ഫാമിലി വിസ നിഷേധം – മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ ഐറിഷ് പാർലമെന്റിന്റെ മുന്നിൽ സമാധാനപരമായി ഒത്തുചേരുന്നു

ജനറൽ വർക്ക് പെർമിറ്റിൽ അയർലണ്ടിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയോ മക്കളെയോ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത വളരെ ദുഖകരമായ സാഹചര്യമാണ് നിലവിലുള്ളത്. മൈഗ്രന്റ്‌ നഴ്സസ് അയർലണ്ട് ഈ വിഷയം ഒന്നിലധികം പാർലമെന്റ് അംഗങ്ങളെകൊണ്ട് പാർലമെന്റിൽ ചോദ്യമായി ഉന്നയിക്കുകയും അതുവഴി ഈ വിഷയം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൂടാതെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ഇക്കഴിഞ്ഞ മെയ് ഒൻപതാം തിയ്യതി പാർലമെന്റിന്റെ എ വി ഹാളിൽ നിരവധി പാർലമെന്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ … Read more

നമ്മൾ ക്രിമിനിലുകളോ? അയർലണ്ടിൽ കുടിയേറ്റക്കാരെ പ്രത്യേകമായി പരിശോധിക്കാൻ ഗാർഡ; ഇരട്ട നീതിക്കെതിരെ പ്രതിഷേധം

ഡബ്ലിന്‍ നഗരത്തിലെ അക്രസംഭവങ്ങള്‍ വളരെയധികം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ‘days of high impact visibility’ എന്ന പേരില്‍ കൂടുതല്‍ സുരക്ഷാപരിശോധനകള്‍ നടത്തുമെന്ന് ഗാര്‍ഡ കഴിഞ്ഞയിടെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇതിന്റെ ഭാഗമായി ‘immigration checks’ നടത്തുമെന്ന പ്രഖ്യാപനം രാജ്യത്തെ ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇന്റലിജന്‍സ്, ട്രാഫിക് പരിശോധനകള്‍ക്ക് പുറമെ കുടിയേറ്റക്കാരെ പ്രത്യേകമായി പരിശോധിക്കുമെന്നാണ് ഗാര്‍ഡ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇതില്‍ വ്യക്തത ആവശ്യപ്പെട്ട് കുടിയേറ്റക്കാരുടെ സംഘടനയായ Migrant Rights Cennre Ireland (MRCI) രംഗത്തുവന്നു. ഈ … Read more

അയർലണ്ടിൽ നിന്നും ഇന്ത്യയിലേയ്ക്ക് നേരിട്ട് വിമാനസർവീസ്; പ്രവാസികളുടെ നിവേദനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം

ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി പ്രവാസികള്‍ വ്യോമയാനമന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുന്നു. നിലവില്‍ കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ മാത്രമാണ് യാത്രയ്ക്ക് ലഭ്യമെന്നിരിക്കെ, ഒരു ദിവസം മുഴുവനായി യാത്രയ്ക്ക് ചെലവിടേണ്ട സാഹചര്യത്തിലാണ് അയര്‍ലണ്ടിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍. ഇത് അത്യാവശ്യയാത്രകള്‍ നടത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി വഴി ഇക്കാര്യം ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പ്രവാസികള്‍ വോട്ട് രേഖപ്പെടുത്തിയ നിവേദനം സമര്‍പ്പിക്കും. നിവേദനത്തില്‍ … Read more