ഒരു കരിന്തണ്ടൻ വീരഗാഥ

വയനാട്ടിലെ ആദിവാസി ഊരുകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാടിന്റെ മക്കൾ ഉത്സാഹത്തോടെ പറയുന്ന ഒരു കഥയുണ്ട്. താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ കഥ. ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിെവച്ചുകൊന്ന ആദ്യരക്തസാക്ഷി. ഓരോ ആദിവാസിക്കും ഇപ്പോൾ കരിന്തണ്ടൻ ഒരു വീരനായകനാണ്. ഒമ്പത്‌ കൊടിയ ഹെയർപിൻ വളവുകൾ കയറിയുമിറങ്ങിയും 14 കിലോമീറ്റർ ദൂരത്തിൽ പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളുടെ വിരുന്നൊരുക്കി താമരശ്ശേരി ചുരം. അത്‌ പിന്നിടുന്നതോടെ കരിന്തണ്ടന്റെ ഓർമകളുടെ ശേഷിപ്പുകൾ തെളിഞ്ഞുതുടങ്ങും. കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന … Read more