അയർലണ്ടിൽ റോഡപകടങ്ങളിൽ പെടുന്ന എല്ലാവർക്കും ഇനി മുതൽ നിർബന്ധിത മയക്കുമരുന്ന് പരിശോധന

അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ പെടുന്ന എല്ലാവരും ഇനി മുതല്‍ നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകണം. വെള്ളിയാഴ്ച മുതല്‍ ഈ നടപടി രാജ്യമെമ്പാടും നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ്അറിയിച്ചു നിലവില്‍ ഗുരുതരമായ റോഡപകടങ്ങളില്‍ പെട്ടവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് ഗാര്‍ഡ പരിശോധിക്കുന്നത്. മാത്രമല്ല ഈ പരിശോധന നടത്തേണ്ടതുണ്ടോ എന്ന് ഗാര്‍ഡയ്ക്ക് സ്വതന്ത്രമായി തീരുമാനിക്കാവുന്നതുമാണ്. രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ മയക്കുമരുന്ന് ഉപയോഗം കാരണമാകുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പുതിയ നടപടിയെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി. അപകടരമായ രീതിയില്‍ വാഹനമോടിക്കുന്നത് തടയുകയും, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുകയുമാണ് … Read more

യു.കെയിൽ നിന്നും അതിർത്തി കടക്കാൻ ശ്രമിച്ച 50 അനധികൃത കുടിയേറ്റക്കാരെ ഗാർഡ ഇടപെട്ട് മടക്കി അയച്ചു

യു.കെയില്‍ നിന്നും അനധികൃതമായി അയര്‍ലണ്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 50 പേരെ ഗാര്‍ഡ ഇടപെട്ട് കഴിഞ്ഞയാഴ്ച മടക്കിയയച്ചു. മടങ്ങിപ്പോകാന്‍ ഇവര്‍ വിസമ്മതിച്ചെങ്കിലും നാല് ദിവസം നീണ്ട ഓപ്പറേഷനിലൂടെ ഇവരെ യു.കെയിലേയ്ക്ക് തന്നെ പറഞ്ഞുവിട്ടതായി ഗാര്‍ഡ അറിയിച്ചു. യു.കെയുടെ റുവാന്‍ഡ പദ്ധതിയെ ഭയന്ന് വടക്കന്‍ അയര്‍ലണ്ട് വഴി നിരവധി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലെത്തുന്നതായുള്ള വാദത്തെ ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യു.കെയില്‍ അനധികൃതമായി താമസിക്കുന്നവരെ ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയുമായി ഉണ്ടാക്കിയ പ്രത്യേക ധാരണപ്രകാരം അവിടേയ്ക്ക് കയറ്റി വിടുന്ന പദ്ധതിയാണ് റുവാന്‍ഡ … Read more

താലയിൽ വീടിനു തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ താലയില്‍ ചൊവ്വാഴ്ച രാത്രി വീടിന് തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ചയാണ് കൗമാരക്കാരനായ ആളെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇയാളെ ഗാര്‍ഡ ചോദ്യം ചെയ്യുകയാണ്. അതേസമയം സംഭത്തെപറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മെയ് 21) രാത്രി 10.30-നും 11.30-നും ഇടയില്‍ താലയിലെ High Street-ല്‍ യാത്ര ചെയ്യവേ സംശയാസ്പദമായി എന്തെങ്കിലും കണ്ടവരും, ഈ വഴി യാത്ര ചെയ്യവേ അക്രമവുമായി ബന്ധപ്പെട്ട എന്തെങ്കിലും ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് … Read more

ഡബ്ലിനിൽ ഗാർഡയെ കാറിടിച്ച് വീഴ്ത്തി; ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ ഗാര്‍ഡയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിയോടെ Castleknock-ലെ ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട് എത്തിയ ഗാര്‍ഡ സംഘത്തിലെ ഒരാളെയാണ് കാറിടിച്ച് വീഴ്ത്തിയത്. ഗാര്‍ഡയെ ഒഴിവാക്കി വാഹനവുമായി പോകാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥനെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ അന്വേഷണോദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

പ്രതീക്ഷയുടെ വെളിച്ചമായി പാർനൽ സ്‌ക്വയറിലെ പെൺകുട്ടി; ഗുരുതര പരിക്കിന് ശേഷം ജീവിതം തിരിച്ചുപിടിച്ച് കൊച്ചുമിടുക്കി

ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയറില്‍ അക്രമിയുടെ കത്തിക്കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരി തെറാപ്പിയിലൂടെ ജീവിതം തിരികെ പിടിക്കുന്നു. നവംബര്‍ 23-ന് നടന്ന ആക്രമണത്തില്‍ നെഞ്ചിലായിരുന്നു കുട്ടിക്ക് കുത്തേറ്റത്. ആഴ്ചകളോളം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ കുട്ടിക്കായി അയര്‍ലണ്ട് മുഴുവനും പ്രാര്‍ത്ഥനയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം വീണ്ടും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ ആറ് മാസങ്ങള്‍ക്കിപ്പുറം തെറാപ്പിയടക്കമുള്ള ചികിത്സകളിലൂടെ പ്രതീക്ഷയുടെ വെളിച്ചമാകുകയാണ് ഈ കൊച്ചുമിടുക്കി. ഇത് മകളുടെ രണ്ടാം ജന്മമാണെന്നാണ് ചികിത്സയ്ക്കായി … Read more

വ്യാജ തോക്കുമായി നഗരത്തിലിറങ്ങി; ഡബ്ലിനിൽ ചെറുപ്പക്കാരൻ അറസ്റ്റിൽ

നഗരത്തില്‍ വ്യാജ തോക്കുമായി എത്തിയ ചെറുപ്പക്കാരന്‍ അറസ്റ്റില്‍. വ്യാഴാഴ്ച വൈകിട്ട് 5.30-ഓടെയാണ് ആണ് ഒരാള്‍ ഡബ്ലിന്‍ 1-ലെ Preston Street-ല്‍ തോക്ക് കൈവശം വച്ച് ഇറങ്ങിയതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്നും പിടിച്ചെടുത്ത തോക്ക് ഒറിജിനല്‍ അല്ല എന്നാണ് വിവരം. എങ്കിലും ഇത് കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. അറസ്റ്റിലായ പുരുഷന് 20-ലേറെ പ്രായമുണ്ട്. ഇയാള്‍ സ്റ്റേഷനില്‍ തടവിലാണ്.

ഡബ്ലിനിൽ ഒഴിഞ്ഞു കിടന്ന വീടിന് തീയിട്ടു; പിന്നിൽ കുടിയേറ്റവിരുദ്ധരെന്ന് സംശയം

കൗണ്ടി ഡബ്ലിനിലെ താലയില്‍ വീടിന് തീയിട്ടു. ചൊവ്വാഴ്ച രാത്രി 11.10-ഓടെയാണ് High Street-ലെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ തീപിടിച്ചതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഈ കെട്ടിടം അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ വിട്ടുനല്‍കാന്‍ കഴിഞ്ഞ മാസം ആലോചനയുണ്ടായിരുന്നു. അതിനാല്‍ത്തന്നെ കെട്ടിടത്തിന് മനപ്പൂര്‍വ്വം തീയിട്ടതാകാമെന്ന് സംശയമുണ്ട്. ഇക്കാര്യം ഗാര്‍ഡ അന്വേഷിക്കുകയാണ്. രാജ്യത്ത് ഇത്തരത്തില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ വിട്ടുനല്‍കിയ പല കെട്ടിടങ്ങളും തീവ്രവലതുപക്ഷവാദികളും, കുടിയേറ്റക്കാരും അഗ്നിക്കിരയാക്കിയിരുന്നു. സംഭവസമയം രാത്രി … Read more

കോർക്കിലെ വീട്ടിൽ സ്ത്രീ മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരു വർഷത്തെ പഴക്കം

കോര്‍ക്ക് നഗരത്തിലെ വീട്ടില്‍ സ്ത്രീ മരിച്ച നിലയില്‍. Joyce O’Mahony എന്ന സ്ത്രീയെയാണ് ചൊവ്വാഴ്ച Lough പ്രദേശത്തെ Brookfield Lawn-ലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം 60-ലേറെ പ്രായമുള്ള ഇവരുടെ മൃതദേഹത്തിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ പിതാവ് 2010-ലും, മാതാവ് 2021-ലും മരണപ്പെട്ടിരുന്നു. വീട്ടിലെ സാധനങ്ങളുടെയും മറ്റും സ്ഥിതി കണക്കാക്കിയതില്‍ നിന്നും 2022-ല്‍ എപ്പോഴോ ആയിരുന്നു Joyce മരണം എന്നാണ് നിഗമനം. ഇവരുടെ വീടിന് സമീപം പെസ്റ്റ് കണ്‍ട്രോളിന് എത്തിയ സംഘമാണ് … Read more

മീത്തിൽ 1 മില്യൺ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി

കൗണ്ടി മീത്തിൽ 1 മില്യൺ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. Ashbourne എ ലെ ഒരു വെയർഹൗസിൽ ഗാർഡ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച ഗാർഡ, സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

അയർലണ്ടിൽ വീണ്ടും കുടിയേറ്റ വിരുദ്ധരുടെ അക്രമം; അഭയാർത്ഥികൾക്കായി വിട്ടുകൊടുത്ത സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചു

അയർലണ്ടിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് കുടിയേറ്റ വിരുദ്ധർ. ടിപ്പററിയിലെ Clonmel-ൽ അഭയാർത്ഥികളെ താമസിപ്പിക്കാൻ വിട്ടുനൽകിയ സ്ഥലത്താണ് വ്യാഴാഴ്ച ഒരു സംഘം സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചത്. ഒപ്പം നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ഇവിടെ കരാർ ജോലി ചെയ്യുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതായും വന്നു. സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് അക്രമം നടന്നിരിക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാർഡ അറിയിച്ചു. … Read more