ഇമ്മാനുവൽ ഗോസ്പൽ മിഷൻ, യൂത്ത് ‘എക്സോഡസ് ക്യാംപ്’ ഏപ്രിൽ 4,5,6 തീയതികളിൽ

ഇമ്മാനുവല്‍ ഗോസ്പല്‍ മിഷന്‍ (IGM) സണ്‍ഡേ സ്‌കൂളിന്റെയും, യൂത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ‘എക്‌സോഡസ്’ ക്യാംപ് ഏപ്രില്‍ 4, 5, 6 തീയതികളില്‍. Meath-ലെ Dunboyne-ലുള്ള St Peters GAA-യില്‍ വച്ചാണ് (എയര്‍കോഡ്: A86Y750) ക്യാംപ് നടക്കുക. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4.30 വരെയും, ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെയുമാണ് ക്യാംപ് സമയം. Pr ബ്ലെസ്സണ്‍ മാത്യു, Pr ക്രിസ്റ്റി ജോണ്‍, Pr ജോണ്‍ ഫിലിപ്പ് … Read more

ഗോൾവേ റീജിയൻ യൂത്ത് മീറ്റ്  ‘എലൈവ്-24’  ഏപ്രിൽ 6 ശനിയാഴ്ച 

ഗോൾവേ: ഏപ്രിൽ 6 ശനിയാഴ്ച ഗോൾവേയിൽ നടക്കുന്ന  എസ്. എം. വൈ. എം  ഗോൾവേ റീജിയൻ  യൂത്ത് മീറ്റ്  എലൈവ് 24 ൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു  വരെ നടക്കുന്ന യൂത്ത് മീറ്റിൽ  ഗോൾവേ റീജിയനിലുള്ള  കാവൻ, ടുള്ളുമോർ, ലെറ്റർകെനി, സ്ലൈഗോ, ബാലിനാസോൾ, ലോങ്ങ്ഫോർഡ്, നോക്ക്, ഗോൾവേ, കാസിൽബാർ, ലിമെറിക്ക്, മുള്ളിങ്ങർ എന്നീ ഇടവകളിൽ നിന്നും, ഡബ്ലിൻ, കോർക്ക് റീജിയണുകളിൽ നിന്നുമായി  ഇരുനൂറിലധികം യുവജനങ്ങൾ പങ്കെടുക്കും. ഗോൾവേ ലിഷർലാൻ്റിലാണ് (Leisureland, … Read more

പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും, സൺഡേ സ്കൂൾ വാർഷികവും ഏപ്രിൽ 4 മുതൽ 7 വരെ കിൽക്കെന്നിയിൽ

സിറോ മലബാർ കിൽക്കെന്നി ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും സൺഡേ സ്കൂൾ വാർഷികവും ഏപ്രിൽ 04 മുതൽ ഏപ്രിൽ 07 വരെയുള്ള ദിവസങ്ങളിൽ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ വിശ്വാസികളും ആഘോഷത്തിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

സംസ്‌കൃതി സത്സംഗ് വിഷുക്കണിയും, കൈനീട്ടവും ഏപ്രിൽ 14-ന് ഡബ്ലിനിൽ

പ്രൗഢിയുടെയും സമൃദ്ധിയുടെയും മറ്റൊരു വിഷുക്കാലം കൂടെ വരവായി. ഈ വരുന്ന 14ാം തീയതി വിഷു അതിന്റെ തനതായ രീതിയിൽ ഡബ്ലിനിലെ നന്ദലോയി ടെമ്പിളിൽ വച്ച് ആഘോഷിക്കാൻ സംസ്‌കൃതി സത്സംഗ് തീരുമാനിച്ചിരിക്കുന്നു. വിഷുക്കണിയും പ്രാർത്ഥനകളും ആയി വിഷുദിവസത്തെ മറ്റൊരു സുദിനമായി മാറ്റാൻ താങ്കളെയും കുടുംബത്തെയും സാദരം ക്ഷണിച്ചുകൊള്ളുന്നുവെന്ന് സംഘാടകർ അറിയിച്ചു. അന്നേ ദിവസം വിഷുക്കണി, വിഷുക്കൈനീട്ടം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആണ് പരിപാടി. സൌജന്യ രജിസ്ട്രേഷൻ … Read more

സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ഏപ്രിൽ 6 ശനിയാഴ്ച

പ്രവാസി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ 6 ശനിയാഴ്ച. Newbridge Demesne Donabate-ല്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ മേയറായ Adrian Henchy, ഭവനവകുപ്പ് മന്ത്രി ഡാര ഒബ്രിയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സ്‌പോര്‍ട്‌സ് ഗ്രാന്റ് ഉപയോഗിച്ചാണ് പരിശീലനകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. സെനറ്റര്‍ റെജീന ഡോഹര്‍ട്ടി, കൗണ്‍സിലര്‍ ഡാര ബട്ട്‌ലര്‍, എംഇപി ബാരി ആന്‍ഡ്രൂസ്, ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ ക്രിക്കറ്റ് ഡെവവപ്‌മെന്റ് മാനേജര്‍ ബ്രയാന്‍ ഒ … Read more

സത്ഗമയ വിഷു ആഘോഷം ഏപ്രിൽ 14-ന് ലൂക്കൻ Sarsfields GAA club-ൽ വച്ച്

ഡബ്ലിൻ: അയർലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷവും വിഷുസദ്യയും, വിഷുദിനമായ ഒക്ടോബർ ഏപ്രിൽ 14 ഞായറാഴ്ച്ച നടത്തപ്പെടുന്നു.ലൂക്കനിലെ Sarsfields GAA club -ൽ വച്ച് രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് ആഘോഷപരിപാടികൾ. കേരളത്തിന്റെ തനതായ രീതിയിൽ ഓട്ടുരുളിയിൽ കണിയൊരുക്കി കണ്ണനാം ഉണ്ണിയെ ദർശിച്ച് മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങുകയെന്നുള്ളത് കാലസമൃദ്ധിയിലേക്കുള്ള വഴിയൊരുക്കൽ തന്നെയാണ്. പ്രവാസലോകത്ത് അന്യംനിന്ന് പോകുന്ന, ആ പഴയകാല സ്മരണകളെ കോർത്തിണക്കിയാവും സത്ഗമയ ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിക്കുക. ബ്രഹ്മശ്രീ … Read more

സിനിമാ താരം നീരജ് മാധവ് പങ്കെടുക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ ഏപ്രിൽ 18-ന് ഡബ്ലിനിൽ

മലയാളത്തിന്റെ യൂത്ത് ഐക്കണായ സിനിമാ താരവും, റാപ്പറുമായ നീരജ് മാധവിന്റെ ലൈവ് ഷോ ഡബ്ലിനില്‍. നീരജിനൊപ്പം ബേബി ജീന്‍, ഡിജെ ആഷില്‍ ആന്റോ എന്നിവര്‍ കൂടി ഒന്നിക്കുന്നതോടെ അവിസ്മരണയീമായ അനുഭവമാകും ബ്ലാക്ക് ജാക്ക് അവതരിപ്പിക്കുന്ന ഈ ഷോ. സംഗീതത്തോടൊപ്പം സ്റ്റോറി ടെല്ലിങ്, ഹാസ്യ സംഭാഷണം, ലൈവ് പെര്‍ഫോമന്‍സ് എന്നിങ്ങനെ ആവേശകരമായ ഒരു സായാഹ്നമാണ് കാലാസ്വാദകരെ കാത്തിരിക്കുന്നത്. ഏപ്രില്‍ 18-നാണ് ഡബ്ലിനിലെ പരിപാടി. മലയാളം, തമിഴ്, ബോളിവുഡ്, ഹിപ്‌ഹോപ്, ടെക്‌നോ, ഇഡിഎം സംഗീതങ്ങളുടെ സമന്വയമാണ് പരിപാടിയില്‍ ഉണ്ടാകുക. 18 … Read more

ഡബ്ലിനിൽ വിഷുക്കണിയും, കൈനീട്ടവും ഏപ്രിൽ 14-ന്

പ്രൗഢിയുടെയും സമൃദ്ധിയുടെയും മറ്റൊരു വിഷുക്കാലം കൂടെ വരവായി. ഈ വരുന്ന 14ാം തീയതി വിഷു അതിന്റെ തനതായ രീതിയിൽ ഡബ്ലിനിലെ നന്ദലോയി ടെമ്പിളിൽ വച്ച് ആഘോഷിക്കാൻ സംസ്‌കൃതി സത്സംഗ് തീരുമാനിച്ചിരിക്കുന്നു. വിഷുക്കണിയും പ്രാർത്ഥനകളും ആയി വിഷുദിവസത്തെ മറ്റൊരു സുദിനമായി മാറ്റാൻ താങ്കളെയും കുടുംബത്തെയും സാദരം ക്ഷണിച്ചുകൊള്ളുന്നുവെന്ന് സംഘാടകർ അറിയിച്ചു. അന്നേ ദിവസം വിഷുക്കണി, വിഷുക്കൈനീട്ടം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആണ് പരിപാടി.

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ്റെ ഈസ്റ്റർ – വിഷു ആഘോഷം ഏപ്രിൽ 6 ശനിയാഴ്ച

കൗണ്ടി കിൽഡെയർ: ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ഈസ്റ്റർ / വിഷു ആഘോഷം ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 10.30 മണി മുതൽ Ryston Sports & social ക്ലബ് പ്രീമിയം ഹാളിൽ വെച്ച് നടത്തപ്പെടുന്നു. സാംസ്‌കാരിക സമ്മേളനം, വിഷു കണി ഒരുക്കൽ, എഗ്ഗ് ഹണ്ടിങ്‌, തംബോല, കുട്ടികൾക്കുള്ള മാജിക് , ഫേസ് പെയിന്റിംഗ് എന്നിവയ്ക്ക് ശേഷം സമൃദ്ധമായ നാടൻ വിഷു / ഈസ്റ്റർ സദ്യയും ഒരുക്കിയിരിക്കുന്നു. എല്ലാ ന്യൂബ്രിഡ്ജ് മലയാളി അസോസിയേഷൻ കുടുംബങ്ങളെയും സ്വാഗതം … Read more

അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും യാത്രയപ്പ് നൽകി

അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും കാവൻ ഇന്ത്യൻ അസോസിയേഷൻ യാത്രയപ്പ് നൽകി. മാർച്ച് 25-നു ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിലായിരുന്നു ചടങ്ങ്. കഴിഞ്ഞ കാലങ്ങളിൽ കാവൻ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഇടയിലും കാവൻ ഇന്ത്യൻ അസോസിയേഷന്റെ പ്രവർത്തനങ്ങളിലും  മറ്റു കലാ-കായിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സന്തോഷും ഭാര്യ ടാനിയയും. മികച്ച ഒരു ക്രിക്കറ്റ് പ്ലയർ കൂടിയായ സന്തോഷ്, കൗണ്ടി കാവൻ ക്രിക്കറ്റ് ക്ലബ്ബിന്റെ ഓപ്പണിങ് ബാറ്ററും ആയിരുന്നു. അസോസിയേഷന് വേണ്ടി ജനറൽ സെക്രട്ടറി പ്രീതി … Read more