അയർലണ്ടിൽ മഴയും മഞ്ഞും കാറ്റും ഒരുമിച്ചെത്തുന്നു; വിവിധ കൗണ്ടികളിൽ ഇന്നും നാളെയും ജാഗ്രതാ മുന്നറിയിപ്പുകൾ, വെള്ളപ്പൊക്കത്തിനും സാധ്യത

മഴയും മഞ്ഞും കാറ്റും ഒരുമിച്ചെത്തുന്ന അയർലണ്ടിൽ ഇന്നും നാളെയും വിവിധ കൗണ്ടികളിൽ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകി കാലാവസ്ഥാ വകുപ്പ്. Wexford, Wicklow, Dublin, Meath, Louth എന്നീ കൗണ്ടികളിൽ ഇന്ന് (ചൊവ്വ) രാത്രി 11 മണി മുതൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് 1 മണി വരെ ശക്തമായ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ വിൻഡ് വാണിങ് നിലവിൽ വരും. കാറ്റിൽ മരങ്ങൾ മറിഞ്ഞു വീഴാനും, സാധനങ്ങൾ പറന്നു വന്നു വീഴാനും, കടലിൽ തിരമാല ഉയരാനും സാധ്യതയുണ്ട്. യാത്രക്കാർ … Read more

ശക്തമായ മഴയിൽ നോർത്ത് ഡബ്ലിനിൽ പ്രളയം; കോർക്ക്, കെറി അടക്കം 6 കൗണ്ടികളിൽ യെല്ലോ റെയിൻ വാണിങ്

നോര്‍ത്ത് ഡബ്ലിനില്‍ വെള്ളപ്പൊക്കം തുടരുന്നതിനിടെ കോര്‍ക്ക്, കെറി എന്നീ കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഇന്ന് (വെള്ളി) അര്‍ദ്ധരാത്രി 12 മണിക്ക് നിലവില്‍ വരുന്ന വാണിങ് ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണി വരെ തുടരും. ഇതിനു പുറമെ Cavan, Donegal, Connacht, Longford എന്നീ കൗണ്ടികളില്‍ ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ ഞായറാഴ്ച അര്‍ദ്ധരാത്രി 12 മണി വരെ യെല്ലോ റെയിന്‍/സ്‌നോ വാണിങ്ങും നിലവില്‍ വരും. ശക്തമായ തണുപ്പിനെ തുടര്‍ന്ന് കാലാസ്ഥാ … Read more

വെള്ളപ്പൊക്കം: കോർക്ക് സിറ്റിയിലെ മേഴ്‌സി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്മെന്റ് അടച്ചു

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ (MUH) എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് താല്‍ക്കാലികമായി അടച്ചു. achelor’s Quay-യ്ക്ക് സമീപമുള്ള Grenville Place-ലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. വെള്ളം കയറിയതോടെയുള്ള അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കായി ഇന്നലെയാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് അടച്ചത്. അതിന് ശേഷം ഡിപ്പാര്‍ട്ട്‌മെന്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അടിയന്തരമായി ചികിത്സ വേണ്ട രോഗികള്‍ മറ്റ് ആശുപത്രികളെയോ, ജിപിമാരെയോ, കെമിസ്റ്റുകളെയോ, ഇന്‍ജുറി യൂണിറ്റുകളെയോ സമീപിക്കണമെന്നും, പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ ശ്രമം നടത്തിവരികയാണെന്നും ആശുപത്രി അധികൃതര്‍ … Read more

ചന്ദ്ര കൊടുങ്കാറ്റിനൊപ്പമെത്തിയ മഴയിൽ കൗണ്ടി കിൽക്കെന്നിയിൽ വെള്ളപ്പൊക്കം

ചന്ദ്ര കൊടുങ്കാറ്റിനോടൊപ്പമെത്തിയ ശക്തമായ മഴയില്‍ കില്‍ക്കെന്നി കൗണ്ടിയിലെ രണ്ട് പുഴകള്‍ കരകവിഞ്ഞൊഴുകി. Graiguenamanagh പട്ടണത്തിലെ Barrow, Duiske എന്നീ നദികള്‍ കരവവിഞ്ഞൊഴുകിയതോടെ പട്ടണം പ്രളയത്തിലായി. വെള്ളപ്പൊക്കം നിയന്ത്രിക്കാനായി എമര്‍ജന്‍സി സര്‍വീസ് പട്ടണത്തിലെത്തിയിട്ടുണ്ട്. വെള്ളം കയറിക്കിടക്കുന്നതിനാല്‍ ടൗണിലെ മെയിന്‍ സ്ട്രീറ്റില്‍ പോകരുതെന്നും, അത് സുരക്ഷിതമല്ലെന്നും കില്‍ക്കെന്നി കൗണ്ടി കൗണ്‍സില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇവിടേയ്ക്ക് വാഹനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കാറ്റിനോടൊപ്പം ശക്തമായ മഴയെത്തുടര്‍ന്ന് Carlow, Kilkenny, Louth, Wexford, Wicklow, Waterford എന്നീ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ … Read more

സ്‌പെയിനിലെ പ്രളയത്തിൽ 205 മരണം

സ്‌പെയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പ്രളയത്തില്‍ 205 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. മരണങ്ങളില്‍ 202-ഉം വലന്‍സിയ പ്രവിശ്യയിലാണ്. നിരവധി ടൗണുകളില്‍ ഇപ്പോഴും വാഹനങ്ങളും മറ്റ് വസ്തുക്കളും കുടുങ്ങിക്കിടക്കുകയാണ്. വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമായി ആളുകളും കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രളയത്തിന് പിന്നാലെ വൈദ്യുതബന്ധം നിലച്ച പല പ്രദേശങ്ങളും ഇരുട്ടില്‍ തുടരുകയാണ്. ശുദ്ധജലത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഫോണ്‍ കണക്ഷനുകളും പലയിടത്തും പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. പ്രളയം ബാധിച്ച ധാരാളം പേര്‍ മാധ്യമങ്ങള്‍ വഴി സഹായം തേടുന്നുണ്ട്. പ്രളയത്തെ പറ്റി അധികൃതര്‍ ആദ്യ ദിവസം … Read more

കോർക്കിൽ അതിശക്തമായ മഴ പെയ്തേക്കും; വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി കൗണ്ടി കൗൺസിൽ

കോർക്കിൽ അതിശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായേക്കാം എന്നു മുന്നറിയിപ്പ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കോർക്ക് സിറ്റി കൗണ്ടി കൗൺസിൽ അറിയിച്ചു. അതേസമയം അതിശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാൽ കോർക്ക്, കെറി കൗണ്ടികളിൽ കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം യെല്ലോ വാണിങ് നൽകിയിരുന്നു. ഇന്നലെ അർദ്ധരാത്രി 12 മണിക്ക് നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് (ബുധൻ) രാത്രി 12 വരെ തുടരും. ഇതിനു പുറമെ കൗണ്ടി വെക്സ്ഫോർഡിലും ഇന്ന് ഉച്ച മുതൽ യെല്ലോ റെയ്ൻ വാണിങ് നൽകിയിട്ടുണ്ട്. … Read more

അയർലണ്ടിൽ ഈയാഴ്ചയിലുടനീളം മഴ; പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യത

അയര്‍ലണ്ടില്‍ ഈയാഴ്ച കാലാവസ്ഥ സ്ഥിരതയില്ലാതെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴയും അലോസരപ്പെടുത്തും. ഇന്ന് രാവിലെ പലയിടത്തും ഐസ് രൂപപ്പെട്ട് കാണാന്‍ സാധ്യതയുണ്ടെങ്കിലും പിന്നീട് വെയില്‍ ലഭിക്കുകയും, അന്തരീക്ഷം ചൂട് പിടിക്കുകയും ചെയ്യും. പടിഞ്ഞാറന്‍ കൗണ്ടികളില്‍ ചെറിയ മഴ പെയ്‌തേക്കാനും സാധ്യതയുണ്ട്. ഉച്ചയോടെ പല കൗണ്ടികളിലേയ്ക്കും മഴ വ്യാപിക്കും. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 5 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ മഴ കുറയുകയും, അതേസമയം താപനില മൈനസ് 1 ഡിഗ്രി … Read more

കോർക്കിൽ ഇന്നും നാളെയും വെള്ളപ്പൊക്കത്തിന് സാധ്യത; കാരണം സൂപ്പർ മൂൺ

കോര്‍ക്കിലെ പല പ്രദേശങ്ങളിലും ഇന്നും (വെള്ളി) നാളെയുമായി (ശനിയാഴ്ച) വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ്. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് എത്തുകയും, പൂര്‍ണ്ണവലിപ്പത്തില്‍ കാണുകയും ചെയ്യുന്നതുമായ സാഹചര്യത്തില്‍ (Super moon) ജലാശയങ്ങളിലെ തിരമാലകളും, ജലനിരപ്പും ഉയരുന്നതാണ് (വേലിയേറ്റം) വെള്ളപ്പൊക്കത്തിന് കാരണമാകുക. ഇന്ന് വൈകുന്നേരം 5 മണിയോടെ തിരമാലകള്‍ ഉയരും. കോര്‍ക്കിലെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ഏറ്റവും ഉയരത്തില്‍ തിരമാലകള്‍ ഉയരുന്ന ദിവസങ്ങളായേക്കാം ഇതെന്നാണ് വിദഗ്ദ്ധരുടെ … Read more