സൂക്ഷിക്കുക! അയർലണ്ടിൽ മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ 41 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഗാർഡ

അയര്‍ലണ്ടില്‍ ഈ വര്‍ഷം മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ 41 സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗാര്‍ഡ. ‘Drink spiking’ എന്നറിയപ്പെടുന്ന ഇത്, ഇരയെ ബോധം കെടുത്തി ശാരീരികമായി ഉപദ്രവിക്കാനും മറ്റും ലക്ഷ്യമിട്ടാണ് നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിലധികം സംഭവങ്ങള്‍ നടന്നിരിക്കാമെന്നും, ഇത്തരം അനുഭവമുണ്ടായാല്‍ മറച്ചുവയ്ക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്നും അനിഷ്ടസംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം ജനുവരി 1 മുതല്‍ ഏപ്രില്‍ 11 വരെയാണ് 41 ഡ്രിങ് സ്‌പൈക്കിങ് സംഭവങ്ങള്‍ ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്‌പൈക്കിങ് … Read more