അഭയാർഥികളുടെ കെട്ടിടം വീണ്ടും അഗ്നിക്കിരയാക്കി; ഇത്തവണ കൗണ്ടി ഡബ്ലിനിൽ

രാജ്യത്ത് അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന കെട്ടിടത്തിന് വീണ്ടും തീവെച്ചു. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് കൗണ്ടി ഡബ്ലിനിലെ Brittas-ലെ Crooksling-ല്‍ അഗ്നിരക്ഷാസേന എത്തി തീയണച്ചത്. മുമ്പ് ഒരു നഴ്‌സിങ് ഹോം ആണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി കെട്ടിടം വിട്ടുനില്‍കുന്നുവെന്ന് വാര്‍ത്ത പരന്നതോടെ ഇവിടെ ഈയിടെയായി നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അഭയാര്‍ത്ഥികളെയും, കുടിയേറ്റക്കാരെയും താമസിപ്പിക്കാന്‍ ഒരുക്കുന്ന കെട്ടിടങ്ങള്‍ക്ക് അജ്ഞാതര്‍ തീവെയ്ക്കുന്നത് തുടരുന്നതിനിടെ അവയില്‍ ഏറ്റവും പുതിയതാണ് ഇന്നലത്തേത്. രാജ്യത്ത് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ തീവ്രവലതുപക്ഷ വാദികള്‍ പ്രതിഷേധവും … Read more

അയർലണ്ടിൽ അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടി: കുടിയേറ്റം കുറയുമോ?

അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റത്തിന് എതിരല്ല സര്‍ക്കാരെന്നും, അതേസമയം അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍. അയര്‍ലണ്ടിലെ ‘അയഞ്ഞ സംവിധാനങ്ങള്‍’ മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് നടപടിയെന്നും ഡബ്ലിനില്‍ നടന്ന ഒരു പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. അയര്‍ലണ്ടില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷ നല്‍കുന്നവരുടെ എണ്ണം പത്ത് മടങ്ങ് വര്‍ദ്ധിച്ചതായി വരദ്കര്‍ പറഞ്ഞു. സാധാരണയായി 2000-3000 അപേക്ഷകളാണ് ഒരു വര്‍ഷം ലഭിക്കാറ്. എന്നാല്‍ ഇത് പതിന്മടങ്ങായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ്. അതേസമയം അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്നതിന്റെ … Read more

എൻആർഐകളുടെ ആധാർ അപേക്ഷയിൽ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ടത് ഇവ…

നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്കുള്ള (എന്‍ആര്‍ഐ) ആധാര്‍ നിയമങ്ങളില്‍ മാKE വരുത്തി The Unique Identification Authority of India (UIDAI). ജനുവരി 16-നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ UIDAI പുറത്തിറക്കിയത്. പുതിയ നയപ്രകാരം പ്രായപൂര്‍ത്തിയായവരും, അല്ലാത്തവരുമായ, സാധുവായ പാസ്‌പോര്‍ട്ട് കൈവശമുള്ള എന്‍ആര്‍ഐകള്‍ക്ക്, ഇനി ഏത് ആധാര്‍ കേന്ദ്രയില്‍ നിന്നും ആധാറിനായി അപേക്ഷിക്കാം. ഒപ്പം കുട്ടികളായ എന്‍ആര്‍ഐകളുടെ പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയായി ഇനിമുതല്‍ പാസ്‌പോര്‍ട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ. 2023 ഒക്ടോബര്‍ 1-ന് ശേഷം … Read more

ഐറിഷ് തുറമുഖത്ത് ശീതീകരിച്ച കണ്ടെയ്നറിൽ 14 പേരെ കണ്ടെത്തിയ സംഭവം; ഒരാൾ ഗാർഡയുടെ പിടിയിൽ

ഐറിഷ് തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്നറില്‍ 14 പേരെ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ജനുവരി 8 ന് റോസ്ലെയര്‍ തുറമുഖത്ത് നടന്ന സംഭവത്തെ തുടര്‍ന്ന്‍ 30 വയസ്സ് പ്രായം വരുന്ന ആളെ ആണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഫെറിയില്‍ എത്തിയ ശീതീകരിച്ച വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീക്കളും രണ്ട് പെണ്‍കുട്ടികളും ഉള്ള 14 പേരടങ്ങുന്ന സംഘത്തെ കണ്ടെത്തിയത്.2021ലെ ക്രിമിനല്‍ ജസ്റ്റിസ് നിയമപ്രകാരം (വ്യക്തികളെ കടത്തിക്കൊണ്ട് പോകല്‍) ഉള്ള കുറ്റം ആരോപിച്ചാണ് റോസ്ലെയറില്‍ വച്ച് … Read more

ഡബ്ലിനിൽ ഭവനരഹിതരെ താമസിപ്പിക്കാനിരുന്ന പബ്ബ് അജ്ഞാതർ അഗ്നിക്കിരയാക്കി; ഞെട്ടൽ!

ഡബ്ലിനില്‍ ഭവനരഹിതര്‍ക്ക് താമസിക്കാനായി തയ്യാറാക്കിയ പഴയ പബ്ബും, ഗസ്റ്റ് ഹൗസും അജ്ഞാതര്‍ അഗ്നിക്കിരയാക്കി. ഞായറാഴ്ച രാത്രിയാണ് Ringsend പ്രദേശത്തെ Thorncastle Street-ലുള്ള പബ്ബില്‍ തീപടര്‍ന്നത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 16-ന് ഗോള്‍വേയില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒരു ഹോട്ടലിന് അജ്ഞാതര്‍ തീവെച്ചതിന് പിന്നാലെയാണ് ഡബ്ലിനിലും സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. വീടില്ലാത്ത ധാരാളം കുടുംബങ്ങളെ Ringsend-ലെ പബ്ബില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും, ഈ സംഭവം അത്യന്തം നിരാശാജനകമാണെന്നും Dublin Region Homeless Executive (DRHE) … Read more

ഗോൾവേയിൽ അഭയാർത്ഥികൾക്കായി തയ്യാറാക്കിയ ഹോട്ടലിന് തീവെച്ചതാര്?

ഗോള്‍വേയില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി തീരുമാനിച്ച ഹോട്ടല്‍ അജ്ഞാതര്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം തുടരുന്നു. ഡിസംബര്‍ 16-ന് രാത്രിയാണ് Rosscahill-ലെ Ross Lake ഹോട്ടലിന് അജ്ഞാതര്‍ തീവെച്ചത്. രാജ്യത്ത് ഈയിടെയായി കുടിയേറ്റക്കാര്‍ക്കും, അഭയാര്‍ത്ഥികള്‍ക്കുമെതിരായി തീവ്രവലതുപക്ഷവാദികള്‍ വ്യാപകമായി പ്രതിഷേധങ്ങളും അക്രമങ്ങളും നടത്തിവരുന്നുണ്ട്. ഇതിനിടെയാണ് അഭയാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ഹോട്ടലിന് തീവെച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും, ഹോട്ടലിന് കാര്യമായ കേടുപാടികള്‍ ഉണ്ടായിട്ടുണ്ട്. Galway Divisional Crime Unit നടത്തുന്ന അന്വേഷണത്തിന് Garda National Bureau of Criminal Investigation (GNBCI)-ഉം സഹായം … Read more

ഡബ്ലിൻ ലുവാസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ചു; മൂന്ന് കൗമാരക്കാർ കോടതി വിചാരണ നേരിടുന്നു

ഡബ്ലിനിലെ ലുവാസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ മൂന്ന് കൗമാരക്കാര്‍ കോടതി വിചാരണ നേരിടുന്നു. 2022 ഡിസംബര്‍ 5-ന് Red Line-ല്‍ വച്ചാണ് 15 വയസുകാരനായ ഒരാളും, 17 വയസ് വീതം പ്രായമുള്ള രണ്ട് പേരും ചേര്‍ന്ന് ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയെ (20) തുടര്‍ച്ചയായി ചവിട്ടിയും, ഇടിച്ചും പരിക്കേല്‍പ്പിച്ചത്. ഇതിലൊരാള്‍ സ്റ്റീല്‍ കൊണ്ടുള്ള വൈസ് ഗ്രിപ്പ് ഉപയോഗിച്ച് തലയില്‍ അടിക്കുകയും ചെയ്തു. ഡബ്ലിനിലെ കുട്ടികളുടെ കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. … Read more

അയർലണ്ടിൽ ജനിച്ച് മൂന്ന് വയസ് തികഞ്ഞ കുട്ടികൾക്ക് ഐറിഷ് പൗരത്വത്തിനായി ഇനി ഓൺലൈനിൽ അപേക്ഷിക്കാം

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ ജനിച്ച് മൂന്ന് വയസ് തികഞ്ഞ കുട്ടികള്‍ക്ക് ഐറിഷ് പൗരത്വത്തിന് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഐറിഷ് പൗരത്വം ഇല്ലാതെ തന്നെ ഈ ഫോം വഴി കുട്ടിക്ക് ഐറിഷ് പൗരത്വം ലഭിക്കാന്‍ അപേക്ഷ നല്‍കാവുന്നതാണ്. നേരത്തെ ഓഫ്‌ലൈന്‍ വഴി മാത്രമായിരുന്നു അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. പൊതു പൗരത്വ അപേക്ഷകളും ഈയിടെ ഓണ്‍ലൈനായി സ്വീകരിക്കാന്‍ ആരംഭിച്ചിരുന്നു. മലയാളികള്‍ അടക്കമുള്ള ഒട്ടേറെ വിദേശികളുടെ മക്കള്‍ക്ക് ഐറിഷ് പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ … Read more

അയർലണ്ടിലെ പ്രബലവിഭാഗമായി ഇന്ത്യക്കാർ; സെൻസസ് വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ

അയര്‍ലണ്ടിലെ വിദേശികളില്‍ പ്രബലവിഭാഗമായി ഇന്ത്യക്കാര്‍ മാറുന്നു. Central Statistics Office (CSO) കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022-ലെ വൈവിദ്ധ്യത, കുടിയേറ്റം, വംശം, അയര്‍ലണ്ടിലെ ട്രാവലര്‍ വിഭാഗം, മതം എന്നിവയുമായി ബന്ധപ്പെട്ട സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ 2022 സെന്‍സസ് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 5,149,139 ആണ്. 2016-ലെ സെന്‍സസില്‍ നിന്നും 8% ജനസംഖ്യാ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ ജനങ്ങളില്‍ 4,283,490 പേര്‍ ഐറിഷ് പൗരന്മാരാണ്. ബാക്കി 631,785 പേര്‍ ഐറിഷ് ഇതര പൗരന്മാരുമാണ് … Read more

അയർലണ്ടിൽ പൗരത്വ അപേക്ഷകൾ ഇനി ഓൺലൈനിൽ സമർപ്പിക്കാം

അയര്‍ലണ്ടില്‍ ഇനിമുതല്‍ പൗരത്വ അപേക്ഷകള്‍ (Citizenship Applications) ഓണ്‍ലൈനായി നല്‍കാം. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ (From 11) ഇപ്പോള്‍ ലഭ്യമല്ലെന്നും, വൈകാതെ തന്നെ അതിനുള് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ പേപ്പര്‍ വഴി പൗരത്വ അപേക്ഷാ നടപടികള്‍ ആരംഭിച്ചവര്‍ക്ക്, പോസ്റ്റല്‍ വഴി തന്നെ അപേക്ഷ നല്‍കുന്നത് തുടരാം. എങ്കിലും കഴിയുന്നതും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാന്‍ ശ്രമിക്കണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ കൂടുതല്‍ എളുപ്പവും, പേയ്‌മെന്റ് അടക്കമുള്ളവ വേഗത്തില്‍ നടത്താനും … Read more