പച്ചപ്പടയുടെ തേരോട്ടം! തുടർച്ചയായി രണ്ടാം വട്ടം സിക്സ് നേഷൻസ് റഗ്ബി കിരീടത്തിൽ മുത്തമിട്ട് അയർലണ്ട്
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും Guinness Six Nations പുരുഷ റഗ്ബി ചാംപ്യന്മാരായി അയര്‍ലണ്ട്. ഫൈനലില്‍ സ്‌കോട്‌ലണ്ടിനെ 17-13 എന്ന സ്‌കോറിന് വീഴ്ത്തിയാണ് പച്ചപ്പട കപ്പില്‍ മുത്തമിട്ടത്. സെന്റ് പാട്രിക്‌സ് ഡേയ്ക്ക് മുന്നോടിയായുള്ള വിജയം, അയര്‍ലണ്ടിന് ഇരട്ടിമധുരമായിരിക്കുകയാണ്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, അയര്‍ലണ്ട്, ഇറ്റലി, സ്‌കോട്‌ലണ്ട്, വെയില്‍സ് എന്നിവരാണ് ടൂര്‍ണ്ണമെന്റിലെ മത്സരാര്‍ത്ഥികള്‍. അതേസമയം ശക്തമായ മത്സരമാണ് അയര്‍ലണ്ടിനെതിരെ സ്‌കോട്‌ലണ്ട് കാഴ്ചവച്ചത്. എങ്കിലും ഡബ്ലിനിലെ Aviva സ്‌റ്റേഡിയത്തില്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ വീറോടെ പൊരുതിയ ഐറിഷ് പട, ജയം പിടിച്ചുവാങ്ങുകയായിരുന്നു.