ഡബ്ലിനിൽ വംശവെറിക്ക് എതിരെ വൈവിദ്ധ്യങ്ങളുടെ കാർണിവൽ ഈ മാസം 27-ന്

ഡബ്ലിനില്‍ വംശവെറിക്കെതിരായി വൈവിദ്ധ്യങ്ങളെ ആഘോഷിക്കുന്ന കാര്‍ണിവല്‍ ഈ മാസം നടത്തപ്പെടും. United Against Racism and LeChéile ആണ് സെപ്റ്റംബര്‍ 27-ന് കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. കാര്‍ണിവലിന്റെ ഭാഗമായി Garden of Remembrance എത്തുന്ന ആളുകള്‍, Custom House-ലേയ്ക്ക് മാര്‍ച്ച് ചെയ്ത് നീങ്ങും. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് നേരെ വംശീയാതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു കാര്‍ണിവല്‍ നടത്താന്‍ തയ്യാറായതെന്ന് സംഘാടകര്‍ അറിയിച്ചു. The National Women’s Council, Irish Congress of Trade Unions എന്നിവരും കാര്‍ണിവലിന് പിന്തുണ … Read more

അയർലണ്ടിലെ ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി

അയർലണ്ടിലെ ഇന്ത്യക്കാർക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു. അയർലണ്ട് പ്രസിഡന്റ് മൈക്കൽ ഡി. ഹിഗ്ഗിൻസും, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും അക്രമങ്ങളെ പരസ്യമായി അപലപിക്കുകയും ഇത്തരം നിന്ദ്യമായ അക്രമവും, വംശീയതയും നടത്തിയവർക്കെതിരെ അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഡബ്ലിനിലെ ഇന്ത്യൻ എംബസി വഴിയും, ഡൽഹിയിൽ പ്രവർത്തിക്കുന്ന ഐറിഷ് എംബസി വഴിയുമാണ് കേന്ദ്ര സർക്കാർ ഇടപെടലുകൾ നടത്തിയത്. അതിക്രമത്തിന് ഇരയായവരുമായി ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. … Read more

ഡബ്ലിൻ ഇന്ത്യൻ എംബസി സേവനങ്ങൾക്ക് ഇനി ഓൺലൈൻ ബുക്കിംഗ്

ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയിലെ ഏതാനും സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഏതെല്ലാം സേവനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വഴി നേരത്തെ ബുക്ക് ചെയ്യേണ്ടതെന്നും, ബുക്ക് ചെയ്യാനുള്ള ലിങ്കും ചുവടെ: എംബസി കൗണ്ടറിലെ എല്ലാവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും ബുക്ക് ചെയ്യാനായി: https://embassyofindia-dublin.youcanbook.me/ 2025 സെപ്റ്റംബര്‍ 3 മുതല്‍ പാസ്‌പോര്‍ട്ട്, PCC സര്‍വീസുകള്‍ ഓണ്‍ലൈന്‍ വഴി ആക്കിയിട്ടുണ്ട്. ലിങ്ക്: https://mportal.passportindia.gov.in/gpsp/ രേഖകള്‍ കലക്ട് ചെയ്യുക, പുതുക്കിയ 3 ടയര്‍ റെസ്‌പോണ്‍സ് സിസ്റ്റം എന്നിവയ്ക്കായി: https://www.indianembassydublin.gov.in/page-link/…

ഡബ്ലിനിലെ ഇന്ത്യക്കാർക്ക് എതിരായ ആക്രമണങ്ങൾ: വിഷയത്തിൽ ഇടപെട്ട് അയർലണ്ട് ഇന്ത്യ കൗൺസിൽ, സർക്കാരിന് കത്തയച്ചു

ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്ത് ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ വംശജര്‍ക്കുമെതിരെ ദിനംപ്രതിയെന്നോണം ആക്രമണങ്ങള്‍ നടക്കുന്നതായി Ireland India Council ചെയര്‍പേഴ്‌സണ്‍ പ്രശാന്ത് ശുക്ല. പ്രകോപനമേതുമില്ലാതെ നടക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ നടപടിയെടുക്കാനാവശ്യപ്പെട്ട് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗന്‍ എന്നിവര്‍ക്ക് കൗണ്‍സില്‍ കത്തയച്ചു. താലയില്‍ ഇന്ത്യക്കാരനെ തെറ്റായ ആരോപണമുന്നയിച്ച് മര്‍ദ്ദിക്കുകയും, അര്‍ദ്ധനഗ്നനാക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കെയാണ് ശക്തമായ നടപടിയാവശ്യപ്പെട്ട് അയര്‍ലണ്ട് ഇന്ത്യ കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ഐറിഷ് വനിതകളുടെ ധീരമായി ഇടപെടലിലൂടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. … Read more

അയർലണ്ടിലെ വംശീയ അക്രമങ്ങളിൽ പ്രതിഷേധിച്ചുള്ള പാർലമെന്റ് മാർച്ച് ഇന്ന്; INMO-യും, MNI- യും, യുണൈറ്റും, ടീച്ചേഴ്സ് യൂണിയനും, ജെന്നിഫർ മുരയും പങ്കെടുക്കും; പിന്തുണച്ച് ക്രിസ്റ്റി മൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാജ്യത്ത് മൈഗ്രേറ്റഡ് കമ്മ്യൂണിറ്റിക്കെതിരെ വർദ്ധിച്ചുവരുന്ന വംശീയ ആക്രമങ്ങളിൽ പ്രതിഷേധിച്ച് അയർലണ്ടിലെ മൈഗ്രൈൻസ് കൂട്ടായ്മ സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ച് ഇന്ന് . ഇന്ന് ഒരു മണിക്ക് ഡബ്ലിൻ സിറ്റി ഹാളിൽ സമ്മേളിച്ച ശേഷം പാർലമെന്റിലേക്ക് മാർച്ച് നടത്തും. മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് നേഴ്സിങ് യൂണിയൻ ആയ INMO-യും MNI-യും പ്രമുഖ യൂണിയൻ ആയ യുണൈറ്റും, ടീച്ചേഴ്സ് യൂണിയനും അടക്കം നിരവധി യൂണിയനുകളും രാഷ്ട്രീയപാർട്ടികളും സാമൂഹിക സംഘടനകളും നിരവധി ടിഡിമാർ ഉൾപ്പെടെയുള്ളവരും പങ്കെടുക്കും. പ്രശസ്ത പാട്ടുകാരൻ ക്രിസ്റ്റീ മൂറിന്റെ വെരിഫൈഡ് … Read more

അയർലണ്ടിൽ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് നേരെ നടക്കുന്ന കൗമാര അക്രമങ്ങൾ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മലയാളിയുടെ നേതൃത്വത്തിൽ ഓൺലൈൻ നിവേദനം

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന് നേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാനും, കുറ്റക്കാരനെ ശിക്ഷിച്ച്, സമൂഹത്തെ സുരക്ഷിത ഇടമാക്കി മാറ്റാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ഒപ്പുവച്ച പെറ്റീഷന്‍. മലയാളിയായ ജിബി സെബി പാലാട്ടിയുടെ നേതൃത്വത്തില്‍ change.org വഴി നടത്തിവരുന്ന ഓണ്‍ലൈന്‍ ഒപ്പുസമാഹരണത്തില്‍ ഇതുവരെ 1200-ലധികം പേര്‍ ഒപ്പിട്ടിട്ടുണ്ട്. അയര്‍ലണ്ടില്‍ ഈയിടെയായി നടന്നുവരുന്ന നിരവധി അക്രമസംഭവങ്ങളില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെയാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമായും 20 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരാണ് അക്രമങ്ങള്‍ നടത്തിവരുന്നത്. ക്രിക്കറ്റ് … Read more

Aer Lingus-മായി ചേർന്ന് ഖത്തർ എയർവേയ്‌സ് വിമാന സർവീസ്; പ്രവാസി ഇന്ത്യക്കാർക്ക് നേട്ടം

ഐറിഷ് വിമാന കമ്പനിയായ Aer Lingus-മായി ചേര്‍ന്ന് പുതിയ കോഡ്‌ഷെയര്‍ പദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. മാര്‍ച്ച് 13 മുതല്‍ ആരംഭിച്ച പദ്ധതി പ്രകാരം, ഇരു കമ്പനികളും സര്‍വീസുകള്‍ പങ്കിടും. ഇതുവഴി യാത്രക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങളിലേയ്ക്കും, എയര്‍പോര്‍ട്ടുകളിലേയ്ക്കും യാത്ര ചെയ്യാനും സാധിക്കും. അയര്‍ലണ്ട്, യു.കെ, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, ന്യൂസിലാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാര്‍ക്ക് ഈ പാര്‍ട്ട്‌നര്‍ഷിപ്പ് ഏറെ ഗുണം ചെയ്യും. അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും ഇത് ഏറെ സഹായകരമാകും. … Read more

അയർലണ്ടിലെ ഇന്ത്യൻ എംബസിയിൽ ഇനി സേവനങ്ങൾക്കുള്ള ഫീസ് കാർഡ് ഉപയോഗിച്ച് അടയ്ക്കാം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ഇനിമുതല്‍ ഫീസ് ഡിജിറ്റലായി അടയ്ക്കാം. വിവിധ സേവനങ്ങള്‍ക്കായി എംബസിയുടെ കൗണ്ടര്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം. അതേസമയം പോസ്റ്റല്‍ വഴി അപേക്ഷ നല്‍കുകയാണെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഫീസ് അടയ്ക്കാവുന്നതാണ്. ഇതോടെ ഏറെക്കാലമായുള്ള പ്രവാസികളുടെ ആവശ്യത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. കൗണ്ടര്‍ വഴി പേയ്‌മെന്റിനായി വിസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്റ്ററോ, ജെസിബി, യൂണിയന്‍ പേ മുതലായ പ്രധാനപ്പെട്ട കാര്‍ഡുകളെല്ലാം സ്വീകരിക്കും. എംബസിയുടെ POS ടെര്‍മിനലാണ് ഇതിനായി … Read more

കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഉറപ്പാക്കുക; ഓൺലൈൻ നിവേദനവുമായി സംഘടന

അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കുന്നതിനായി ഓണ്‍ലൈന്‍ നിവേദനം. രാജ്യത്ത് ഒഴിച്ചുകൂടാനാകാത്ത വിഭാഗമായ കുടിയേറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥ സേവനമാണ് സമൂഹത്തിന് നല്‍കിവരുന്നതെങ്കിലും, അവര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഇടം ലഭിക്കാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത് അവരുടെ ആരോഗ്യത്തെയും, ജോലി ചെയ്യാനുള്ള കഴിവിനെയും ബാധിക്കുന്നുണ്ട്. ഇതിനൊപ്പം വീടുകളുടെ വാടകവര്‍ദ്ധനയും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാരിന്റെയും, ബന്ധപ്പെട്ട അധികൃതരുടെയും ഇടപെടല്‍ അനിവാര്യമാണെന്ന് കാട്ടിയുള്ള നിവേദനത്തില്‍ 500 പേരുടെ ഒപ്പുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. നിവേദനത്തില്‍ പങ്കുചേരാനായി സന്ദര്‍ശിക്കുക: … Read more

അയർലണ്ടിൽ അക്രമണങ്ങൾ കൂടാൻ കാരണം കുടിയേറ്റക്കാരോ?

അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചതാണ് രാജ്യത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന ചിന്ത തെറ്റാണെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ.  ഈ വാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവും ലഭ്യമല്ലെന്നും Newstalk-ന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരെ പലവിധ പരിശോധനകള്‍ക്ക് ശേഷമാണ് ഇവിടെ താമസിക്കാന്‍ അനുവദിക്കുന്നതെന്ന് പറഞ്ഞ മക്കന്റീ, പലരും എത്തുന്ന ക്രിമിനല്‍ കുറ്റം ചെയ്തിട്ടാണെന്നും, അത് സര്‍ക്കാരിന് അറിയാത്തതാണെന്നുമുള്ള വാദം തള്ളിക്കളയുകയും ചെയ്തു. രാജ്യത്തേയ്‌ക്കെത്തുന്ന അഭയാര്‍ത്ഥികളെ സംബന്ധിച്ച് ഇത്തരം തെറ്റായ ധാരണകള്‍ വച്ചു പുലര്‍ത്തരുതെന്ന് … Read more