പലസ്തീനികളെ കൊല്ലാനായി പുറപ്പെടുന്ന യുഎസ് വിമാനങ്ങൾ അയർലണ്ടിൽ ലാൻഡ് ചെയ്യുന്നു; ഷാനൺ എയർപോർട്ടിൽ ഇന്ന് ജാഗ്രതാ കൂട്ടായ്മ

The Peace and Neutrality Alliance, Shannonwatch എന്നിവയുടെ നേതൃത്വത്തില്‍ ഇന്ന് (നവംബര്‍ 12) ഷാനണ്‍ എയര്‍പോര്‍ട്ടില്‍ ജാഗ്രതാ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇസ്രായേലിന് ആയുധസഹായവുമായി പോകുന്ന യുഎസ് യുദ്ധവിമാനങ്ങള്‍ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് ലാന്‍ഡ് ചെയ്യുന്നതിനെ തുടര്‍ന്നാണ് ജാഗ്രതാ കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പലസ്തീനുമായുള്ള യുദ്ധത്തില്‍ നിരപരാധികളെ കൊല്ലാനായി പുറപ്പെടുന്ന യുഎസ് വിമാനങ്ങളെ സഹായിക്കുന്ന അയര്‍ലണ്ടിന്റെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടിയായ Sinn Fein-ന്റെ പിന്തുണയോടെയാണ് പരിപാടി നടത്തപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 3 മണി … Read more

കൊല്ലപ്പെട്ടെന്ന് കരുതിയ ഐറിഷ്-ഇസ്രായേലി ദമ്പതികളുടെ മകൾ ഹമാസിന്റെ പിടിയിലെന്ന് സംശയം; രക്ഷിക്കാൻ ശ്രമങ്ങളാരംഭിച്ചു

ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 8 വയസുകാരിയായ മകളെ ഹമാസ് ബന്ദിയാക്കിയിരിക്കുന്നതായി സംശയം. എമിലി ഹാന്‍ഡ് എന്ന പെണ്‍കുട്ടി നേരത്തെ ഇസ്രായേലിലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു കരുതിയിരുന്നതെങ്കിലും, കഴിഞ്ഞ ദിവസമാണ് എമിലി ജീവനോടെയിരിക്കുന്നതായും, അമിലി അടക്കം ഏതാനും കുട്ടികളെ ഹമാസ് ഗാസ സ്ട്രിപ്പില്‍ ബന്ദികളാക്കിയിരിക്കുന്നതായും സംശയം ബലപ്പെട്ടത്. ഇസ്രായേലിലെ Kibbutz Be’eri-ല്‍ ഹമാസ് നടത്തിയ റെയ്ഡിനിടെയാണ് ഒക്ടോബര്‍ 7-ന് എമിലിയെ കാണാതാകുന്നത്. എമിലിയുടെ പിതാവായ തോമസ് ഹാന്‍ഡ് ഡബ്ലിന്‍ സ്വദേശിയായതിനാല്‍, എമിലിക്ക് ഐറിഷ്, ഇസ്രായേലി ഇരട്ട പൗരത്വമാണുള്ളത്. ഇസ്രായേല്‍ … Read more

‘ഇടപെടേണ്ടി വരും’: ഗാസയിൽ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ

പലസ്തീനെതിരായി ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഇറാന്‍. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ മേഖലയിലെ മറ്റ് കക്ഷികള്‍ രംഗത്തിറങ്ങാന്‍ തയ്യാറാണെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറാബ്ദുള്ളാഹിയന്‍ പറഞ്ഞിരിക്കുന്നത്. രാജ്യത്തെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹമാസിനെ നശിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ സൈന്യം കരയുദ്ധം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഹമാസിന്റെ പ്രവർത്തനഭൂമിയായ ഗാസ മുനമ്പിലേയ്ക്ക് ഇസ്രായേല്‍ സൈനികനീക്കം ആരംഭിച്ചതോടെ ലക്ഷക്കണക്കിന് പലസ്തീനികള്‍ ഇവിടെ നിന്നും പലായനം ആരംഭിച്ചിട്ടുണ്ട്. ഹമാസിന് ഇറാന്‍ ആയുധം നല്‍കുന്നതായി … Read more

ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ ഐറിഷ് യുവതി കൊല്ലപ്പെട്ടു

ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐറിഷ് പൗരയായ Kim Damti-യുടെ സംസ്‌കാരം നടന്നു. തെക്കന്‍ ഇസ്രായേലില്‍ കഴിഞ്ഞയാഴ്ച ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കവെ നടന്ന ആക്രമണത്തില്‍ Damti-യെ കാണാതായിരുന്നു. തുടര്‍ന്ന് 22-കാരിയായ Damti കൊല്ലപ്പെട്ടതായി ബുധനാഴ്ച സ്ഥിരീകരിച്ചു. ശനിയാഴ്ച ഗാസയ്ക്ക് സമീപം നടന്ന പരിപാടിയില്‍ പങ്കെടുത്ത 250-ഓളം പേര്‍ Damti-ക്കൊപ്പം ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഹമാസ് തോക്കുധാരികള്‍ നിറയൊഴിക്കുകയായിരുന്നു. ഐറിഷ് പ്രസിഡന്റ് Michael D Higgins, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഇസ്രായേലിലെ ഐറിഷ് അംബാസഡര്‍ … Read more