അത്തപ്പൂവും നുള്ളി… (ബിനു ഉപേന്ദ്രൻ)

മലയാളികളുടെ മഹോത്സവമാണ് തിരുവോണം. ഓണമെന്ന് കേട്ടാൽ നമുക്ക് ഓർമ്മ വരിക മഹാബലി തമ്പുരാനെയും തമ്പുരാൻ തന്റെ ജനങ്ങളെ സന്ദർശിക്കുന്ന അതിവിശിഷ്ട ദിവസവും. മലയാള വർഷത്തിലെ ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കപ്പെടുന്നത്. ഏതു ദേവനും ഒരു അസുര ഭാവവും ഏതു അസുരനും ഒരു ദൈവീക ഭാവവും ഉണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന നാളുകൾ. അത് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം. അത്തം, ചിത്തിര, ചോതി , വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നീ അനുക്രമമായ ദിവസങ്ങളാണ് ഓണത്തിന്റെ … Read more

മാഞ്ഞുപോകുന്ന ജീവിതങ്ങൾ (സെബി സെബാസ്റ്റ്യൻ)

മൈക്കിൾ ആരോഗ്യ ദൃഢഗാത്രനായിരുന്നു. ഏകദേശം ആറടി പൊക്കവും അതിനൊത്ത ബലിഷ്ഠമായ ശരീരവും. ദിവസവും സൈക്കിൾ ചവിട്ടിയാണ് മൈക്കിൾ ജോലിക്കായി വന്നുകൊണ്ടിരുന്നത്. മൈക്കിളിന് കാർ ഉണ്ടായിരുന്നില്ല. കാർ ഓടിക്കാനും അറിയില്ല. മൈക്കിൾ മറ്റുള്ള ഐറിഷ്കാരിൽ നിന്നും മറ്റ് പലതുകൊണ്ടും വ്യത്യസ്തനായിരുന്നു. അയാൾ അവിവാഹിതനാണ്. ജീവിതത്തിൽ ഇന്നേവരെ ഒരു പാർട്ണർ ഉണ്ടായിട്ടില്ല. ഒരു ഗ്ലാസ്‌ ബിയർ പോലും ജീവിതത്തിൽ കുടിച്ചിട്ടില്ല. പുകവലിക്കാറില്ല. ഹോളിഡേയ്‌സിന് മറ്റുള്ളവരെ പോലെ മറ്റ് രാജ്യങ്ങളിൽ ഉല്ലസിക്കാനായി പോകാറില്ല. അയാൾ മേരിമാതാവിന്റെ ഒരു വലിയ ഭക്തനായിരുന്നു. ജോലിയിൽനിന്ന് … Read more

ആശുപത്രി വരാന്തയിൽ നിന്നും മിസ് കേരളാ റാംപിലേയ്ക്ക്; റിറ്റിയും റിയയും പിന്നിട്ട വഴികൾ…

ആശുപത്രി വരാന്തയിലൂടെ നഴ്‌സിങ് യൂണിഫോമില്‍, കൈയില്‍ മരുന്നുകളുമായി നടന്നുനീങ്ങവെ പെട്ടെന്ന് മുന്നിലെ വരാന്ത ഒരു റാംപ് ആയി മാറുകയും, അവിടെ ചുറ്റും നിറയുന്ന കൈയടികള്‍ക്കിടെ മാലാഖയുടെ വസ്ത്രവുമണിഞ്ഞ് സൗന്ദര്യമത്സരത്തിലെ വിജയകിരീടം ചൂടി നില്‍ക്കുകയും ചെയ്‌തൊരു സ്വപ്‌നസമാന യാത്രയാണ് അയര്‍ലണ്ട് മലയാളിയായ റിറ്റി സൈഗോയുടേത്. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ നീങ്ങിക്കൊണ്ടിരുന്ന ജീവിതത്തില്‍, ആത്മവിശ്വാസത്തോടെ എടുത്ത ഒരൊറ്റ തീരുമാനമാണ് റിറ്റിയെന്ന നഴ്‌സിനെ പ്രഥമ മിസ് കേരളാ അയര്‍ലണ്ട് കിരീടം ചൂടുന്ന ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടത്തിലേയ്ക്ക് നയിച്ചത്. ഇരുധ്രുവങ്ങളിലെന്ന പോലെ നില്‍ക്കുന്ന നഴ്‌സിങ്, … Read more

ഓണത്തപ്പനും പൂവടയും, ഒരു പിടി ഓർമ്മകളും (അശ്വതി പ്ലാക്കൽ)

നാട്ടിലെങ്ങും ഓണത്തോടോണമാണ്. കഴിഞ്ഞ 2 ഓണങ്ങൾ നാട്ടിലായിരുന്നു. പ്രവാസികളാണ് കൂടുതൽ ഓണം ആഘോഷിക്കുന്നതെന്ന് പറയുമ്പോഴും ഓണം നാട്ടിലുള്ളത് പോലെ ഇവിടെയില്ല,എങ്ങുമില്ല. നഗരത്തിലെ തിരക്കിൽ, ഗ്രാമങ്ങളിലെ പൂക്കളിൽ, അടുക്കളയിലെ ഗന്ധങ്ങളിൽ ഏതൊരു മലയാളിയെയും തളച്ചിടുന്ന പൊന്നോണം. തിരുവോണദിവസം അല്ലെങ്കിൽ അതിനോടനുബന്ധിച്ച് ഏതെങ്കിലും ദിവസങ്ങളിൽ ആഘോഷിക്കപ്പെടുന്ന അസോസിയേഷൻ ഓണങ്ങളിൽ നാം നമ്മളെ തളച്ചിടാൻ തുടങ്ങിയിട്ട് എത്ര വർഷമായി പത്തോ പതിനഞ്ചോ? രജിസ്റ്റർ ചെയ്തത് 225 പേരാണ്. ഞാൻ ഉൾപ്പെടെയുള്ള മലയാളി അസോസിയേഷനിലെ അപ്ഡേറ്റ് കണ്ടതാണ് കഴിഞ്ഞ ദിവസം. വല്യ ആൾക്കൂട്ടങ്ങൾ, … Read more

കെ ജെ ബേബി അനുസ്മരണം (ബിനു ദാനിയേൽ)

കെ ജെ ഒരു സാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എഴുത്തുകാരൻ, നാടക പ്രവർത്തകൻ, ചലച്ചിത്ര സംവിധായകൻ സാമൂഹിക പ്രവർത്തകൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ ഇടം സൃഷ്ടിച്ച വ്യക്തിയായിരുന്നു. തൻ്റെ ജീവിതം മുഴുവൻ ആദിവാസി സമൂഹങ്ങളെ കുറിച്ച് പഠിക്കാനും അവരിൽ ഒരു വിദ്യാർത്ഥിയായി കാര്യങ്ങളെ കാണാനും അവരോടൊപ്പം അവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു. ആദിവാസി സമൂഹം നാം അടങ്ങുന്ന നമ്മുക്ക് ചുറ്റുമുള്ള മറ്റു സമൂഹങ്ങളെ പോലെ ഒട്ടും താഴെയോ മുകളിലോ അല്ല നമ്മളെപ്പോലെ തന്നെ … Read more

കവിത: തിരുഃഓണം (പ്രസാദ് കെ. ഐസക് )

പാടുവാനേവരും കൂടൊന്നുകൂടിയാല്‍ ഓണപ്പാട്ടൊന്നു നമുക്കുപാടാം നല്ലൊരുനാളിന്റെ ഓര്‍മയുണര്‍ത്തി ഒത്തൊരുമിക്കാനൊരോണമെത്തി ഓണത്തെപ്പറ്റി ഐതിഹ്യം പലതുണ്ട് പണ്ടുമുതല്‍ക്കേ പലവിധത്തില്‍ കേരളനാട് വാണരുളിപണ്ടു മാവേലിയെന്നൊരസുരരാജന്‍ ആനന്ദചിത്തര്‍ പ്രജകളെല്ലാമന്ന് അല്ലലില്ലാര്‍ക്കുമീനാട്ടിലന്ന് വഞ്ചനയില്ല ചതികളില്ല നമ്മുടെ നാടന്നു സ്വര്‍ഗ്ഗതുല്യം ആ നല്ലനാളിന്റെ ഓര്‍മ്മപുതുക്കലീ പൊന്നിന്‍ചിങ്ങത്തിലെ പൊന്നോണനാള്‍ വിളവെടുപ്പിന്‍ന്റെ മഹോത്സവം തന്നെയീ ചിങ്ങക്കൊയ്ത്തുകഴിയുംകാലം കര്‍ക്കിടകത്തിലെ മഴയൊക്കെ തോര്‍ന്നിട്ടു മാനംതെളിഞ്ഞൊരാ ചിങ്ങമെത്തും പാടമൊക്കെകൊയ്തു കറ്റമെതിച്ചു കളപ്പുരയൊക്കെ നിറയുമപ്പോള്‍. ചിങ്ങമാസത്തിലെ അത്തംമുതല്‍ പത്തുനാള്‍ പിന്നിട്ടാല്‍ ഓണമായി പലതരം പൂക്കള്‍തന്‍ ഉദ്യാനമായ്മാറും തൊടിയും പറമ്പും നമുക്കുചുറ്റും പൂക്കൂടകെട്ടിട്ടു പൂക്കള്‍പറിക്കുവാന്‍ പോയിടും … Read more

കഥ: മൺകുടുക്ക (രാജൻ ദേവസ്യ വയലുങ്കൽ)

ഭദ്രമായി അടുക്കിവെച്ച ഓർമ്മയുടെ കെട്ടുകളിൽ പതുക്കെയൊന്നു തലോടി. വെറുതെ ഒരു കൗതുകം. ഏറെ, വളരെയേറെ പഴക്കമുള്ള ഓർമ്മകൾ. അവയിലലിഞ്ഞു ചേർന്ന കണ്ണീരിന്റെ നനവും, സ്നേഹത്തിന്റെ പരിശുദ്ധിയും, സന്തോഷത്തിന്റെ തിരത്തള്ളലും എന്നെ അസ്വസ്ഥനാക്കി. ഉത്രാടത്തലേന്ന് ബാങ്കിൽ തിരക്കുണ്ടായിരുന്നു. അടുത്ത രണ്ടു ദിവസം ഓണാവധി. ഉച്ചയ്ക്കു തന്നെ പൊയ്ക്കൊള്ളാൻ മാനേജർ പ്രത്യേക അനുവാദം തന്നു. ഇനി എത്ര ദൂരം യാത്ര ചെയ്താലാണ് വീട്ടിലെത്തുക! ഒരു മാസം കൊണ്ട് ബാങ്കിലെ ജോലി കുറെയൊക്കെ മനസ്സിലാക്കി. കൂട്ടലുകളും കിഴിക്കലുകളും. ഒടുവിൽ രണ്ടറ്റവും കൂട്ടിമുട്ടണം. … Read more

അയർലണ്ടിൽ സമ്മാനങ്ങൾ ലഭിക്കുമ്പോൾ നൽകേണ്ട Capital Acquisitions Tax-ൽ നിന്നും ഇളവ് ലഭിക്കുന്നത് എങ്ങനെ? (ഭാഗം 2)

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ നല്‍കേണ്ട Capital Acquisitions Tax (CAT)-ല്‍ നിന്നും ഇളവ് ലഭിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. ഒന്നാം ഭാഗം വായിക്കാനായി: https://www.rosemalayalam.com/20240821173720/133205/ സെക്യൂരിറ്റികളിന്മേല്‍ ഉള്ള ടാക്‌സ് ഇളവ് Section 81 CATCA 2003 പ്രകാരം ചിലയിനം സെക്യൂരിറ്റികള്‍ അല്ലെങ്കില്‍ യൂണിറ്റ് ട്രസ്റ്റ് സ്‌കീമുകളിലെ യൂണിറ്റുകള്‍ എന്നിവയുടെ കൈമാറ്റത്തിന് ടാക്‌സ് ഇളവ് ലഭിക്കും. ടാക്‌സില്‍ നിന്നും ഒഴിവാക്കപ്പെട്ട സെക്യൂരിറ്റികള്‍ കൈമാറുമ്പോഴാണ് ഈ ഇളവ് ലഭിക്കുന്നത്. ഇത് സംബന്ധിക്കുന്ന … Read more

അയർലണ്ടിൽ സമ്മാനങ്ങൾ ലഭിക്കുമ്പോൾ നൽകേണ്ട Capital Acquisitions Tax-ൽ നിന്നും ഇളവ് ലഭിക്കുന്നത് എങ്ങനെ?

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ നമുക്ക് ലഭിക്കുന്ന സമ്മാനത്തിന്- വീടോ, സ്വര്‍ണ്ണമോ, പണമോ മറ്റ് സമ്മാനങ്ങളോ- നല്‍കേണ്ടിവരുന്ന ടാക്‌സിനെയാണ് Capital Acquisitions Tax (CAT) എന്ന് പറയുന്നത്. ഇത്തരത്തില്‍ ഒരു ബന്ധുവോ, സുഹൃത്തോ ഇഷ്ടദാനമായി വീടോ, സ്ഥലമോ തരിക, മറ്റ് സമ്മാനങ്ങള്‍ തരിക മുതലായ സാഹചര്യങ്ങളില്‍ സര്‍ക്കാരിന് അതിന്മേല്‍ നികുതി അഥവാ ടാക്‌സ് നല്‍കാന്‍ നാം ബാധ്യസ്ഥരാണ്. അതേസമയം Capital Acquisitions Tax Consolidation Act (CATCA) 2003 പ്രകാരം വിവിധ സാഹചര്യങ്ങളില്‍ ഈ ടാക്‌സ് ഇളവ് … Read more

അയർലണ്ടിൽ മദ്യപിച്ച് വാഹനമോടിച്ചാൽ ലഭിക്കുന്ന പിഴകളും ശിക്ഷകളും എന്തെല്ലാം?

അഡ്വ. ജിതിൻ റാം ലോകത്തെ മറ്റേത് രാജ്യത്തുമെന്ന പോലെ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നത് അയര്‍ലണ്ടിലും നിയമവിരുദ്ധമാണ്. മദ്യം അടക്കമുള്ള ലഹരികള്‍ ഇതില്‍ പെടുന്നു. രാജ്യത്ത് മദ്യം ഉപയോഗിച്ച് വാഹനമോടിച്ചാല്‍ നേരിടേണ്ടിവരുന്ന നിയമപരമായ ഭവിഷ്യത്തുകളെ കുറിച്ചാണ് ഈ ലേഖനം. Road Traffic Act 1961 ആണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ രാജ്യത്ത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഈ നിയമത്തില്‍ 2006, 2011, 2014, 2016, 2018, 2024 കാലഘട്ടങ്ങളില്‍ ഭേദഗതികളും, കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടായിട്ടുണ്ട്. നിയമപ്രകാരം ഡ്രൈവിങ്ങിനിടെ ഗാര്‍ഡ കൈ കാണിച്ച് … Read more