അയർലണ്ടിൽ ഏറ്റവുമധികം ജനപ്രീതിയുള്ള കാറുകൾ; പട്ടിക പുറത്തുവിട്ട് Carzone

അയര്‍ലണ്ടില്‍ നിലവില്‍ ഏറ്റവും ജനപ്രീതിയുള്ള കാറുകളുടെ പട്ടിക പുറത്തുവിട്ട് വാഹന ഡീലര്‍മാരായ Carzone. Volkswagen Golf ആണ് 2022-ലെ ആദ്യ മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന കാര്‍. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ക്ക് ജനപ്രീതിയേറുമ്പോഴും ഇപ്പോഴും ഏറ്റവുമധികം പേര്‍ വാങ്ങുന്നത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ തന്നെയാണെന്ന് Carzone പറയുന്നു. 2016 മുതലുള്ള കണക്കനുസരിച്ച് Carzone വെബ്‌സൈറ്റിലും മറ്റുമായി ഏറ്റവുമധികം പേര്‍ അന്വേഷിച്ച കാര്‍ Volkswagen Golf ആണ്. തൊട്ടുപിന്നാലെ BMW 5 Series, Mercedes-Benz E-Class … Read more

അയർലണ്ടിൽ പുതിയ കാറുകളുടെ വിൽപ്പനയിൽ വർദ്ധന; ഏറ്റവുമധികം കാറുകൾ വിറ്റഴിച്ചത് ടൊയോട്ട

അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പനയില്‍ വര്‍ദ്ധന. 2022-ന്റെ ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 3.95% വര്‍ദ്ധനയാണ് പുതിയ കാറുകളുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് അവസാനം വരെ ആകെ 49,928 പുതിയ കാറുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. അതേസമയം 2021 മാര്‍ച്ചിനെ അപേക്ഷിച്ച് 2022 മാര്‍ച്ചില്‍ കാര്‍ വില്‍പ്പന 40.7% എന്ന നിരക്കില്‍ കുതിച്ചുയര്‍ന്നു. ലഭ്യതക്കുറവ് നിലനില്‍ക്കുന്നതിനിടെയാണ് വില്‍പ്പന ഇത്തരത്തില്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നത് എന്നതാണ് ഓര്‍ക്കേണ്ട കാര്യം. അതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ (EV) വില്‍പ്പന ഇരട്ടിയായി. ആകെ വില്‍പ്പന നടത്തിയ പുതിയ … Read more

അയർലണ്ടിലെ 8 റോഡുകളിലും പാലങ്ങളിലും ജനുവരി മുതൽ ടോൾ വർദ്ധിക്കും; വർദ്ധന ഇപ്രകാരം

അയര്‍ലണ്ടിലെ 8 റോഡുകളിലെയും, പാലങ്ങളിലെയും ടോള്‍ ചാര്‍ജ്ജുകള്‍ അടുത്ത വര്‍ഷത്തോടെ വര്‍ദ്ധിക്കും. ബസ്സുകള്‍ക്കും ലോറികള്‍ക്കും ഇടയ്ക്ക് ടോള്‍ വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ കാറുകള്‍ക്ക് ടോള്‍ ചാര്‍ജ്ജില്‍ വര്‍ദ്ധന വരുത്തുന്നത്. വര്‍ദ്ധന ജനുവരി മുതല്‍ നിലവില്‍ വരും. മിക്ക പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് റോഡുകളിലും 10 സെന്റിന്റെ ടോള്‍ വര്‍ദ്ധനയാണ് ഉണ്ടാകുക. അതേസമയം Co Meath-ലെ M3-യില്‍ വര്‍ദ്ധന ഉണ്ടാകില്ല. ഡബ്ലിന്‍ ടണലിലും വര്‍ദ്ധനയില്ല. ഇലക്ട്രോണിക് ടാഗുകളുള്ള കാറുകള്‍ക്ക് M50-യില്‍ ടോള്‍ വര്‍ദ്ധന ബാധകമാകില്ലെന്നും Transport … Read more

പുതിയ സ്കോഡ സൂപ്പർബ്; കയ്യിലൊതുങ്ങുന്ന വിലയിൽ ഒരു പ്രീമിയം സെഡാൻ

അഫോര്‍ഡബിള്‍ ശ്രേണിയിലായാലും, പ്രീമിയം ശ്രേണിയിലായാലും സ്‌കോഡ കാറുകള്‍ എന്നും ജനപ്രിയമാണ്. അത്തരത്തിലൊരു പ്രീമിയം കാറാണ് സ്‌കോഡ സൂപ്പര്‍ബ്. നേരത്തെ ഇറക്കിയ മോഡലുകളില്‍ നിന്നും ഒരുപിടി മാറ്റവുമായാണ് പുതിയ സ്‌കോഡ സൂപ്പര്‍ബ് വിപണി കീഴടക്കാനെത്തുന്നത്. ലക്ഷ്വറി സെഡാന്‍ എന്ന് തീര്‍ത്തും വിളിക്കാവുന്ന ഒരു വാഹനമായാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ, സൂപ്പര്‍ബിനെ അണിയിച്ചൊരുക്കിയിരിക്കുന്നതും. Driver-centric Sportline, luxury-oriented Laurin & Klement (L&K) എന്നിവയാണ് ആകര്‍ഷകമായ മറ്റ് രണ്ട് മാറ്റങ്ങള്‍. 1.4 TSI iV ഇലക്ട്രിക്-ഫ്യുവല്‍ കംബൈന്‍ഡ്, 2.0 TDI … Read more