ലീവിങ് സെർട്ടിൽ H1 ഗ്രേഡ് നേടിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഡബ്ലിനിലെ ഇന്ത്യൻ എംബസി അനുമോദിക്കുന്നു

അയര്‍ലണ്ടിലെ ലീവിങ് സെര്‍ട്ട് എക്‌സാമിനേഷന്‍ 2023-ല്‍ H1 ഗ്രേഡ് നേടിയ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. ചടങ്ങില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡറായ അഖിലേഷ് മിശ്ര പങ്കെടുക്കുകയും, വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഇതിന്റെ ഭാഗമായി ലീവിങ് സെര്‍ട്ടില്‍ H1 ഗ്രേഡ് നേടിയ ഇന്ത്യക്കാരോ, ഇന്ത്യന്‍ വംശജരോ ആയ വിദ്യാര്‍ത്ഥികള്‍ അവരുടെ വിവരങ്ങള്‍ എത്രയും വേഗം എംബസിക്ക് അയച്ചുനല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. admn.dublin@mea.gov.in എന്ന വിലാസത്തിലും, ഒപ്പം CC ആയി sscons.dublin@mea.gov.in എന്ന ഇമെയില്‍ … Read more

അയർലണ്ടിലെ സയൻസ് എക്സിബിഷൻ ഒന്നാം സ്ഥാനക്കാരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അംബാസഡർ അഖിലേഷ് മിശ്രയുടെ ആദരം

58-ആമത് BT Young Scientist & Technology Exhibition 2022 വിജയികളും ഇന്ത്യക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്രയുടെ ആദരം. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ അംബാസഡര്‍ മിശ്ര, വിജയികളായ ആദിത്യ ജോഷി, ആദിത്യ കുമാര്‍ എന്നിവരെ അനുമോദിച്ചു. ആദിത്യ ജോഷിയുടെയും, ആദിത്യ കുമാറിന്റെയും ഭാവി സംരംഭങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞ മിശ്ര, തന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. Bernoulli Quadrisection പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു പുതിയ രീതി ആവിഷ്‌കരിച്ചതിനാണ് എക്‌സിബിഷനില്‍ 7,500 യൂറോ സമ്മാന തുകയുള്ള … Read more

അയർലൻഡിലെ പുതിയ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയ്ക്ക് ഡബ്ലിനിലെ എംബസിയിൽ സ്വീകരണം

അയർലൻഡിലെ നിലവിലെ ഇന്ത്യൻ അംബാസഡറായ സന്ദീപ് കുമാർ സ്ഥാനമൊഴിയുന്നതോടെ പകരക്കാരനായി എത്തിയ അഖിലേഷ് മിശ്രയ്ക്ക് സ്വീകരണം. ഇന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ എത്തിയ മിശ്രയെയും, ഭാര്യ രീതി മിശ്രയെയും എംബസി ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു. അയർലൻഡിലെ പുതിയ അംബാസഡർ ആയി മികച്ച സേവനം നടത്താൻ മിശ്രയെ ആശംസിക്കുന്നതായി എംബസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 1989 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനാണ് അഖിലേഷ് മിശ്ര.