അയർലണ്ടിൽ പാസ്പോർട്ട് അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണം ഫോമുകൾ ശരിയായ രീതിയിൽ പൂരിപ്പിക്കാത്തതെന്ന് വിദേശകാര്യ വകുപ്പ്

അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ കാലതാമസമില്ലെന്നും, പലര്‍ക്കും പാസ്‌പോര്‍ട്ടുകള്‍ ലഭിക്കാത്തത് ഫോം ശരിയായി പൂരിപ്പിക്കാത്തതിനാലാണെന്നും വിദേശകാര്യ വകുപ്പ്. നേരത്തെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കുന്നുകൂടി കിടക്കുന്നതായി വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് വകുപ്പ് പറഞ്ഞിരുന്നു. എന്നാല്‍ 195,000 ഫോമുകള്‍ ശരിയായ രീതിയിലല്ല പൂരിപ്പിച്ചിരിക്കുന്നത് എന്നും, അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ തടസമാകുന്നത് ഇതാണെന്നുമാണ് വകുപ്പിന്റെ പുതിയ വാദം. 10-ല്‍ നാല് ഫോമുകളും ശരിയായ രീതിയില്‍ പൂരിപ്പിക്കപ്പെട്ടിട്ടില്ല. അതല്ലാതെ അപേക്ഷ തീര്‍പ്പാക്കുന്നതില്‍ കാലതാമസമില്ലെന്നും വകുപ്പ് അവകാശപ്പെടുന്നു. വേനല്‍ക്കാല … Read more