ട്വന്റി – ട്വന്റി (2020); പുതുവർഷപ്പിറവി ആദ്യം വരവേറ്റ് ന്യൂസിലൻഡിലെ സമോവ ദ്വീപ്; അവസാനമെത്തുക അയർലണ്ട് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ

വെല്ലിങ്ടൺ : വിവിധ രാജ്യങ്ങൾ പുതുവർഷത്തെ വരവേറ്റ് തുടങ്ങി. 2020 -നെ ആദ്യം വരവേറ്റത് ന്യൂസീലന്‍ഡിലെ സമോവ ഐലന്‍ഡാണ്. ഇന്ത്യന്‍ സമയം ഡിസംബര്‍ 31-ന് 3.30-നാണ് സമോവയില്‍ പുതുവര്‍ഷം പിറന്നത്. സമോവ ഐലന്‍ഡിന് പിന്നാലെ കിരിബാസ് ടോംഗ ദ്വീപുകളില്‍ ആഘോഷം തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ ആദ്യത്തെ പുതുവര്‍ഷാഘോഷം നടന്നത് ഓസ്ട്രേലിയന്‍ നഗരമായ സിഡ്‍നിയിലാണ്. പ്രാദേശിക സമയം രാത്രി 9.15 ഓടെ സി‍ഡ്‍നിയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യം കാട്ടുതീയില്‍ പൊള്ളിനില്‍ക്കുകയാണെങ്കിലും ആഘോഷത്തിന് മാറ്റമൊന്നുമില്ലെന്ന് ഭരണാധികാരികള്‍ പ്രഖ്യാപിച്ചിരുന്നു. പുതു … Read more

അനുമതിയില്ലാതെ മനുഷ്യകുഞ്ഞുങ്ങളിൽ ജനിതകമാറ്റം നടത്തി: ചൈനീസ് ഗവേഷകന് തടവ് ശിക്ഷ

ബീജിങ് : ലോകത്താദ്യമായി മനുഷ്യകുഞ്ഞുങ്ങളില്‍ ജനിത മാറ്റം വരുത്തിയെന്ന് അവകാശപ്പെട്ട് ചൈനീസ് ഗവേഷകൻ. ഗവേഷണത്തിൽ പങ്കാളികളായ മൂന്ന് ഗവേഷകർ കുറ്റക്കാരെന്ന് കണ്ടെത്തി ഇവർക്ക് മൂന്നുവർഷം തടവും, പിഴയും വിധിച്ചിരിക്കുകയാണ് കോടതി. അനുമതിയില്ലാതെ ഗവേഷണം നടത്തുകയും മരുന്ന് പരീക്ഷിക്കുകയും ചെയ്‍തതിനാണ് ഹെ ജിയാന്‍ക്യു എന്ന ഗവേഷകനെ ശിക്ഷിച്ചത്. ഇദ്ദേഹത്തിന് മൂന്ന് മില്യണ്‍ യുവാന്‍ (മൂന്ന് കോടി ആറുലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും ചുമത്തിയിട്ടുണ്ട്. ഷെന്‍സെന്‍ കോടതിയാണ് ഗവേഷകരെ ശിക്ഷിച്ചതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്‍തു. … Read more

പാകിസ്താന്റെ സമ്മർദ്ദം ശക്തം; കാശ്മീർ വിഷയം ചർച്ച ചെയ്യാൻ മുസ്ലിം രാജ്യങ്ങളുടെ സമ്മേളനം സൗദിയിൽ

റിയാദ് : കാശ്മീർ വിഷയത്തിൽ മലക്കം മറിഞ്ഞു സൗദിഅറേബ്യ. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയ വേളയിലാണ് ഇക്കാര്യം അറിയിച്ചത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസിന്റെ സമ്മേളനമാണ് സൗദിയിൽ വിളിച്ചു ചേർക്കുന്നത്. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തപ്പോഴും സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിലതിനെ കുടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് മോദി സര്‍ക്കാര്‍ നേട്ടമായി പറഞ്ഞിരുന്നത്. എന്നാല്‍ ഒ ഐ സിയില്‍ ഉള്ള പ്രാമുഖ്യം നഷ്ടമാകുമെന്ന ആശങ്കയാണ് … Read more

76 പേരുടെ ജീവനെടുത്ത് സൊമാലിയയിൽ ഭീകരാക്രമണം

മൊഗദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ഭീകരാക്രമണത്തില്‍ 76 പേര്‍ കൊല്ലപ്പെട്ടു. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ സ്‌ഫോടകവസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സമീപവര്‍ഷങ്ങളില്‍ സൊമാലിയയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. അതേസമയം അല്‍ ക്വയ്ദയുമായി ബന്ധമുള്ള ഷബാബ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറയുന്നു. 70 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ 90 കടന്നതായാണ് പാര്‍ലമെന്റ് ആയ അബ്ദുറിസാറ് മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജ്യത്തിന്റെ വികസനത്തെ തടയാനാണ് ഭീകരര്‍ ജനങ്ങളെ കൂട്ടക്കൊല … Read more

മെക്സിക്കോയിൽ നിന്നും ആയിരം വർഷം പഴക്കമുള്ള മായൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് ഗവേഷകർ

മെസ്‌കോ സിറ്റി: 1000 വർഷത്തിലേറെ പഴക്കമുള്ള വിശാലമായ മായൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി ഗവേഷകർ. ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ കാൻ‌കോണില്‍ നിന്നും 100 മൈൽ അകലെയുള്ള ഒരു പുരാതന നഗരത്തിൽ നിന്നാണ് കണ്ടെത്തല്‍. കൊട്ടാരത്തിന് 55 മീറ്റർ നീളവും 15 മീറ്റർ വീതിയും ആറ് മീറ്റർ ഉയരവുമുണ്ട്. ആറ് മുറകളിലായിട്ടാവാം അവര്‍ നിര്‍മ്മിച്ചിട്ടുണ്ടാവുക എന്ന് മെക്സിക്കന്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഒരു വലിയ സമുച്ചയത്തിന്റെ ഭാഗമാണിതെന്നാണ് അനുമാനിക്കുന്നത്. അതിൽ രണ്ട് … Read more

ഫുട്ബോൾ താരങ്ങളെ തായ് ഗുഹയിൽ നിന്നും രക്ഷപെടുത്തുന്നതിനിടെ അണുബാധയേറ്റ സൈനികൻ മരണത്തിന് കീഴടങ്ങി

ബാങ്കോക്ക് : തായ്‍ലന്‍ഡിലെ താം ലുവാങ് ഗുഹയിലകപ്പെട്ട ഫുട്ബോള്‍ താരങ്ങളായ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ അണുബാധയേറ്റ തായ് നാവികസേനാംഗം മരിച്ചു. ബെയ്‍റൂട്ട് പക്ബാരയെന്ന സൈനികനാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രക്തത്തില്‍ അണുബാധയേറ്റ ഇദ്ദേഹം ചികിത്സയിലായിരുന്നു. 2018 ജൂണ്‍ 23-നാണ് തായ്‍ലന്‍ഡിലെ താം ലുവാങ് നാങ് നോന്‍ എന്ന ഗുഹയില്‍ ഫുട്ബോള്‍ കളിക്കാരായ 12 കുട്ടികളും കോച്ചും അകപ്പെട്ടത്. കോച്ചും കുട്ടികളും മഴയെ തുടര്‍ന്നാണ് ഗുഹിയിലേക്ക് കയറിയത്. എന്നാല്‍ പൊടുന്നനെ മഴ ശക്തമായതോടെ ഗുഹയിലേ‍ക്ക് വെള്ളം കയറി. ഇവര്‍ ഗുഹയില്‍ അകപ്പെടുകയും … Read more

ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ബന്ദികളാക്കി കഴുത്തറുത്തു കൊന്നു; ബാഗ്ദാദിയുടെ മരണത്തിനുള്ള പ്രതികാരം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ്

അബുജ: കൊടുംക്രൂരത ആവർത്തിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. ഭീകരര്‍ നൈജീരിയയില്‍ 10 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഒരാളെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്‍തു. രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബന്ദികളാകുകയും ചെയ്തു. 10 പുരുഷന്‍മാരുടെ തലയറുക്കുന്നതിന്‍റെ വീഡിയോ ഐസിസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്‍ദാദിയുടെ മരണത്തിനുള്ള പ്രതികാരമാണിതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഐഎസ് അവരുടെ ഓണ്‍ലൈന്‍ ടെലഗ്രാം ന്യൂസ് ചാനലിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കണ്ണ് കെട്ടി നിര്‍ത്തിയ ബന്ദികളുടെ പുറകില്‍ നിന്ന് ഭീകരര്‍ കഴുത്തറുക്കുന്നതാണ് … Read more

‘ലികുഡ് പാർട്ടിയുടെ നേതാവ് നെതന്യാഹു തന്നെ’

ടെൽ അവീവ് : ഇസ്രായേൽ ഭരണക്ഷി ലികുഡ് പാർട്ടിയുടെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഞ്ചമിൻ നെതന്യാഹു. പാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പിൽ 72% വോട്ടുകൾ നേടിക്കൊണ്ടാണ് പാര്‍ട്ടിയിലെ സര്‍വ്വശക്തന്‍ താന്‍തന്നെയെന്നു നെതന്യാഹു വീണ്ടും തെളിയിച്ചിരിക്കുന്നത്. ഗിദിയോൻ സാര്‍ ആയിരുന്നു എതിരാളി. നേരത്തെ പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം നെതന്യാഹു 70 ശതമാനത്തിലധികം വോട്ടുകൾ നേടി മികച്ച വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു. കഴിഞ്ഞ 14 വർഷമായി ലിക്കുഡിന്റെ തലവനും പ്രധാനമന്ത്രിയുമായ നെതന്യാഹുവിനെതിരെ മൂന്ന് പ്രധാന അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടിക്കകത്ത് അദ്ദേഹം … Read more

ബ്രിട്ടനിൽ ഇന്ന്‌ തെരഞ്ഞെടുപ്പ്‌; പ്രധാന മത്സരം ബോറിസ്‌ ജോൺസണും ജെറമി കോർബിനും തമ്മിൽ

യൂറോപ്യൻ യൂണിയൻ വിടുന്നതിനെചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടനിൽ വ്യാഴാഴ്‌ച പൊതു തെരഞ്ഞെടുപ്പ്‌ നടക്കും. പ്രധാനമന്ത്രിയും കൺസർവേറ്റീവ്‌ പാർടി നേതാവുമായ ബോറിസ്‌ ജോൺസണും ലേബർ പാർടി നേതാവ്‌ ജെറമി കോർബിനും തമ്മിലാണ്‌ പ്രധാന മത്സരം. ബോറിസ്‌ ജോൺസൺ മുന്നിലെത്തുമെങ്കിലും തൂക്കുസഭക്കാകും സാധ്യതയെന്നാണ്‌ വിലയിരുത്തൽ. ജനസഭയും പ്രഭുസഭയും ഉൾക്കൊള്ളുന്ന ബ്രിട്ടീഷ്‌ പാർലമെന്റിലെ ജനസഭയിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. 650 അംഗ സഭയിൽ 326 സീറ്റിൽ ജയിക്കണം ഭൂരിപക്ഷം നേടാൻ. ഇല്ലെങ്കിൽ തൂക്കുസഭയാകും. 800 അംഗങ്ങളുള്ള പ്രഭുസഭ തെരഞ്ഞെടുക്കപ്പെടുന്നവരല്ല. നടപടികൾ പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ … Read more

നോബൽ സമ്മാനം വാങ്ങാൻ ഇന്ത്യൻ വേഷത്തിൽ അഭിജ്ജിത്  ബാനെർജിയും എസ്ഥേർ ഡുഫ്ളോയും .

സ്റ്റോക്ക്ഹോമിൽ ഇന്ന് നടന്ന നോബൽ സമ്മാനദാന  ചടങ്ങിൽ   ഇന്ത്യൻ സംസ്കാരത്തെ വിളിച്ചോതി  ബന്ധ്‌ഗ്ഗള ജാക്കറ്റും ധോത്തിയും ഇട്ടു അഭിജിത് ബാനെർജിയും ,സാരീ ഉടുത്തു എസ്ഥേർ   ഡുഫ്ളോയും(അഭിജിത് ബാനർജിയുടെ ഭാര്യ, ഇവർക്ക് ഒരുമിച്ചാണ് നോബൽ സമ്മാനം കിട്ടിയത് ) ചടങ്ങിൽ വ്യത്യസ്തരായി അഭിജിത് ബാനെർജിക്കു എസ്ഥേർ ഡുഫ്ളോയ്ക്കും  സാമ്പത്തിക ശാസ്ത്രത്തിലാണ്   നോബൽ സമ്മാനം കിട്ടിയത് .ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന് ഇരുവര്‍ക്കും സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് . കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് വിനായക് ബാനര്‍ജി അമേരിക്കന്‍ … Read more