ഇന്ത്യയ്‌ക്കൊപ്പം ലോകം തന്നെയായിരുന്നു. മോണ്‍ട്രയലില്‍ നിന്നും ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം നടന്നത്. 22 വിമാന ജോലിക്കാര്‍ ഉള്‍പ്പടെ 329 യാത്രക്കാരായിരുന്നു വിമാനച്ചിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ അയര്‍ലന്‍ഡിലെ ഷാനോന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടിരുന്നു. … Read more

പുതിയ രാഷ്ട്രീയ ചട്ടകൂടിലേക്ക്….ക്രിസ്തുമത വിശ്വാസത്തിന്‍റെ ഉദയം

ബിസി അറനൂറിനും എഡി അറനൂറിനും ഇടിയിലൂടെ അയര്‍ലന്‍ഡ് കടന്ന് പോകുമ്പോള്‍ പ്രധാനമായും സംഭവിക്കുന്നത് വിശ്വാസപരവും രാഷ്ട്രീയവുമായ മാറ്റമാണ്. പ്രാചീന രാഷ്ട്രീയബന്ധങ്ങളെ വിട്ട് കളയുകയും രാജാധികാരം വരികയും ചെയ്യുന്നു. പിതൃദായക ക്രമം ഉടലെടുക്കുന്നു. വിശ്വാസത്തിന്‍റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തുറന്ന് ലഭിക്കുന്നു…. ഓടുയുഗത്തിന് ശേഷം രാജ്യത്ത് ഇരുമ്പ് യുഗം തുടങ്ങുന്നത് ബിസി അറനൂറിനോടടുപ്പിച്ചാണ്. ഇരുമ്പ് യുഗത്തിന്‍റെ അയര്‍ലന്‍ഡിന്‍റെ ചരിത്രകാലത്തിനും ഇടയിലാണ് കെല്‍ടിക് ഭാഷസംസാരിക്കുന്ന സംഘങ്ങളുടെ കടന്ന് വരവ് നടക്കുന്നത്. ബിസി മുന്നൂറിനോട്ടടുപ്പിച്ച് ദ്വീപിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ നിന്ന് Celtic … Read more

ഓട്ടോ ഡ്രൈവര്‍ വാനോളമുയര്‍ന്ന് പൈലറ്റായ കഥ

  ശ്രീകാന്തിന്റെ സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ല, കാരണം അവന്റെ സ്വപ്‌നങ്ങള്‍ വാനോളം ഉയര്‍ന്നതായിരുന്നു. അതുകൊണ്ട് തന്നെയാണ് ഓട്ടോറിക്ഷ ഡ്രൈവറായ ഒരു പയ്യന്‍ തന്റെ നിശ്ചയദാര്‍ഢ്യവും അശ്രാന്ത പരിശ്രമവും കൈമുതലാക്കി പൈലറ്റായി മാറിയ കഥ വ്യത്യസ്തമാകുന്നത്. ആ കഥ ഇങ്ങനെ: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ശ്രീകാന്ത് പന്താവനെയുടെ ജനനം. സെക്യൂരിറ്റി ജീവനക്കാരാനായിരുന്ന അച്ഛന്റെ തുച്ഛമായ ശമ്പളം തന്റെ വിദ്യാഭ്യാസത്തിന് കൂടി തികയാതെ വന്നപ്പോഴാണ് ശ്രീകാന്ത് ചെറിയ ജോലികള്‍ക്ക് പോയി തുടങ്ങിയത്. ഒരു ഡെലിവറി ബോയ് ആയി തന്റെ … Read more

ശവകുടീരങ്ങളുടെ നവീന ശിലായുഗം…ധാന്യ കൃഷിയുടെ തുടക്കം

ജനങ്ങള്‍ ബിസി ആറായിരം വരെ അലഞ്ഞ് തിരിയുന്ന വേട്ടകാരായി തുടരുകയായിരുന്നു. ഈ സമയത്താണ് സങ്കീര്‍ണമായ കൃഷി രീതികള്‍ ആരംഭിക്കുന്നതെന്ന വാദവുമുണ്ട്. കൗണ്ടി മയോയില്‍ Céide Fields ല്‍ നിന്ന് കാര്‍ഷിക വൃത്തിയുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഉയര്‍ന്ന തലത്തില്‍ തന്നെ ഇവിടെ നവീന ശിലായുഗത്തിന് തുടക്കമായിരുന്നുവെന്നതിന്‍റെ സൂചനയാണിത്. മണ്‍പാത്രങ്ങള്‍, മിനുക്കിയ കല്‍ഉപകരണങ്ങള്‍, ചതുരത്തിലുള്ള മര വീടുകള്‍, സമുദായികമായിട്ടുള്ള മഹാശിലായുഗ ശവ കുടീരങ്ങള്‍ എന്നിവകൊണ്ട് നവീനശിലായുഗം സ്വയം അടയാളപ്പെടുത്തുന്നുണ്ട്. ചില ശവ കുടീരങ്ങള്‍ വലിയ കല്‍ സ്മാരകങ്ങളാണ് Newgrange യിലെ … Read more

ഐറിഷ് ചരിത്രാതീത കാലത്തിന് ഒരാമുഖം…മധ്യശിലായുഗം

ഓരോ രാജ്യത്തിന്റെയും ചരിത്രമെന്നത് മനുഷ്യ വംശത്തിന്റെ തന്നെ കഥകൂടിയാണ്. മനുഷ്യ വംശത്തിന്റെ ചരിത്രമെന്ന് കുടിയേറ്റങ്ങളുടെ കൂടി കഥകളാണന്നതും അത്ഭുതകരമല്ല. ഏറ്റവും പുതിയ തെളിവുകള്‍വെച്ച് മനുഷ്യന്റെ ഉത്ഭവത്തിന് ആഫ്രിക്കവരെ കൊണ്ട് ചെന്നെത്തിക്കാവുന്നത്രയും ആഴ്ത്തിലുള്ള വേരുകളുമുണ്ട്. അവിടെ നിന്ന് തുടങ്ങുന്നു കുടിയേറ്റത്തിന്റെ കഥയെന്ന് പറയാം..പിന്നീട് അലച്ചിലുകള്‍സ്ഥിര താമസമായും ജീവിതമായും സംസ്‌കാരമായും മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നു. എങ്ങനെയായാലും മുന്‍ഗാമികള്‍ അവശേഷിപ്പിച്ച് പോകുന്ന തെളിവുകളാകട്ടെ നമ്മെ സംബന്ധിച്ച് നമ്മുടെ തന്നെ പൂര്‍വീകതയിലേയ്ക്ക് ഇറങ്ങി ചെല്ലാനുള്ള പടികളുമാണ്. അയര്‍ലണ്ടിന്റെ ചരിത്രാതീത കാലം തുടങ്ങുന്നത് മധ്യശിലായുഗത്തില്‍നിന്നാണെന്നാണ് … Read more