വധശിക്ഷ ജനുവരി 22-ന്; നിര്‍ഭയ കേസില്‍ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പിലാക്കാന്‍ വാറണ്ട്. വധശിക്ഷക്കെതിരെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. അതിക്രൂരമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജികള്‍ തള്ളിയത്.കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ ഏഴിന് നടപ്പിലാക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടു പ്രതികള്‍ തിരുത്തല്‍ ഹര്‍ജികള്‍ നല്‍കിയത്.ജസ്റ്റിസ് എന്‍ വി രമണ … Read more

3..2…1…0 സ്‌ഫോടനത്തിന്‌ ഇനി മണിക്കൂറുകൾ മാത്രം ; ഇന്ന് മോക്‌ഡ്രിൽ

മരടിൽ തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച്‌ നിർമിച്ച നാല്‌ പാർപ്പിട സമുച്ചയങ്ങൾ പൊളിക്കാനുള്ള സ്‌ഫോടനത്തിന്‌ ഇനി മണിക്കൂറുകൾ മാത്രം. നിയമം ലംഘിച്ചുള്ള നിർമാണത്തിന്റെ പേരിൽ സുപ്രീംകോടതി ഉത്തരവുപ്രകാരം ഇത്രയും വലിയ നിർമാണങ്ങൾ ഒറ്റയടിക്ക്‌ ഇല്ലാതാക്കുന്നത്‌ രാജ്യത്ത്‌ ആദ്യം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ വൻകിട നിർമാണങ്ങൾ ഒന്നിച്ച്‌ വീഴ്‌ത്തുന്നതും ആദ്യം. വിദഗ്‌ധരുടെ നേതൃത്വത്തിൽ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയാണ്‌ രാജ്യമാകെ ഉറ്റുനോക്കുന്ന സ്‌ഫോടനത്തിന്‌ നിമിഷങ്ങൾ എണ്ണുന്നത്‌.  ഇരൂനൂറോളം കെട്ടിടങ്ങൾ പൊളിക്കുന്നതിന്‌ നേതൃത്വം നൽകി ഗിന്നസ്‌ റെക്കോഡിട്ട ശരത്‌ ബി സർവാതെ … Read more

ഇന്ത്യയിലെ അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുക ലക്ഷൃം – മുഖ്യമന്ത്രി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസെൻഡ് 2020 നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ രംഗത്തിന്റെ വളർച്ചയ്ക്കായി വികസനത്തിനുതകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളത്തിൽ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. വ്യാവസായിക വളർച്ചയിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനും സാമ്പത്തിക മുന്നേറ്റത്തിനുമാണ് സർക്കാർ ശ്രമിക്കുന്നത്. അടുത്ത 10 വർഷത്തിനകം തൊഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. കേരളം … Read more

ഇറാഖിൽ അമേരിക്കൻ എംബസിക്ക്‌ സമീപം വീണ്ടും റോക്കറ്റ്‌ ആക്രമണം

ബാ‌ഗ്‌ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും ഇറാന്റെ  റോക്കറ്റ് ആക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.അതീവ സുരക്ഷാമേഖലയിലാണ്‌ ആക്രമണം ഉണ്ടായത്‌. ഇറാഖിലെ ആമേരിക്കൻ സേനാതാവളത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ   ആൾനാശമില്ലെന്ന്‌ പ്രസിഡന്റ്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്ന്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും ആക്രമണം.  ബുധനാഴ്ച അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. എന്നാല്‍ … Read more

അഞ്ചു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് യുഎഇ

അഞ്ചു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കാൻ യുഎഇ മന്ത്രിസഭയിൽ തീരുമാനം. എല്ലാ രാജ്യത്തെ പൗരന്മാർക്കും വിസ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. അടുത്ത അമ്പത് വർഷത്തേക്കുള്ള യുഎഇയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഏറെ നിർണായകമായ വർഷമായിരിക്കും 2020 എന്നും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. യുഎഇയെ ലോകത്തെ ഒന്നാം നമ്പർ വിനോദ സഞ്ചാര കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ദുബായിയുടെ സാമ്പത്തികവികസനം, പൗരൻമാർക്കും സന്ദർശകർക്കുമുള്ള സേവനം, സർക്കാരിന്റെ … Read more

യുഎസ്-ഇറാന്‍ യുദ്ധപ്രഖ്യാപനം; വ്യോമപാത അടയ്ക്കുമോയെന്ന് വിമാനക്കമ്പനികള്‍ക്ക് ആശങ്ക

യുഎസ്-ഇറാന്‍ യുദ്ധപ്രഖ്യാപനത്തോടെ ആശങ്കയിലായത് വിമാനക്കമ്പനികളാണ്. യുദ്ധ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിയന്‍ വ്യോമപാത അടയ്ക്കുമെന്നും ഇറാനിലേക്കുള്ള വഴി പൂര്‍ണ്ണമായും ഒഴിവാക്കുമെന്നുമാണ് കമ്പനികള്‍ ആശങ്കപ്പെടുന്നത്. ഇത് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്ന യാത്രക്കാര്‍ക്ക് വിമാന നിരക്ക് കുതിച്ചുയരുക മാത്രമല്ല, എയര്‍ലൈനുകളുടെ ഖജനാവ് ചോരാനും ഇടയാകും. നിലവില്‍ കേരള വിമാനത്താവളങ്ങളില്‍ നിന്ന് യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ സ്ഥലങ്ങളിലേക്ക് ശരാശരി ആയിരത്തോളം യാത്രക്കാര്‍ ദിവസവും യാത്ര ചെയ്യുന്നുണ്ട്. ഇതുവരെ, സംഘര്‍ഷം ഈ യാത്രക്കാരെ ബാധിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും പുറത്തേക്കും അവരുടെ സേവനങ്ങള്‍ അവലോകനം ചെയ്യാന്‍ … Read more

ഇന്ത്യയിൽ പണി പൂര്‍ത്തിയാകാത്ത ഫ്‌ളാറ്റ് ബുക്ക് ചെയ്യാനൊരുങ്ങുകയാണോ? ശ്രദ്ധിച്ചിരിക്കേണ്ട 5 കാര്യങ്ങള്‍

ഫ്‌ളാറ്റ് ബുക്കിങ്ങിനൊരുങ്ങും മുമ്പ് പ്രദേശത്തെ വെള്ളത്തിന്റെ ലഭ്യത, വഴി, മലിനീകരണ പ്രശ്‌നങ്ങള്‍, ന്യായമായ വില തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. കോടതി, കേസുകള്‍, പാപ്പരത്ത നടപടികള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി) പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് മേഖല മാന്ദ്യവും പിരിമുറുക്കവും നേരിടുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരുന്നാലും കുറഞ്ഞ പലിശ നിരക്കുകള്‍ പ്രമാണിച്ചും ഉയര്‍ന്ന വാടകയുള്ളതിനാലും പലരും സ്വന്തമായി ഫ്‌ളാറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. നിര്‍മാണം നടക്കുന്നതോ ഉടന്‍ ആരംഭിക്കുന്നതോ ആയ … Read more

ദീപിക പദുകോണ്‍ ജെഎന്‍യുവില്‍

ന്യൂഡല്‍ഹി: ബോളീവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സന്ദര്‍ശിച്ചു. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായാണ് ദീപിക ക്യാമ്പസിലെത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളോട് സംസാരിച്ച ശേഷം മടങ്ങി. വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം. ആക്രമണത്തില്‍ പരിക്കേററ സ്ററുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷുള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ദീപികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്‌.

ഒരു കുത്ത് തരുമോ? ഒരു ഹായ് തരൂ..’; ഫെയ്സ്ബുക് വൈറൽ ‘അൽഗോരിത’ത്തിന് പുറകിലെ യാഥാർഥ്യം ഇതാണ്

സുഹൃത്തുക്കളെ ഒപ്പം നിർത്താനുള്ള നെട്ടോട്ടത്തിലാണ് ഫെയ്സ്ബുക് ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും. തെറ്റായ ഒരു സന്ദേശമാണ് ഈ ആശങ്കകൾക്ക് പുറകിൽ. ഫെയ്സ്ബുക് അൽഗോരിതം മാറ്റിയെന്നും അതുകൊണ്ട് ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നുള്ള രീതിയിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇതോടെ സുഹൃത്തുക്കളോട് ഒരു ‘ഹായ്’ തരുമോ എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ ബഹളമാണ് ഫെയ്‌സ്ബുക്കിൽ. വിദ്യാഭ്യാസം ഉള്ളവരും ഇതിൽ പെട്ടുപോകുന്നു എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. ഈ വൈറൽ ക്ലെയിമിനു പുറകിലെ യാഥാർഥ്യം എന്താണ്?‘ യഥാർത്ഥത്തിൽ … Read more

എന്താണ് നിഗൂഢ ഭരണകൂടം? രൂപേഷ് ഒ.ബി എഴുതുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിഗൂഢ ഭരണകൂടം (deep state) എന്ന ആശയം പരിചയപ്പെടുന്നത് ഇന്ത്യന്‍ ഭരണകൂടത്തെ മനസിലാക്കുന്നതിന് സഹായകമാണെന്ന് തോനുന്നു. സര്‍ക്കാരിനുളളിലെ മറ്റൊരു സര്‍ക്കാരാണ് നിഗൂഢ ഭരണകൂടം. അതൊരു അദ്രുശ്യ സര്‍ക്കാരാണ്. നമുക്കത് നേരിട്ട് കാണാന്‍ കഴിയില്ല. എന്നാല്‍ അതിന്റെ ഫലം അനുഭവിക്കാന്‍ കഴിയും. വിവിധ അധികാര കേന്ദ്രങ്ങളുടെ ഒരു രഹസ്യ ശ്രുംഖലയാണത്. അധികാര മോഹികളും, പദവിമോഹികളും, ഭരണകൂടത്തോട് പ്രതിബന്ധതയുളളവരും, ഉന്നത ഉദ്യോഗസ്ഥരും മറ്റും അടങ്ങുന്നതാണ് ഈ ശ്രുംഖല. സൈന്യം, പോലീസ്, രഹസ്യപൊലീസ്, ഐ.എ.എസ്., ഐ.പി.എസ്., ഉദ്യോഗസ്ഥര്‍, … Read more