ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ഇക്കഴിഞ്ഞ ഒക്ടോബർ; ഏറ്റവും ചൂടേറിയ വർഷമായി 2023 മാറുമോ?

ഇക്കഴിഞ്ഞ ഒക്ടോബര്‍, ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നുവെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. ഇതോടെ 2023, ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറാനുള്ള സാധ്യതയും ഏറെയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ആഗോളമായി പലയിത്തും കനത്ത ചൂടാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി അനുഭവപ്പെടുന്നത്. ഇറ്റലി, ഫ്രാന്‍സ്, ഗ്രീസ് അടക്കം യൂറോപ്പിലെ പലയിടത്തും അതിശക്തമായചൂട് സ്ഥിതിഗതികള്‍ വഷളാക്കിയപ്പോള്‍, യുഎസ്, മെക്‌സിക്കോ എന്നിവിടങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് സംഭവിച്ചത്. അയര്‍ലണ്ടാകട്ടെ കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, അതിശക്തമായ മഴ, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങളാല്‍ വലയുകയാണ്. അന്തരീക്ഷതാപനിലയ്‌ക്കൊപ്പം സമുദ്രനിരപ്പിലെ താപനിലയും … Read more