അയർലണ്ടിൽ cost-rental വീടുകളുടെ നിർമ്മാണത്തിന് പ്രത്യേക പദ്ധതിയുമായി സർക്കാർ; 150,000 യൂറോ വരെ ഗ്രാന്റ് ലഭിച്ചേക്കും

അയര്‍ലണ്ടില്‍ cost-rental വീടുകള്‍ കൂടുതലായി നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. എന്താണ് Cost-rental? ഒരു പ്രദേശത്തെ മാര്‍ക്കറ്റ് നിരക്കില്‍ നിന്നും 25% കുറവ് വാടകയ്ക്ക് വീടുകള്‍ നല്‍കുന്നതിനെയാണ് cost-rental എന്ന് പറയുന്നത്. ഈ വീടുകള്‍ നോക്കിനടത്തുന്നത് അംഗീകൃത ഹൗസിങ് ബോഡികളോ, തദ്ദേശസ്ഥാപനങ്ങളോ, ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സികളോ ആയിരിക്കും. വലിയ വാടക നല്‍കാന്‍ കഴിവില്ലാത്തവരെ ഹായിക്കുകയാണ് cost-rental പദ്ധതിയുടെ ഉദ്ദേശ്യം. അതായത് നിര്‍ദ്ദിഷ്ട വരുമാനത്തിന് താഴെ മാത്രം വരവ് ഉള്ളവര്‍ക്കാണ് ഈ വീടുകള്‍ … Read more