ഉയരം കുറഞ്ഞ പാലത്തിൽ കയറിയ ബസ് അപകടത്തിൽ പെട്ടു; പരിക്കേറ്റ പെൺകുട്ടിക്ക് 58,000 യൂറോ നഷ്ടപരിഹാരം

സ്‌കൂളില്‍ നിന്നും ട്രിപ്പ് പോയ ബസ് അപകടത്തില്‍ പെട്ട് പരിക്ക് പറ്റിയ പെണ്‍കുട്ടിക്ക് 58,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 2019 ജനുവരി 29-ന് Mulhuddart-ല്‍ വച്ചാണ് ഡബ്ലിന്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സ്വദേശിയായ Kelly-Marie Jackson (14) സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടത്. ഉയരം കുറഞ്ഞ ഒരു പാലത്തിലേയ്ക്ക് ബസ് കടക്കാന്‍ ശ്രമിച്ചതോടെ ബസിന്റെ മുകള്‍ ഭാഗം പാലത്തിന്റെ മുകള്‍ ഭാഗത്ത് ഉരസി. തുര്‍ന്ന് ഈ ഭാഗം പൊട്ടിമാറി. ഈ സമയം ബസിലുണ്ടായിരുന്ന കെല്ലിക്ക് ചുണ്ടിന് സാരമായി … Read more

ക്രെഷിൽ കളിക്കവേ രണ്ട് തവണ അപകടം; പരിക്കേറ്റ കുട്ടിക്ക് 56,000 യൂറോ നഷ്ടപരിഹാരം

ക്രെഷില്‍ നിന്നും രണ്ട് തവണ അപകടത്തില്‍ പെട്ട് പരിക്ക് പറ്റിയ കുട്ടിക്ക് 56,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഡബ്ലിനിലെ Howth സ്വദേശിയായ Thormanby Lawns എന്ന ആറ് വയസുകാരനാണ് നഷ്ടരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. അപകടങ്ങള്‍ നടന്ന കാലയളവില്‍ വെറും മൂന്ന് വയസ് മാത്രമായിരുന്നു കുട്ടിക്ക് പ്രായം. ആദ്യത്തെ തവണ 2018 ഒക്‌ടോബറില്‍ ക്രെഷിലെ സാന്‍ഡ് പിറ്റില്‍ (മണലില്‍ കളിക്കുന്ന ഇടം) വീണ് തലയ്ക്ക് പരിക്ക് പറ്റിയ കുട്ടിക്ക്, മൂന്ന് മാസത്തിന് ശേഷം 2019 … Read more

ബൾബ് പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കേറ്റ 10 വയസുകാരന് 27,000 യൂറോ നഷ്ടപരിഹാരം

ബള്‍ബ് പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കും, പൊള്ളലുമേറ്റ 10 വയസുകാരന് 27,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ. 2016 ഡിസംബര്‍ 12-നാണ് അന്ന് ആറ് വയസ് മാത്രമുണ്ടായിരുന്ന Joseph Carney-ക്ക് ബെഡ്ഡില്‍ കിടക്കുമ്പോള്‍ സമീപത്തെ ബള്‍ബ് പൊട്ടിത്തെിച്ച് പരിക്കേറ്റത്. Co Louth-ലെ Dunleer-ലുള്ള Bailes സ്വദേശിയാണ് ജോസഫ്. Dealz, Ikea എന്നീ സ്‌റ്റോറുകള്‍ക്കെതിരെയാണ് ജോസഫ്, തന്റെ അമ്മ വഴി കേസ് ഫയല്‍ ചെയ്തത്. Ikea-യില്‍ നിന്നാണ് ബള്‍ബിന്റെ സ്റ്റാന്റ് വാങ്ങിച്ചത്. ബള്‍ബ് വാങ്ങിയത് പ്രദേശത്തെ Dealz സ്‌റ്റോറില്‍ നിന്നും. … Read more