കോർക്കിൽ ട്രാക്ടറുകളുമായി സംഘടിച്ചെത്തി കർഷകരുടെ പ്രതിഷേധം

കോര്‍ക്ക് എയര്‍പോര്‍ട്ടിലേയ്ക്കും, കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ യോഗം നടക്കുന്ന കെട്ടിടത്തിലേയ്ക്കും ട്രാക്ടറുകളുമായി എത്തി പ്രതിഷേധിച്ച് കര്‍ഷകര്‍. അറുപതിലധികം ട്രാക്ടറുകളുമായി എത്തിയാണ് ദി ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ (IFA) നേതൃത്വത്തില്‍ 100-ലേറെ കര്‍ഷകര്‍ തിങ്കളാഴ്ച രാവിലെ പ്രതിഷേധം സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ സമീപനങ്ങള്‍ തെറ്റാണെന്ന് കാട്ടിയായിരുന്നു പ്രതിഷേധം. വിമാനയാത്രകള്‍ വര്‍ദ്ധിച്ചിരിക്കുന്നതിലൂടെ പുക പുറന്തള്ളല്‍ കൂടിയ കാലഘട്ടത്തില്‍, കൃഷിയില്‍ നിന്നുള്ള വാതകം പുറന്തള്ളല്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ എന്ന് IFA പറഞ്ഞു. കാര്‍ഷികമേഖലയോട് മാത്രമാണ് ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താന്‍ … Read more

കോർക്കിലെ പല റോഡുകളിലും അപകടഭീഷണി; പുതിയ വേഗപരിധി നിർദ്ദേശത്തെ എതിർത്ത് കൗൺസിലർമാർ

കോര്‍ക്കിലെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുനഃക്രമീകരിക്കാനുള്ള Transport Infrastructure Ireland (TII)-യുടെ നിര്‍ദ്ദേശം എതിര്‍പ്പുകളോടെ അംഗീകരിച്ച് കൗണ്ടി കൗണ്‍സിലര്‍മാര്‍. കൗണ്ടിയിലെ പല റോഡുകളിലും അപകടസാധ്യതകളുണ്ടെന്നും, എന്നാല്‍ അതൊന്നും പരിഗണിക്കാതെയാണ് വേഗപരിധി നിര്‍ദ്ദേശം നടപ്പിലാക്കാന്‍ TII തീരുമാനമെടുത്തതെന്നും കൗണ്‍സിലര്‍മാര്‍ വിമര്‍ശനമുന്നയിച്ചു. തന്റെ മുനിസിപ്പല്‍ ഡിസ്ട്രിക്ടിലെ Raffen junction വളരെയേറെ അപകടസാധ്യതയുള്ള പ്രദേശമാണെന്ന് Carrigaline-ല്‍ നിന്നുള്ള കൗണ്‍സിലറായ Marcia D’Alton യോഗത്തില്‍ പറഞ്ഞു. ഇവിടുത്തെ N28, R610 റോഡുകള്‍ ഒരുമിക്കുന്ന ജങ്ഷനിലെ വേഗപരിധി പുനഃപരിശോധിക്കണമെന്ന് താന്‍ പലതവണ TII-യോട് ആവശ്യപ്പെട്ടിട്ടും … Read more

കോർക്കിലെ Dursey Island-ൽ പുതിയ കേബിൾ കാർ സംവിധാനം നിർമ്മിക്കാൻ അനുമതി

വെസ്റ്റ് കോര്‍ക്കിലെ Beara peninsula-യ്ക്ക് സമീപമുള്ള Dursey Island-ല്‍ പുതിയ കേബിള്‍ കാര്‍ സംവിധാനമടക്കമുള്ള വിനോദകേന്ദ്രം നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡിന്റെ അനുമതി. കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ നേരത്തെ അനുമതി നല്‍കാന്‍ സീനിയര്‍ പ്ലാനിങ് ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ Patricia Calleary വിസമ്മതിച്ചെങ്കിലും അതിനെ മറികടന്ന് ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു. നിലവില്‍ ഐലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ കാര്‍ സംവിധാനം 1969-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ശേഷം 1981, 2004 വര്‍ഷങ്ങളിലായി നവീകരിച്ചെങ്കിലും, സംവിധാനം അടിമുടി പുനര്‍നിര്‍മ്മിക്കാനായിരുന്നു കൗണ്‍സില്‍ അപേക്ഷ നല്‍കിയത്. വര്‍ഷം … Read more