അയർലണ്ടിൽ മരുന്നുകൾ കിട്ടാനില്ല; ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

അയര്‍ലണ്ടില്‍ മരുന്നുകളുടെ ദൗര്‍ലഭ്യം തുടരുന്നു. പ്രഷറിന് അടക്കമുള്ള മരുന്നുകളുടെ സ്റ്റോക്ക് കുറയുന്നുവെന്ന റിപ്പോര്‍ട്ട് വന്ന് ആഴ്ചകള്‍ക്കുള്ളിലാണ് ചെവിയിലെ അണുബാധ, സൈനസൈറ്റിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ടാബ്ലറ്റും ലഭിക്കാനില്ലെന്ന റിപ്പോര്‍ട്ട് The Health Products Regulatory Authority (HPRA) പുറത്തുവിട്ടിരിക്കുന്നത്. അയര്‍ലണ്ടിന് പുറമെ യൂറോപ്യന്‍ യൂണിയനിലും വിവിധ മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. അണുബാധ ചികിത്സയ്ക്കായി സാധാരണയായി കുറിച്ചുനൽകുന്ന Augmentin എന്ന ബ്രാന്‍ഡില്‍ വില്‍ക്കപ്പെടുന്ന ടാബ്ലറ്റിന്റെ ജനറിക് വേര്‍ഷനുകളാണ് (ഇതേ കണ്ടന്റ് ഉള്ള ഒറിജിനല്‍ ബ്രാന്‍ഡ് അല്ലാത്ത മരുന്ന്) … Read more

അയർലണ്ടിലെ ഫാർമസിസ്റ്റുകൾക്ക് മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ നൽകാൻ അധികാരം ലഭിച്ചേക്കും

അയര്‍ലണ്ടിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നുകളുടെ കുറിപ്പടികള്‍ (പ്രിസ്‌ക്രിപ്ഷന്‍) നല്‍കാന്‍ അനുമതി ലഭിച്ചേക്കും. നിശ്ചിത രോഗങ്ങള്‍ക്കുള്ള പ്രിസ്‌ക്രിപ്ഷനുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ പുതിയ സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വ്യക്തമാക്കി. ഇത് നടപ്പിലായാല്‍ ചെറിയ രോഗങ്ങള്‍ക്കായി ആശുപത്രികളിലും, ക്ലിനിക്കുകളിലും ഡോക്ടര്‍മാരെ കാണാന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. കമ്മ്യൂണിറ്റി ഫാര്‍മസികളിലെ ഫാര്‍മസിസ്റ്റുകള്‍ക്കാണ് ഈ അധികാരം നല്‍കുന്നത് പരിഗണിക്കുന്നത്. HSE പ്രതിനിധികള്‍, Pharmaceutical Society of Ireland, Irish College of General Practitioners, … Read more

അയർലണ്ടിൽ കൊളസ്‌ട്രോൾ, പ്രഷർ അടക്കം 300 തരം മരുന്നുകൾ സ്റ്റോക്കില്ല; ആശങ്ക ഉയരുന്നു

അയര്‍ലണ്ടില്‍ വേദനസംഹാരികള്‍, കൊളസ്‌ട്രോള്‍ അടക്കം 300-ലധികം മരുന്നുകളുടെ സ്റ്റോക്കില്‍ കുറവ്. തുടര്‍ച്ചയായി ഇത് ഒമ്പതാം മാസമാണ് മരുന്നുകളുടെ സ്റ്റോക്ക് കുറഞ്ഞുവരുന്നത്. മുന്‍വര്‍ഷം ഇതേ സമയം ഉണ്ടായിരുന്ന സ്‌റ്റോക്കുകളെക്കാള്‍ 81% കുറവാണ് നിലവില്‍ രാജ്യത്തുള്ളത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. ചെറിയ ഡോസില്‍ നല്‍കുന്ന ആസ്പിരിന്‍, കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍, ആസ്ത്മ ചികിത്സയ്ക്കുള്ള നെബുലൈസിങ് സൊലൂഷന്‍, ശ്വാസകോശ രോഗത്തിനുള്ള (COPD) മരുന്നുകള്‍ എന്നിവയുടെ ലഭ്യത വളരെ കുറഞ്ഞ നിലയിലാണ്. 2023 ജനുവരി മുതല്‍ മാത്രം 95 മരുന്നുകള്‍ക്കാണ് ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. ഇതോടെ … Read more

അയർലണ്ടിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകളെ കിട്ടാനില്ല; പ്രതിസന്ധി രൂക്ഷമെന്ന് സംഘടന

അയര്‍ലണ്ടില്‍ ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളെ ലഭിക്കാത്തത് രോഗികളെ ബാധിക്കുന്നതായി Irish Pharmacy Union (IPU). നിലവില്‍ ഏകദേശം അഞ്ച് മാസമാണ് ഫാര്‍മസിസ്റ്റുകള്‍ക്ക് വരുന്ന ഒഴിവ് നികത്താനെടുക്കുന്ന സമയമെന്നാണ് IPU ഈയിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. 1,000-ലേറെ ഫാര്‍മസിസ്റ്റുകളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ഇവയാണ്: രോഗികളുടെ എണ്ണത്തിനനുസരിച്ച് രാജ്യത്ത് ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളില്ല. ഒരു ഫാര്‍മസിസ്റ്റിന്റെ ഒഴിവ് നികത്താനെടുക്കുന്ന ശരാശരി സമയം അഞ്ച് മാസമാണ്. ആകെയുള്ള ഒഴിവുകളില്‍ മൂന്നില്‍ ഒന്നിലും നിയമനം നടത്താനെടുക്കുന്നത് ആറ് മുതല്‍ 12 മാസം … Read more

കോവിഡ് ബാധ കാരണം ഫാർമസികളിൽ ആവശ്യത്തിന് ജീവനക്കാരില്ല; മരുന്നുകൾ അഡ്വാൻസ് ആയി ഓർഡർ ചെയ്യണമെന്ന് ഫാർമസി ഉടമകൾ

രാജ്യത്ത് രൂക്ഷമായ കോവിഡ് ബാധ കാരണം ഫാര്‍മസികളില്‍ ആവശ്യത്തിന് ജോലിക്കാര്‍ എത്താത്ത സാഹചര്യത്തില്‍, ജനങ്ങള്‍ മരുന്നുകള്‍ അഡ്വാന്‍സായി ഓര്‍ഡര്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി Irish Pharmacy Union (IPU). ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പല ഫാര്‍മസികളും പ്രവര്‍ത്തനസമയം കുറയ്ക്കുകയോ, അടച്ചിടുകയോ ചെയ്യേണ്ടിവരുന്നതായും IPU വ്യക്തമാക്കി. സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണെങ്കില്‍ മരുന്ന് തീരും മുമ്പ് തന്നെ പ്രിസ്‌ക്രിപ്ഷന്‍ നല്‍കി ഓര്‍ഡര്‍ ചെയ്യണമെന്നാണ് ഫാര്‍മസികള്‍ അഭ്യര്‍ത്ഥിക്കുന്നത്. തങ്ങള്‍ സമ്മര്‍ദ്ദത്തിലാകുന്നത് ഒഴിവാക്കാനും, മരുന്നുകള്‍ കൃത്യസമയത്ത് തന്നെ ലഭിക്കാനും ഇത് സഹായിക്കുമെന്ന് IPU പറഞ്ഞു. അതേസമയം … Read more