ഇറ്റലിക്കാർ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണം: ഫ്രാൻസിസ് മാർപ്പാപ്പ

ഇറ്റലിയിലെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും രാജ്യത്തെ ജനങ്ങൾക്കിടയിൽ കുട്ടികളെ ജനിപ്പിക്കുന്നതിനും വളർത്തുന്നതിനുമുള്ള പ്രവണത കുറഞ്ഞു വരികയും ചെയ്ത സാഹചര്യത്തിലാണ് മാർപ്പാപ്പ ഇത്തരത്തിൽ ഒരു ആഹ്വാനം ചെയ്തത്. നിലവിൽ ലോകത്ത് ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. 15 വർഷമായി ജനന നിരക്കിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഇറ്റലിയിൽ … Read more

അധികാരക്കസേരയിൽ അള്ളിപ്പിടിച്ച് പുടിൻ; വീണ്ടും റഷ്യൻ പ്രസിഡന്റായി സ്ഥാനമേറ്റു

റഷ്യയുടെ പ്രസിഡന്റായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് നിലവിലെ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ ആണ് സത്യപ്രതിജ്ഞയും സ്ഥാനാരോഹണ ചടങ്ങുകളും നടന്നത്. മാർച്ചിൽ നടന്ന വോട്ടെടുപ്പിൽ 87% വോട്ടുകൾ നേടിയായിരുന്നു പുടിന്റെ വിജയം. സുതാര്യമല്ലാത്ത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് ആരോപിച്ച് യുഎസ്സും, യു.കെയും, കാനഡയും, മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചില്ല. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുട്ടിൻ 1999-ലാണ് ആദ്യമായി റഷ്യയുടെ പ്രധാനമന്ത്രിയായത്. പിന്നീട് പ്രസിഡന്റുമായി. 2020-ൽ സ്വയം കൊണ്ടുവന്ന നിയമ പ്രകാരം … Read more

സാങ്കേതിക തകരാർ; സുനിത വില്ല്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു

ബോയിംഗിന്റെ പുതിയ സ്റ്റാർലൈൻ ക്യാപ്‌സൂളിന്റെ ആദ്യ ക്രൂഡ് ടെസ്റ്റ് ഫ്ളൈറ്റിന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ന് രാവിലെ 8:04-ന് പറക്കാൻ തയ്യാറായിരുന്ന പേടകം സാങ്കേതിക തകരാറുകൾ കാരണമാണ് യാത്ര മാറ്റി വച്ചത്. റോക്കറ്റിന്റെ ഒരു വാൽവിലെ തകരാറാണ് തടസത്തിന് കാരണമെന്ന് നാസ തങ്ങളുടെ വെബ്കാസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. വിക്ഷേപണ പ്രവർത്തനങ്ങൾ മാറ്റിവയ്ക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് യാത്രികരായ ബുച്ച് വിൽമോറിനെയും സുനിതയെയും പേടകത്തിലെ അവരുടെ സീറ്റുകളിൽ കയറ്റിയിരുത്തിയിരുന്നു. 2015-ൽ ആണ് ബഹിരാകാശ വാഹന വികസനത്തിൽ ഏറെ നാളത്തെ … Read more

30 ദിവസത്തിലേറെ അംഗരാജ്യങ്ങളിൽ തങ്ങാം; ഏകീകൃത വിസയുമായി ജിസിസി

ഈ വർഷം അവസാനത്തോടെ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വിസയിൽ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളിൽ തങ്ങാൻ കഴിയുമെന്ന് സൂചന. യുഎഇയുടെ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൂഖാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ച് ഈ കാര്യം സൂചിപ്പിച്ചത്. സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ അംഗരാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ കഴിയുന്ന രീതിയിലുള്ള ജിസിസി ഏകീകൃത വിസക്ക് ജിസിസി കൗൺസിൽ സമ്മതം പ്രകടിപ്പിച്ചിരുന്നു. നിലവിൽ ഇതിലെ ഓരോ രാജ്യത്തേക്കും പോകുന്നതിനായി പ്രത്യേകം പ്രത്യേകം വിസ എടുക്കേണ്ടതായുണ്ട്. … Read more

ഗാസയിൽ കുടുങ്ങിയ ഐറിഷ്- പലസ്തീൻ പൗരൻ അയർലണ്ട് മണ്ണിൽ തിരികെയെത്തി

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തിനിടെ ഗാസയില്‍ കുടുങ്ങിയ ഐറിഷ്- പലസ്തീന്‍ പൗരൻ തിരികെ അയര്‍ലണ്ടിലെത്തി. ഈജ്പിതിലെ കെയ്‌റോ വഴിയാണ് സാക് ഹനിയ ശനിയാഴ്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. യുദ്ധം രൂക്ഷമായ ഗാസയില്‍ നിന്നും റാഫാ അതിര്‍ത്തി വഴിയാണ് ഇദ്ദേഹം പുറത്തെത്തിയത്. ഹനിയയുടെ ഭാര്യയായ ബത്തൂലും, നാല് മക്കളും കഴിഞ്ഞ നവംബറില്‍ ഗാസയില്‍ നിന്നും രക്ഷപ്പെട്ട് അയര്‍ലണ്ടിലെത്തിയിരുന്നു. ഇവര്‍ ഡബ്ലിനില്‍ താമസിക്കുകയാണ്. എന്നാല്‍ ഗാസയില്‍ നിന്നും രക്ഷപ്പെടുത്തേണ്ടവരുടെ പട്ടികയില്‍ ഹനിയയുടെ പേര് ഉള്‍പ്പെടാതിരുന്നത് കാരണം ഇദ്ദേഹം ഗാസയില്‍ കുടുങ്ങിപ്പോയി. ഭാര്യ … Read more

യു.കെയോട് കൊമ്പുകോർത്ത് അയർലണ്ട്; വിവാദമായ ‘റുവാൻഡ ധാരണ’ എന്ത്?

അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.കെ കഴിഞ്ഞയാഴ്ച പാസാക്കിയ റുവാന്‍ഡ ഡീപ്പോര്‍ട്ടേഷന്‍ നിയമവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിന്റെ വിയോജിപ്പ് ശക്തമായി അറിയിച്ചുകൊണ്ട് ഐറിഷ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. നിയമം പാസായതോടെ യു.കെയിലെ അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്ന് അയര്‍ലണ്ടിലേയ്ക്ക് എത്തുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ പരിഹാരം വേണമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ മുതലായവര്‍ യു.കെ അധികൃതരോടെ ആവശ്യപ്പെട്ടിട്ടുണ്ട്. അയർലണ്ട്- യു.കെ ബന്ധത്തെ തന്നെ ബാധിക്കുന്ന വിഷയം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ … Read more

ലോകത്തെ ഏറ്റവും സമാധാനപ്രിയരായ രാജ്യങ്ങളിൽ അയർലണ്ടിന് മൂന്നാം സ്ഥാനം; നേട്ടത്തിന് പിന്നിലെ കാരണങ്ങൾ ഇവ…

സമാധാനപ്രിയരായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ അയര്‍ലണ്ടും. സമാധാനവുമായി ബന്ധപ്പെട്ട് Institute for Economics & Peace തയ്യാറാക്കിയ 163 രാജ്യങ്ങളുടെ പട്ടികയില്‍ (Global Peace Index) മൂന്നാം സ്ഥാനം ആണ് അയര്‍ലണ്ട് നേടിയിരിക്കുന്നത്. പട്ടികയില്‍ ഐസ്‌ലന്‍ഡ് ഒന്നാം സ്ഥാനവും, ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനവും നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 126-ആം സ്ഥാനമാണ് ലഭിച്ചത്. 23 മാനദണ്ഡങ്ങളാണ് ഒരു രാജ്യത്തെ സമാധാന നിലവാരത്തെ അളക്കാനായി ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Institute for Economics & Peace ഉപയോഗിച്ചിരിക്കുന്നത്. സമൂഹത്തിലെ സുരക്ഷ, … Read more

തായ്‌വാനിൽ ഭൂചലനങ്ങളും 80-ഓളം തുടർചലനങ്ങളും; കെട്ടിടങ്ങൾ തകർന്നു

തായ്‌വാനില്‍ തുടര്‍ച്ചയായ ഭൂചലനം. രാജ്യത്തെ കിഴക്കന്‍ കൗണ്ടിയായ ഹ്യുവേലിയനെയാണ് ഭൂചലനം പ്രധാനമായും ബാധിച്ചത്. ഏപ്രില്‍ 3-ന് ഇവിടെ 7.2 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂകമ്പത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തത് ആശ്വാസകരമാണ്. തിങ്കളാഴ്ചയും, ചൊവ്വാഴ്ച പുലര്‍ച്ചെയുമായി 80 തവണയോളം ഉണ്ടായ ഭൂചലനങ്ങളിലും, തുടര്‍ചലനങ്ങളിലും കെട്ടിടങ്ങളും മറ്റും തകര്‍ന്നു. രാജ്യതലസ്ഥാനമായ തായ്‌പേയിലും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. 6.3 തീവ്രതയാണ് ഏറ്റവും ശക്തമായ ഭൂചലനത്തിന് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഹ്യുവേലിയന്റെ തെക്കന്‍ പ്രദേശത്ത് ഉണ്ടായ ഭൂചലനത്തിന് 6.1 … Read more

പലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ; സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പം അന്താരാഷ്ട്ര കോടതിയിൽ കക്ഷി ചേരാൻ അയർലണ്ട്

പലസ്തീനിലെ യുദ്ധത്തില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന് കാട്ടി രാജ്യാന്തര കോടതിയെ സമീപിച്ച സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പം കേസില്‍ കക്ഷി ചേരാന്‍ അയര്‍ലണ്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിദേശകാര്യമന്ത്രിയും, ഉപപ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ ഇന്ന് മന്ത്രിസഭയില്‍ മുന്നോട്ട് വയ്ക്കും. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ നെതര്‍ലന്‍ഡ്‌സിലെ ഹേഗിലുള്ള രാജ്യാന്തര കോടതിയില്‍ ഇസ്രായേലിനെതിരെയുള്ള കേസില്‍ അയര്‍ലണ്ടും കക്ഷിയാകും. 1948 Genocide Convention പ്രകാരമാണ് ഇസ്രായേലിനെതിരെ സൗത്ത് ആഫ്രിക്ക രാജ്യാന്തര കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ ഇസ്രായേല്‍ … Read more

യുഎസിലെ ബാൾട്ടിമോർ പാലത്തിൽ കപ്പൽ ഇടിച്ചുണ്ടായ അപകടം; കാണാതായ 6 പേരും മരിച്ചെന്ന് നിഗമനം

ബാള്‍ട്ടിമോറിലെ തുറമുഖത്ത് പാലത്തില്‍ കപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ നദിയില്‍ കാണാതായ ആറ് പേരും മരിച്ചതായി നിഗമനം. ഇവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ ഇല്ലാതയോടെ യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ അവസാനിപ്പിച്ചതായി അറിയിച്ചു. യുഎസിലെ മേരിലാന്‍ഡിലുള്ള നഗരമാണ് ബാള്‍ട്ടിമോര്‍. ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജ് എന്ന പാലത്തിലെ കേടുപാടുകള്‍ തീര്‍ക്കുകയായിരുന്നു അപകടത്തില്‍ കാണാതായ ആറ് പേരും. വെള്ളത്തില്‍ വീണ വേറെ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. അന്തരീക്ഷ താപനിലയും, ഓളവും ഡൈവര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതായി മേരിലാന്‍ഡ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് … Read more