‘നീയല്ലാതാരുണ്ട് അപ്പാ…’ ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷകരിലേയ്ക്ക്

ഗാൾവേ: 12 Stars Rhythms അയർലണ്ടിന്റെ ബാനറിൽ ബിനു ജോർജ് നിർമ്മിച്ച്, സുജൻ ജോർജ് മലയിലിന്റെ വരികൾക്ക് എഡ്വിൻ കരിക്കാംപള്ളിൽ സംഗീതം നൽകിയ‘നീയല്ലാതാരുണ്ട് അപ്പാ…’ എന്ന് തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷകരിലേയ്ക്ക്. ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് സംഗീതപ്രേമികളുടെ ആത്മഹർഷമായ സ്റ്റാർ സിങ്ങർ ഫെയിം ബൽറാമാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അനീഷ് രാജു. Edwins Media YouTube ചാനലിലൂടെ ഗാനം ആസ്വദിക്കാം: https://youtu.be/wMd_LLSUqCE?si=5cKG8_cAcA9u5DnU

‘മനസ് വച്ചാൽ നടക്കും’; അയർലണ്ടിൽ ഏപ്രിൽ മാസം നിർമ്മാണം ആരംഭിച്ചത് സർവ്വകാല റെക്കോർഡ് ആയ 18,000 വീടുകൾ

അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹാരത്തിന് പ്രതീക്ഷകൾ ഏറ്റിക്കൊണ്ട് ഏപ്രിൽ മാസത്തിൽ നിർമ്മാണം ആരംഭിച്ച് 18,000 വീടുകൾ. ഒരു മാസം ഇത്രയും വീടുകളുടെ നിർമ്മാണം ആരംഭിക്കുന്നത് രാജ്യത്തെ റെക്കോർഡ് ആണ്. ഡിവലപ്മെന്റ് ഫീസ് ഒഴിവാക്കി നൽകുന്ന ഇളവിന്റെ സമയപരിധി അവസാനിക്കുന്നതിനു മുമ്പായി നിർമ്മാണ ബിൽ നൽകി, ഫീസ് ലാഭിക്കാനായാണ് കൺസ്ട്രക്ഷൻ കമ്പനികൾ തിടുക്കപ്പെട്ട് നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഈ വർഷം അവസാനം വരെ ഈ ഇളവ് നീട്ടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം ആകെ നിർമ്മാണം ആരംഭിച്ച വീടുകളുടെ എണ്ണത്തിന്റെ … Read more

റോസ്‌കോമണിൽ വെള്ളപ്പൊക്കം; രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കൌണ്ടി റോസ്കോമണിൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. Curraghboy ഗ്രാമത്തിലെ Lough Funshinagh-ല്‍ വെള്ളം പൊങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ അമ്മയും പിഞ്ചുകുഞ്ഞും അടങ്ങുന്ന കുടുംബത്തെയും മറ്റൊരു കുടുംബത്തെയുമാണ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഒഴിപ്പിക്കേണ്ടി വന്നത്. Lough Funshinagh Flood Crisis തങ്ങളുടെ ഫെയ്സ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഇടിട്ടടുണ്ട്. എട്ട് വര്‍ഷം മുന്‍പ് സമീപത്തെ തടാകത്തിൽ ജലനിരപ്പ് ഉയരുന്നതായും, വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് കൊടുത്തിട്ടും അത് അധികൃതർ അവഗണിക്കുകയായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു. തടാകത്തിൽ സാധാരണ … Read more

ഇന്ന് ഏപ്രിൽ ഫൂൾ! വിഡ്ഢി ദിനത്തിന് പിന്നിലെ ‘സത്യം’ എന്തെന്നെറിയാമോ?

ഏപ്രില്‍ 1 ലോകമെങ്ങും വിഡ്ഢിദിനം അഥവാ ഏപ്രില്‍ ഫൂള്‍ ആയി ആഘോഷിക്കുകയാണ്. പരസ്പരം പറ്റിക്കുക, വിഡ്ഢികളാക്കുക, കുസൃതി കാണിക്കുക തുടങ്ങിയവയ്ക്ക് ‘ലൈസന്‍സ്’ കിട്ടുന്ന ഈ ദിനത്തിന് പിന്നിലെ ‘സത്യം’ എന്തെന്ന് അറിയാമോ? ഏപ്രില്‍ ഫൂള്‍ ദിനാരംഭവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ ഉണ്ടെങ്കിലും അവയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് 16-ആം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നിന്നുമുള്ളതാണ്. 1582-ല്‍ അതുവരെ പിന്തുടര്‍ന്നു വന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ ഉപേക്ഷിച്ച് ഫ്രഞ്ചുകാര്‍ ജോര്‍ജ്ജിയന്‍ കലണ്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ജൂലിയന്‍ കലണ്ടര്‍ പ്രകാരം വസന്തകാലത്ത്, അതായത് … Read more

ഡിസിഷൻ ലെറ്റർ ഘട്ടത്തിലും നഴ്‌സുമാരുടെ IELTS/ OET ഫലങ്ങൾ പരിഗണിക്കും; NMBI രജിസ്ട്രേഷൻ പ്രക്രിയയിൽ ആശ്വാസ നടപടി സാധ്യമാക്കി MNI

അയർലണ്ടിൽ നഴ്സിങ്, മിഡ് വൈഫറി രജിസ്ട്രേഷനായി അപേക്ഷിക്കുന്ന ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ നഴ്‌സുമാർക്ക് അവരുടെ ഡിസിഷൻ ലെറ്റർ ഘട്ടത്തിലും വാലിഡ് ആയ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ ഇപ്പോൾ പരിഗണനയ്‌ക്കായി സമർപ്പിക്കാമെന്ന് Nursing and Midwifery Board of Ireland (NMBI) അധികൃതർ. കോംപൻസേഷൻ ആവശ്യമായി വരുന്ന അപേക്ഷകർക്കാണ് ഇതിന് അവസരം ലഭിക്കുക. കോംപൻസേഷൻ നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യമില്ലാത്ത അപേക്ഷകർക്ക് അവരുടെ അപേക്ഷയുടെ അപ്രൂവൽ സമയത്ത് ഈ പരിശോധനാ ഫലങ്ങൾ സമർപ്പിക്കാവുന്നതാണെന്നും NMBI വ്യക്തമാക്കി. നേരത്തെ അപേക്ഷ … Read more

അയർലണ്ടിൽ പെയ്തിറങ്ങി മണൽക്കാറ്റ്! എത്തിയത് ആഫ്രിക്കയിലെ സഹാറയിൽ നിന്നും!

വടക്കന്‍ ആഫ്രിക്കയില്‍ നിന്നും വീശിയടിച്ച ശക്തമായ കാറ്റ് സഹാറ മരുഭൂമിയിലെ മണലുമായി അയര്‍ലണ്ടില്‍. ഞായറാഴ്ച രാത്രി രാജ്യത്തെ പലയിടത്തും വാഹനങ്ങള്‍ക്കും മറ്റും മുകളില്‍ മണല്‍ മൂടി. മഴയ്ക്ക് സമാനമായാണ് പല പ്രദേശങ്ങളിലും മണല്‍ പെയ്തത്. ഇതോടെ വാഹനങ്ങളും മറ്റും കഴുകാനായി രാജ്യത്തുടനീളമുള്ള കാര്‍ വാഷുകളില്‍ തിരക്ക് അനുഭവപ്പെടുകയാണ്. വാഹനങ്ങള്‍ക്ക് പുറമെ പുറത്ത് സൂക്ഷിച്ചിരുന്ന വസ്തുക്കളിലും മറ്റും മണല്‍ വീണിട്ടുണ്ട്. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് കാരണമാകുന്നത് തെക്ക്, തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും വടക്ക്, വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലേയ്ക്ക് … Read more

ശനിയാഴ്ചത്തെ ലോട്ടോ ജാക്ക്പോട്ടിൽ 14.6 മില്യൺ യൂറോ സമ്മാനം നേടി അയർലണ്ടിലെ ഭാഗ്യശാലി

ശനിയാഴ്ച നറുക്കെടുത്ത ലോട്ടോ ജാക്ക്‌പോട്ടില്‍ 14.6 മില്യണ്‍ യൂറോയുടെ വമ്പന്‍ സമ്മാനം നേടി അജ്ഞാതനായ ഭാഗ്യശാലി. 3, 8, 10, 24, 32, 41 എന്നീ നമ്പറുകള്‍ക്കും ബോണസ് നമ്പറായ 30-നുമാണ് വമ്പന്‍ തുകയുടെ നറുക്ക് വീണത്. ഈ ഭാഗ്യശാലിക്ക് സമ്മാനം കൈപ്പറ്റാന്‍ മൂന്ന് മാസം സമയമുണ്ട്. ലോട്ടോയിലെ മാച്ച് 5-ല്‍ 1,302 യൂറോ വീതം ലഭിക്കുന്ന 33 പേരുണ്ട്. 73 പേര്‍ക്ക് 148 യൂറോ വീതവും ലഭിക്കും. ലോട്ടോ, ലോട്ടോ പ്ലസ് നറുക്കെടുപ്പുകളില്‍ ആകെ 138,000-ലധികം … Read more