ജീവിതച്ചെലവ് താങ്ങാൻ വയ്യ; ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടന

രാജ്യത്ത് ജീവിതച്ചെലവ് താങ്ങാവുന്നതിലുമധികമായിരിക്കുന്ന സാഹചര്യത്തില്‍ ശമ്പളവര്‍ദ്ധന വേണമെന്ന് ആവശ്യമുയര്‍ത്തി അദ്ധ്യാപകസംഘടനയായ Irish National Teachers’ Organisation (INTO). നിലവിലെ പണപ്പെരുപ്പത്തിന് ആനുപാതികമായി അദ്ധ്യാപരുടെ ശമ്പളത്തില്‍ വര്‍ദ്ധന വരുത്തണമെന്നാണ് സംഘടനയുടെ ആവശ്യം. സംഘടനയുടെ ഈസ്റ്റര്‍ സമ്മേളനം നടക്കുന്നതിനിടെ ഇന്ന് ശമ്പളവിഷയം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. പൊതുമേഖലാ ജീവനക്കാര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്ന 1% ശമ്പളവര്‍ദ്ധന, നിലവിലെ സാമ്പത്തികസാഹചര്യത്തില്‍ മതിയാകാതെ വരുമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. ഈ വര്‍ഷം രാജ്യത്തെ പണപ്പെരുപ്പം 6.5% ആകുമെന്ന് സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തില്‍ … Read more

അയർലൻഡിലെ സ്‌കൂളുകളിലെ കോവിഡ് ബാധ; വിദ്യാഭ്യാസവകുപ്പുമായുള്ള അദ്ധ്യാപക സംഘടനയുടെ ചർച്ച ഇന്ന്

അയര്‍ലന്‍ഡിലെ സ്‌കൂളുകളില്‍ 5 മുതല്‍ 12 വരെ പ്രായക്കാരായ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കുന്നത് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസവകുപ്പുമായി വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് അദ്ധ്യാപക സംഘടനയായ INTO. വെക്‌സ്‌ഫോര്‍ഡിലെ CBS പ്രൈമറി സ്‌കൂളില്‍ 30-ലേറെ കുട്ടികള്‍ക്ക് രോഗം ബാധിച്ചത് അടക്കമുള്ള സംഭവങ്ങള്‍ നിലവിലെ HSE-യുടെ നിര്‍ദ്ദേശങ്ങള്‍ അപര്യാപ്തമാണെന്ന് വിമര്‍ശനമുയരാന്‍ കാരണമായിരുന്നു. സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് രോഗം ബാധിച്ചാലും കുട്ടിയുമായി സമ്പര്‍ക്കത്തിലായ മറ്റുള്ളവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ ക്വാറന്റൈന്‍ വേണ്ടെന്നും, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കേണ്ടെന്നും പോലുള്ള നിര്‍ദ്ദേശങ്ങള്‍ രോഗം പടരാന്‍ ഇടയാക്കുന്നുവെന്നാണ് വിമര്‍ശനം. വെക്‌സ്‌ഫോര്‍ഡിലെ … Read more