അയർലണ്ടിൽ ഡോക്ടറുടെ പുതിയ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ 12 മാസത്തേയ്ക്ക് മരുന്നുകൾ നൽകാൻ ഫാർമസിസ്റ്റുകൾക്ക് അധികാരം

അയര്‍ലണ്ടില്‍ ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കിയ മരുന്നുകള്‍, അവരുടെ നിര്‍ദ്ദേശമില്ലാതെ തന്നെ വീണ്ടും അടുത്ത 12 മാസത്തേയ്ക്ക് കൂടി നീട്ടിനല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം നല്‍കുന്നു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി. അടുത്ത വര്‍ഷം മാര്‍ച്ച് 1 മുതല്‍, രോഗികള്‍ക്ക് ഡോക്ടറെ കാണാതെ തന്നെ നിലവില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ അടുത്ത 12 മാസത്തേയ്ക്ക് കൂടി തുടര്‍ന്നും നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം ലഭിക്കും. ഡോക്ടര്‍മാരെ കാണാനായി ആഴ്ചകള്‍ കാത്തിരിക്കുന്നത് ഒഴിവാക്കാനും, ഡോക്ടര്‍മാരുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് … Read more

അയർലണ്ടിൽ കൊളസ്‌ട്രോൾ, പ്രഷർ അടക്കം 300 തരം മരുന്നുകൾ സ്റ്റോക്കില്ല; ആശങ്ക ഉയരുന്നു

അയര്‍ലണ്ടില്‍ വേദനസംഹാരികള്‍, കൊളസ്‌ട്രോള്‍ അടക്കം 300-ലധികം മരുന്നുകളുടെ സ്റ്റോക്കില്‍ കുറവ്. തുടര്‍ച്ചയായി ഇത് ഒമ്പതാം മാസമാണ് മരുന്നുകളുടെ സ്റ്റോക്ക് കുറഞ്ഞുവരുന്നത്. മുന്‍വര്‍ഷം ഇതേ സമയം ഉണ്ടായിരുന്ന സ്‌റ്റോക്കുകളെക്കാള്‍ 81% കുറവാണ് നിലവില്‍ രാജ്യത്തുള്ളത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. ചെറിയ ഡോസില്‍ നല്‍കുന്ന ആസ്പിരിന്‍, കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍, ആസ്ത്മ ചികിത്സയ്ക്കുള്ള നെബുലൈസിങ് സൊലൂഷന്‍, ശ്വാസകോശ രോഗത്തിനുള്ള (COPD) മരുന്നുകള്‍ എന്നിവയുടെ ലഭ്യത വളരെ കുറഞ്ഞ നിലയിലാണ്. 2023 ജനുവരി മുതല്‍ മാത്രം 95 മരുന്നുകള്‍ക്കാണ് ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. ഇതോടെ … Read more