അയർലണ്ടിൽ സ്വന്തമായി ഒരു വീട് നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ സർക്കാരിന്റെ പുതിയ Local Authority Home Loan പദ്ധതിയെക്കുറിച്ചറിയൂ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാനായി സര്‍ക്കാര്‍ പിന്തുണയോടെ പുതിയ പദ്ധതി. Local Authority Home Loan എന്ന പേരില്‍ നടത്തപ്പെടുന്ന പദ്ധതി പ്രകാരം സര്‍ക്കാര്‍ പിന്തുണയോടെ മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. തദ്ദേശസ്ഥാപനങ്ങളാണ് മോര്‍ട്ട്‌ഗേജ് കാര്യത്തില്‍ തീരുമാനമെടുക്കുക. പുതിയ വീട് വാങ്ങുക, സെക്കന്‍ഡ് ഹാന്‍ഡ് വീട് വാങ്ങുക അതല്ലെങ്കില്‍ സ്വന്തമായി വീട് നിര്‍മ്മിക്കുക എന്നീ കാര്യങ്ങള്‍ക്കായി മോര്‍ട്ട്‌ഗേജ് ലഭിക്കും. ഈ പദ്ധതിയെ സര്‍ക്കാര്‍ പദ്ധതികളായ Tenant Purchase Scheme, Affordable Housing Scheme എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യാം. … Read more