മാര്‍ ജെയിംസ് പഴയാറ്റില്‍ കാലം ചെയ്തു

തൃശൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍ കാലം ചെയ്തു. ഇന്നലെ രാത്രി 10.50നു തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. പനി മൂലം ജൂണ്‍ 30നു മാര്‍ പഴയാറ്റിലിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രക്തം ഛര്‍ദിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. … Read more

യൂറോപ്യന്‍ യൂണിയനെ ഒരുമിച്ചു നിര്‍ത്താന്‍ ക്രിയാത്മകമായ മാര്‍ഗങ്ങള്‍ തേടണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ബ്രെക്‌സിറ്റ് സൃഷ്ടിച്ച വേര്‍പിരിയലിന്റെ അന്തരീക്ഷത്തില്‍ നിന്ന് യൂറോപ്പ് ഐക്യത്തിന്റെ വഴിയിലേക്ക് തിരിച്ചുപോകണമെന്ന പരസ്യ ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്പിലും പുറത്തും വിതയ്ക്കപ്പെടുന്ന വിഭാഗീയതയുടെ അന്തരീക്ഷത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യണമെന്നും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളെ ഒന്നിച്ചുനിര്‍ത്താന്‍ ക്രിയാത്മകമായ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും അര്‍മേനിയയില്‍ നിന്ന് വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ മാര്‍പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാനപരമായ ശക്തി വീണ്ടും കണ്ടെത്തണമെന്ന് മാര്‍പാപ്പ പറഞ്ഞു. യൂണിയനിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണം. അതേസമയം കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇ്ല്ലാതാക്കുന്ന അവസ്ഥ ഉണ്ടാവരുത്. … Read more

ലോക പ്രശസ്ത വചന പ്രഘോഷകര്‍ ഐകണക്ട് വേദിയില്‍

ഡബ്ലിന്‍: യുവജന ധ്യാനങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ വചന പ്രഘോഷകര്‍ ഡബ്ലിന്‍ മൈനൂത്തില്‍ സംഘടിപ്പിക്കുന്ന ഐകണക്ട് വേദിയില്‍ ഒരുമിക്കും. ബാംഗ്ലൂരില്‍ നിന്നുള്ള ബ്രദര്‍ കോളിന്‍ ക മിയാനോയും ഓസ്‌ട്രേലിയയി നിന്നുള്ള ഡോണി പീറ്ററും സ്ലൈഗോ ബിഷപ് ഡോ. കെവിന്‍ ഡോറനുമാണ് ജീസസ് യൂത്ത് ഒരുക്കുന്ന ഈ യൂത്ത് കോണ്‍ഫ്രന്‍സിലെ മുഖ്യ പ്രഭാഷകര്‍. വിവിധ കത്തോലിക്കാ കോണ്‍ഫ്രന്‍സുകളിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ പ്രമുഖ വചന പ്രഘോഷകനാണ് ബ്രദര്‍ കോളിന്‍ ക മിയാനോ. അഞ്ചു ഭൂഖണ്ഡങ്ങളിലായി ഇരുപതോളം രാജ്യങ്ങളില്‍ ധ്യാന ശുശ്രൂഷകള്‍ക്ക് … Read more

താങ്ങും തണലുമാകുന്ന ബന്ധത്തിന്റെ കഥ

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് മുന്‍ പോപ്പ് ബെനഡിക് 16-ാമന്‍ നല്‍കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തെ അറിയിച്ചിരുന്നു. ഇത് അദ്ദേഹം വെറുതെ പറഞ്ഞതല്ലെന്നും അഴിമതികള്‍ക്കും തെറ്റുകള്‍ക്കുമെതിരെയുള്ള പോരട്ടത്തില്‍ അദ്ദേഹത്തിന് ബെനഡികിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. വത്തിക്കാനില്‍ മാര്‍പ്പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ രൂക്ഷ വിമര്‍ശമനാണ് വത്തിക്കാന്‍ അധികൃതര്‍ക്ക് നേരെ ഉന്നയിച്ചിരുന്നത്. വത്തിക്കാനില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ആത്മാര്‍തതയോടെയാണ് ജോലി ചെയ്യുന്നതെന്നും എന്നാല്‍ ഏതാനും പേര്‍ പണം ഉണ്ടാക്കാനുള്ള … Read more

സീറോ മലബാര്‍ സഭയ്ക്ക് ഐറിഷ് മണ്ണില്‍ പത്തുവര്‍ഷങ്ങളുടെ സാഫല്യം

സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനദൗത്യം ഐറിഷ് മണ്ണില്‍ തുടങ്ങിയതിന് പത്തുവര്‍ഷങ്ങളുടെ വിശ്വാസസാക്ഷ്യം. 2006 ജൂലൈ 3 ന് സെന്റ് തോമസിന്റെ ദുക്‌റാന ദിനത്തിലാണ് ഡ്രംകോണ്‍ട്രയില്‍ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ് ഡെര്‍മേറ്റ് മാര്‍ട്ടിന്‍ സീറോ മലബാര്‍ സഭയുടെ ആദ്യ വിശ്വാസദീപം തെളിയിച്ചത്. ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍, ഫാ. തങ്കച്ചന്‍ പോള്‍ ഞാളിയത്ത് എന്നിവരായിരുന്നു ആദ്യമെത്തിയ ഇടയന്മാര്‍. രണ്ടായിരാമാണ്ട് മുതല്‍ രാജ്യത്തെത്തിയ ആദ്യ കുടിയേറ്റക്കാരില്‍ എഴുപതു ശതമാനത്തോളവും സീറോ മലബാര്‍ സഭാംഗങ്ങളാണെന്ന സാഹചര്യം പരിഗണിച്ചാണ് അയര്‍ലന്റിലേക്ക് വൈദികരെ അയക്കാന്‍ സഭ … Read more

വാട്ടര്‍ഫോര്‍ഡ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ഞായറാഴ്ച

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ തോമാശ്ലീഹയുടെ ദുക്‌റോനോ പെരുന്നാള്‍ ജൂലൈ 3 ന് ഞായറാഴ്ച നടക്കും. രാവിലെ 10 മണി മുതല്‍ തുടങ്ങുന്ന പ്ര‘ാത പ്രാര്‍ത്ഥനയ്ക്കും തുടര്‍ന്ന് നടത്തുന്ന വി.കുര്‍ബാനക്കും മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വവും ഫാ. ജിനോ ജോസഫ്, ഫാ. ജോബിമോന്‍ സ്‌കറിയ എന്നിവര്‍ സഹകാര്‍മികത്വവും വഹിക്കും. എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ബിജു മത്തായി പാറേക്കാട്ടില്‍, ഫാ. ജോബിമോന്‍ സ്‌കറിയ, സെക്രട്ടറി സജി എബ്രഹാം, … Read more

മദര്‍ തെരേസയുടെ വിശുദ്ധപദവി: യൂറോപ്പ് ആഹ്ലാദതിമിര്‍പ്പില്‍

ഡബ്ലിന്‍: ഭാരതത്തിനു കരുണാവര്‍ഷത്തില്‍ സമ്മാനമായി ലഭിച്ച മദര്‍ തെരേസായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുശേഷം യൂറോപ്പിലെങ്ങും ആഹ്ലാദം അലയടിക്കുകയാണ്. സെപ്റ്റംബര്‍ നാലിന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ അഞ്ചുലക്ഷത്തോളം വിശ്വാസികള്‍ അണിചേരുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്പില്‍നിന്നും തദ്ദേശീയരും ഇന്ത്യക്കാരുമായി വന്‍ ജനാവലി പങ്കെടുക്കും. മദര്‍ തെരേസയുടെ പാദ സ്പര്‍ശനമേറ്റ അല്‍ബേനിയ, യൂഗോസ്ലാവ്യ, മാസിഡോണിയ, അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുമായി നിരവധി വിശ്വാസികള്‍ വത്തിക്കാനിലേക്ക് ഒഴുകിയെത്തും. 1910 ഓഗസ്റ്റ് 26ന് അല്‍ബേനിയയില്‍ ജനിച്ച മദര്‍ … Read more

പോര്‍ട്ട് ലീസില്‍ ഉപവാസപ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച

വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയുടെ ഭാഗമായി വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ പോര്‍ട്ട് ലീസിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ നടക്കും. റവ.ഫാ. ജിയോ ചെമ്പരത്തി, റവ.ഫാ. സിജി പന്നകത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഉപവാസ പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ്ങിനും കുമ്പസാരത്തിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് മോനച്ചന്‍ (0877553271), സിജു (0863408825), അനീഷ് (0879726281) … Read more

KMCC ഇഫ്താര്‍ സംഘടിപ്പിച്ചു

ഡബ്ലിന്‍ .കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (KMCC ) യുടെ ആഭിമുക്യത്തില്‍ ഡബ്ലിനിലെ പ്രധാന മുസ്ലിം പള്ളികളില്‍ ഒന്നായ സിറ്റി മോസ്‌ക്വില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു .ഡബ്ലിനിലെ മലയാളികള്‍ ഏറ്റവും പ്രധാനമായി ആശ്രയിക്കുന്ന തും വര്ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആളുകള്‍ നോമ്പുതുറക്കും മറ്റും പ്രധാനമായും ഒത്തുചേരുന്ന ഒരു പള്ളിയും കൂടിയാണ് സിറ്റി മസ്ജിദ് . 27 ആം തിയതി തിങ്കളാഴ്ച നടത്തിയ സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം 150 ഓളം വരുന്ന വിശ്വാസികള്‍ പങ്കുചേര്‍ന്നു .വിഭവസമൃദ്ധമായ ഹൈദരാബാദി … Read more

ഐറിഷ് ക്വയര്‍ മലയാള ഭക്തിഗാനം പാടുന്നത് യുട്യൂബില്‍ ശ്രദ്ധേയമാകുന്നു

ടിപ്പററി കൗണ്ടിയിലെ ക്ലോണ്‍മല്‍ സെന്റ് ഒലിവേഴ്‌സ് ദേവാലയത്തിലെ ഐറിഷ് ക്വയര്‍ മലയാള ഭക്തിഗാനം ആലപിക്കുന്ന വീഡിയോ യുട്യൂബില്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇടവകാംഗമായ മലയാളി ഡോ. എം ജി ലാസറസിന്റെ ഡീക്കന്‍ പട്ട സ്വീകരണത്തോടനുബന്ധിച്ചാണ് ദേവാലയത്തിലെ ഐറിഷ് ഗായകര്‍ മലയാളഗാനം പഠിച്ചുപാടി അവതരിപ്പിച്ചത്. വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ രൂപതാധ്യക്ഷന്‍ അല്‍ഫോന്‍സനസ് കള്ളിനന്റെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ ഒന്നാം വായനക്ക് ശേഷം ആത്മാവിന്‍ ചൈതന്യമേ ആശ്രിത വല്‍സലനേ എന്നു തുടങ്ങുന്ന ഗാനമാണ് ഐറിഷ് ഗായകസംഘം പാടിയത്. ഏതാനും ദിവസത്തെ … Read more