അമേരിക്കയിലെ ആശുപത്രിയിൽ ഇന്ത്യൻ നഴ്സിനെ രോഗി ക്രൂരമായി ആക്രമിച്ചു

അമേരിക്കയിലെ ഫ്ലോറിഡയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം. ആശുപത്രിയിൽ വച്ച് ലീലാമ്മ ലാൽ (67) ഒരു മാനസികാരോഗ്യ രോഗിയുടെ ക്രൂരാക്രമണത്തിനിരയാവുകയായിരുന്നു. രോഗിയായ സ്റ്റീഫൻ സ്‌കാന്റില്‍ബറി (33) ആണ് അവരെ ക്രൂരമായി ആക്രമിച്ചത്. പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഷർട്ടില്ലാതെയും ഷൂകളില്ലാതെയും ഇ കെ ജി വയറുകളോട് ചേർന്നതുമായിരുന്നു ഇയാളുടെ നില. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ലാലിനെ ക്രൂരമായി മർദ്ദിച്ചതിന് പുറമെ, ഇന്ത്യൻ … Read more

അമേരിക്കയിൽ ഐറിഷ് പൗരത്വം നേടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന : റിപ്പോര്‍ട്ട്‌

അമേരിക്കയിൽ ഐറിഷ് പൗരത്വം നേടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യുഎസിലെ വിദേശ ജനന രജിസ്ട്രേഷനുകളുടെ എണ്ണം പകുതിയോളം വർദ്ധിച്ചു. വിദേശത്ത് കുടിയേറിയ ഐറിഷ് വംശജർക്ക് പൗരത്വം നേടാൻ അനുമതി നൽകുന്ന പദ്ധതിയായ ഫോറിൻ ബർത്ത്സ് രജിസ്റ്ററിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം കൂടിയതായി വിദേശകാര്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം, യുഎസില്‍ അയർലണ്ട് പാസ്പോർട്ടിനായുള്ള അപേക്ഷകളുടെ എണ്ണവും 10% വർദ്ധിച്ചിട്ടുണ്ട്. 2023-ൽ 7,726 ആയിരുന്ന … Read more

ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രംപിന്‍റെ ഉത്തരവ് തടഞ്ഞ് കോടതി; US ലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികള്‍ക്ക് ആശ്വാസം

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവ് കോടതി വീണ്ടും തടഞ്ഞു. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇതാണ് നിയമനടപടികൾ പൂർത്തിയാകുന്നതുവരെ നടപ്പാക്കുന്നത് കോടതി തടഞ്ഞത്. അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ജനനസമയത്ത് യുഎസ് പൗരന്മാരാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവുമെന്ന് മേരിലാൻഡ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ ഉത്തരവിൽ പറഞ്ഞു. ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് … Read more

യുഎസ് വിമാനാപകടം; പതിനെട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു, നദിയിൽ തിരച്ചിൽ തുടരുന്നു

യുഎസിൽ ആകാശത്ത് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർ മരിച്ചു. സൈന്യത്തിൻ്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. വാഷിങ്ടണ്‍ നാഷണല്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയിൽനിന്നു 18 മൃതദേഹങ്ങൾ കരയിൽ എത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 യാത്രക്കാരും 4 ജോലിക്കാരുമുള്ള വിമാനവും 3 പേരുള്ള സൈനിക ഹെലികോപ്റ്ററുമാണു കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.അപകടത്തിൽ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ല എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് … Read more

അനധികൃത കുടിയേറ്റം : യുഎസിൽ നിന്ന് 18,000 പേരെ മടക്കിയെത്തിക്കാൻ ഇന്ത്യ

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരായ എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് തൊട്ടു പിന്നാലെ സ്വീകരിച്ച എക്സിക്യൂട്ടീവ് നടപടികളിൽ പ്രധാനപെട്ടതായിരുന്നു യുഎസിലേക്കുള്ള അനധികൃത കുടിയെറ്റത്തിനെതിരായുള്ള പ്രഖ്യാപനം. രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും. ട്രംപ് അധികാരമേറ്റ ഉടൻ … Read more

മെസ്സിക്ക് യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ച് ജോ ബൈഡൻ

ഫുട്‌ബൾ ഇതിഹാസം ലയണൽ മെസ്സിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബഹുമതി പ്രഖ്യാപിച്ചത്. അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് 19 പേർ അർഹരായി. ലയണൽ മെസിയെ കൂടാതെ, അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ഗായികയും ആക്ടിവിസ്റ്റുമായ ബോണോ, അഭിനേതാക്കളായ മൈക്കൽ ജെ ഫോക്‌സ്, ഡെൻസൽ വാഷിംഗ്‌ടൺ എന്നിവരും പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു. സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബൈഡന്റെ തീരുമാനം. രാജ്യത്തിന്റെ … Read more

അമേരിക്കയിൽ വീണ്ടും ട്രംപ്; വിജയമുറപ്പിച്ച് ഫലസൂചനകൾ

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപ് അധികാരം ഉറപ്പിച്ചു. ഏറ്റവും പുതിയ വിവരമനുസരിച്ച് ട്രംപിന് 267 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാ ഹാരിസിന് 224-ഉം. 270 വോട്ടുകളാണ് ഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെ, മാന്ത്രികസംഖ്യയ്ക്ക് തൊട്ടടുത്തെത്തിയ ട്രംപ് തന്നെയാകും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് എന്നത് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്. ഇലക്ടറല്‍ വോട്ടുകള്‍ക്ക് പുറമെ സെനറ്റിലും, ജനപ്രതിനിധി സഭയിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം നേടിയിട്ടുണ്ട്. എങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി 6-ന് … Read more

അമേരിക്കൻ ശക്തികളോട് ഏറ്റുമുട്ടാൻ ഐറിഷ് പട അമേരിക്കയിൽ; വടംവലി മത്സരം നാളെ

BLUECHIP TILES-ന്റെ സ്വന്തം AHA SEVENS അമേരിക്കയിൽ.  ഈ വരുന്ന തിങ്കളാഴ്ച്ച (സെപ്റ്റംബർ 2) ചിക്കാഗോയിൽ നടക്കുന്ന വടംവലി മത്സരത്തിൽ പങ്കെടുക്കുവാൻ ഇമ്മാനുവൽ ടോമിയുടെ നേതൃത്വത്തിൽ ടീം AHA അമേരിക്കയിൽ എത്തി. അയർലണ്ടിൽ കഴിഞ്ഞ രണ്ടുവർഷമായി നിരവധി മത്സരങ്ങളിൽ വിജയികളായ ആഹാ, ഇനി അമേരിക്കയിലും വിജയക്കൊടി പാറിക്കുമോ എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ  മാത്രം. ആഹായുടെ ചുണക്കുട്ടന്മാരായ Emmanuel Tomy, Abin Baby, Jins Pappachan, Jeneesh Jose, Jince George, Akhil Shibu, Mathew Kuriakose, … Read more

ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം; വെടിവെപ്പിൽ ചെവിക്ക് പരിക്ക്

മുന്‍ യുഎസ് പ്രസിഡന്റും, നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമം. പെന്‍സില്‍വേനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രദേശികസമയം ശനിയാഴ്ച വൈകിട്ട് 6.13-ഓടെയാണ് വേദിയില്‍ പ്രസംഗിക്കുകയായിരുന്ന ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ വലത് ചെവിക്ക് പരിക്കേറ്റ ട്രംപിനെ സീക്രട്ട് സര്‍വീസ് ഉടന്‍ തന്നെ കവചമൊരുക്കി സംരക്ഷിക്കുകയും, അക്രമിയെ വെടിവച്ച് കൊല്ലുകയും ചെയ്തു. തോമസ് മാത്യു എന്ന 20-കാരനാണ് ട്രംപിനെ വെടിവച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെന്‍സില്‍വേനിയയിലെ ബെഥേല്‍ പാര്‍ക്ക് സ്വദേശിയായ ഇയാള്‍ ട്രംപിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമെതിരെ സംസാരിക്കുന്ന … Read more

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചൈനീസ് വൈരം മറന്ന് ട്രംപ്; ടിക് ടോക്കിൽ അക്കൗണ്ട് എടുത്തു

സോഷ്യല്‍ മീഡിയ ആപ്പായ ടിക്ടോക്കില്‍ അക്കൗണ്ട് എടുത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും നേരത്തെ രൂക്ഷവിമര്‍ശനമുന്നയിച്ചയാളാണ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ, യുവാക്കളെ ആകര്‍ഷിക്കാന്‍ എന്ന് പറഞ്ഞാണ് ട്രംപ് ടിക്ടോക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും, നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ നേരത്തെ തന്നെ ടിക്ടോക്കില്‍ സജീവമാണ്. ഇതും … Read more