അയര്‍ലണ്ടിലെ മലയാളി മുസ്‌ളീം സമൂഹവും ആഹ്‌ളാദപൂര്‍വ്വം ബലിപെരുന്നാള്‍ ആഘോഷിച്ചു

ഡബ്ലിന്‍ :ഇബ്രാഹിം പ്രവാചകന്റെ അതിരറ്റ ദൈവസ്‌നേഹത്തിന്റെ,സ്‌നേഹത്തിന്റെ ,ത്യാഗത്തിന്റെ,കീഴ്‌പെടലിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി ലോകമെമ്പാടുമുള്ള വിശ്വാസിനിരയോടൊപ്പം അയര്‍ലണ്ടിലെ മുസ്‌ളീം സമൂഹവും ഇന്നലെ ബലി പെരുന്നാള്‍ ആഘോഷിച്ചു . അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ള വിശ്വാസികള്‍ അത്യാഹ്ലാദത്തോടെയാണ് പെരുന്നാളിനെ വരവേറ്റത്.ഡബ്ലിനില്‍ മാത്രം 20 ലധികം സ്ഥലങ്ങളിലാണ് പെരുന്നാള്‍ നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനകളും സംഘടിക്കപ്പെട്ടത്.വിദ്യാര്‍ഥികള്‍ അടക്കമുള്ള മലയാളികള്‍ പ്രധാനമായും ക്ലോണ്‍സ്‌കിയിലുള്ള ഇസ്ലാമിക കള്‍ച്ചറല്‍ സെന്റര്‍ പള്ളിയിലാണ് പ്രാര്‍ത്ഥനയ്ക്കായി ഒത്തു ചേര്‍ന്നു. സൗഹൃദ ബന്ധം പുതുക്കിയും,പുതുവസ്ത്രങ്ങള്‍ അണിഞ്ഞും,ഓര്‍മ പുതുക്കാന്‍ മൃഗങ്ങളെ ബലിയര്‍പ്പിച്ചും ,നാട്ടിലുള്ള കുടുംബാംഗങ്ങളെ ബന്ധപ്പെട്ടും … Read more

യുപിഎഫി ന്റെ ഏകദിന കോണ്‍ഫറന്‍സ് സെപ്തംബര്‍ 17ന് ഡബ്ലിനില്‍

ഡബ്ലിന്‍: അയര്‍ലന്റിലും നോര്‍ത്തേണ്‍ അയര്‍ലന്റിലുമുള്ള പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ (യു പി എഫ്) ഏകദിന കോണ്‍ഫറന്‍സ് സെപ്തംബര്‍ 17 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 7 വരെ ഡബ്ലിന്‍ സോളിഡ് റോക്ക് ചര്‍ച്ചില്‍ നടക്കും. പ്രശസ്ത പ്രഭാഷകനും കൗണ്‍സിങ്ങ് വിദഗ്ദനുമായ റവ. ഡോ. കോശി വൈദ്യന്‍ മുഖ്യപ്രസംഗകനായിരിക്കും. യു പി എഫ് ക്വയര്‍ സംഗീതാരാധനയ്ക്ക് നേതൃത്വം നല്‍കും.  

ഡബ്ലിന്‍ പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. സെപ്റ്റംബര്‍ 1ന് ആരംഭിച്ച നോമ്പാചരണം 7ന് വൈകിട്ട് വിശുദ്ധ കുര്‍ബാനയോടെ സമാപിച്ചു. സെപ്റ്റംബര്‍ 3 വെള്ളിയാഴ്ച ധ്യാനം നടത്തപ്പെട്ടു. പരിശുദ്ധ മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഭവനങ്ങളില്‍ നിന്നും നേര്‍ച്ച ആയി പാച്ചോര്‍ കൊണ്ടു വരികയും എല്ലാവരും ഭക്ഷിക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനക്കും ധ്യാനത്തിനും യു.കെ.യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ … Read more

യൂറോപ്പ് ഒരുങ്ങുന്നു; വീണ്ടും ഒരു വിക്ടറിക്കായി

യൂറോപ്പിലെമ്പാടും അനേകം മലയാളി ക്രൈസ്തവരുടെ ജീവിതത്തില്‍ ആത്മീയ ഉണര്‍വും അഭിഷേകവും പകര്‍ന്ന’ശാലോംവിക്ടറി2015’നുശേഷം വീണ്ടും ഒരു വിക്ടറി കോണ്‍ഫ്രന്‍സിനായി അയര്‍ലണ്ട് ഒരുങ്ങുന്നു. പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ ധന്യമായ അയര്‍ലണ്ടിലെ പുണ്യഭൂമിയായ ക്‌നോക്കില്‍ വച്ച് തന്നെയാണ് ഈ വര്‍ഷവുംവിക്ടറികോണ്‍ഫ്രന്‍സ്‌നവംബര്‍ 11, 12, 13(വെള്ളി,ശനി,ഞായര്‍) തിയ്യതികളിലായി നടത്തപ്പെടുന്നത്. ശാലോം ശുശ്രൂഷകളുടെ സ്ഥാപകനും ചെയര്‍മാനുമായ ഷെവ. ബെന്നി പുന്നത്തറ ഇതിന് നേതൃത്വം നല്‍കുന്നു. ഒപ്പം യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെ അനേകരാജ്യങ്ങളില്‍ അത്ഭുതകരമായ അഭിഷേകശുശ്രൂഷകള്‍ നടത്തുന്ന ഡോ. ജോണ്‍ ഡി, ക്രിസ്റ്റീന്‍ മിനിസ്ട്രിയിലൂടെ കുഞ്ഞു … Read more

ഡബ്‌ളിന്‍ സീറോമലബാര്‍ ചര്‍ച്ചിന്റെ യുവജനവിഭാഗമായ ‘യൂത്ത് ഇഗ്‌നൈറ്റി’നു വേണ്ടി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായയൂത്ത് ഇഗ്‌നെറ്റ് ഡബ്ലിനില്‍ ഉള്ള ഒന്‍പതു മാസ്സ്‌സെന്റേഴ്‌സിലെ യുവജനങ്ങള്‍ക്കായി ചാരിറ്റി , ഹോപ്പ് , ഫെയ്ത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഷോര്‍ട്ട് ഫിലിമിനെക്കുറിച്ചുള്ള നിബന്ധനകള്‍ താഴെ കൊടുക്കുന്നു. 1. 13 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവജനങ്ങള്‍ക്ക് തനിയെയോഅല്ലെങ്കില്‍ ഗ്രൂപ്പ് ആയോ മത്സരത്തില്‍ പങ്കെടുക്കാം. 2. സീറോ മലബാര്‍ സഭയുടെ ധാര്‍മ്മികതയില്‍ ഉറച്ചുനില്‍ക്കുന്ന സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. 3. വിഷയം FAITH , HOPE … Read more

താലയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും,തിരുവോണാഘോഷവും സെപ്റ്റ:10 ശനിയാഴ്ച.

ഡബ്‌ളിന്‍ : താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2016 സെപ്റ്റംബര്‍ 10 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 8 വരെ ഭക്ത്യാദരാഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്. രാവിലെ 10 ന് താലാ കില്‍നമനയിലുള്ള സെന്റ്.കെവിന്‍സ് ദേവാലയത്തില്‍ റവ.ഫാ. പോള്‍ തങ്കച്ചന്‍ ഞാളിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയും കുര്‍ബ്ബാന മദ്ധ്യേ അച്ചന്‍ തിരുന്നാള്‍ സന്ദേശവും നല്‍കും. ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലദീഞ്ഞ് തിരുന്നാള്‍ പ്രദക്ഷിണംഎന്നിവ ഉണ്ടായിരിക്കും. … Read more

സോര്‍ഡ്‌സില്‍ സണ്‍ഡേ സ്‌കൂള്‍ ആനിവേഴ്‌സറിയും ഫാമിലി ഫെസ്റ്റും സെപ്റ്റംബര്‍ 3 ന്

സോര്‍ഡ്‌സ്: സ്വാര്‍ഡ്‌സിലെ സെയിന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ ആനിവേഴ്‌സറിയും ഫാമിലി ഫെസ്റ്റും നടത്തപ്പെടുന്നു.സെപ്റ്റംബര്‍ 3 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ സ്വാര്‍ട്‌സിലെ ഓള്‍ഡ്‌ബോറോ സ്‌കൂള്‍ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക.കുട്ടികളുടെ വിവിധ കലാപരിപാടികള്‍,ബൈബിള്‍ സ്‌കിറ്റ്‌സ തുടങ്ങിയ പരിപാടികള്‍ മുഖ്യ ആകര്‍ഷണമാണ്.സണ്‍ഡേ സ്‌കൂള്‍ ആനിവേഴ്‌സറിയോടനുബന്ധിച്ചു നടത്തപ്പെട്ട വിവിധ ഇനങ്ങളിലെ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും അന്നേ ദിവസം നല്കപ്പെടുന്നതാണ്. സ്‌നേഹ വിരുന്നോടു കൂടി പരിപാടികള്‍ അവസാനിക്കുന്നതാണ്.ഏവരെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങള്‍ … Read more

നോക്ക് തീര്‍ത്ഥാടനം സൈക്കിള്‍ തീര്‍ത്ഥയാത്ര വെള്ളിയാഴ്ച്ച

ഡബ്ലിന്‍ . അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് തീര്‍ത്ഥയാത്രയും വി .കുര്‍ബ്ബാനയും സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇടവക മെത്രാപോലീത്ത അഭി .യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ഇതിനു മുന്നോടിയായി ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യുവജനസഖ്യം ഒരുക്കുന്ന സൈക്കിള്‍ തീര്‍ത്ഥയാത്ര നാളെ(വെള്ളിയാഴ്ച്ച) രാവിലെ 5 മണിയ്ക്ക് ആരംഭിക്കും.വികാരി ഫാ.ബിജു ജോസഫ് പാറേക്കാട്ടിലും,സഹ … Read more

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയ പെരുന്നാള്‍

??????????????? ?????? ?????? ????????? ???????? ?????????????? ???? ????????? ???? ??????????? ???????? ????????????? ????? ??????????? ???????? 27, 28 ????????????? ???????????????? ????????. ??????????? ??. ???? ??????? ???????????????, ??. ????????? ??????? ?????????? ??????????????? ? ????????? ???? ???????????, ?????? ??????????? VBS ???????? ??????????? ?????????. ???????? 27 ?????????? ???????? 6 ??????? ??. ???? ??????? ??????????????? ???????????????????? ???? ??????????? ??????. ?????????? … Read more

ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ തിരുനാളും വാര്‍ഷികദിനാഘോഷവും സെപ്തംബര്‍ 11 ഞായറാഴ്ച.

  ലൂക്കന്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി .തോമ്മാശ്ലീഹായുടേയും വി .അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും,കുടുംബ യുണിറ്റുകളുടെ വാര്‍ഷികവും സെപ്തംബര്‍ 11 ഞായറാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴസി ചര്‍ച്ചില്‍ വച്ച് ഭക്ത്യാദരപൂര്വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഫാ.ജോസഫ് കറുകയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസയോടുകൂടി തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഫാ.പോള്‍ തങ്കച്ചന്‍ ഞാളിയത്ത് തിരുനാള്‍ സന്ദേശം നല്‍കും. ദിവ്യബലിക്ക് ശേഷം പരിശുദ്ധഅമ്മയുടെയും വി.തോമ്മാശ്ലീഹായുടേയും വി.അല്‍ഫോണ്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് പ്രദക്ഷിണം … Read more