ആഷ്‌ലിങ് മർഫി കൊലപാതകം: ഒരാൾ അറസ്റ്റിൽ

ആഷ്‌ലിങ് മർഫി കൊലപാതകക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. Tullamore-ലെ Grand Canal-ന് സമീപം ജനുവരി 12-നാണ് ടീച്ചറും, സംഗീതജ്ഞയുമായ ആഷ്‌ലിങ് മർഫിയെ (23) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണമാരംഭിച്ച ഗാര്‍ഡ ചൊവ്വാഴ്ച ഒരാളെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കി. ഇയാള്‍ ഡബ്ലിനിലെ ഒരു ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സ തേടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റ് വിവരങ്ങളൊന്നും ഗാര്‍ഡ പുറത്തുവിട്ടിട്ടില്ല. 30-ലേറെ പ്രായമുള്ള ഇയാളെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്. ദേഹത്ത് പരിക്കേറ്റ് ചികിത്സ തേടിയ ഇയാള്‍ പരിക്കേറ്റത് എങ്ങനെയെന്ന് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് … Read more

ക്രിസ്മസ് തലേന്ന് നടന്ന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; ഒരാൾ അറസ്റ്റിൽ

ക്രിസ്മസ് തലേന്ന് വിക്ക്‌ലോയില്‍ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു Enniskerry-യിലെ വീട്ടില്‍ വച്ച് 40-ലേറെ പ്രായമുള്ള സ്ത്രീ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇയാളെ Bray Garda Station-ല്‍ ചോദ്യം ചെയ്തുവരികയാണ്. Director of Public Prosecutions-ന്റെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ക്ക് മേല്‍ കുറ്റം ചുമത്തിയതായും ഗാര്‍ഡ അറിയിച്ചു.

ഡബ്ലിനിൽ സ്ത്രീ മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു പുരുഷന്‍ അറസ്റ്റില്‍. ഫിന്‍ഗ്ലാസിലെ ചാള്‍സ്ടൗണിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് വ്യാഴാഴ്ച രാവിലെയോടെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രാവിലെ 6.15-ഓടെ ഗാര്‍ഡ സ്ഥലത്തെത്തി. ബ്രസീലിയന്‍ സ്വദേശിയായ ഇവര്‍ക്ക് 30-ലേറെ പ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തലയിലും, കഴുത്തിലും ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും, മരിച്ച സ്ത്രീയും പരിചയക്കാരാണെന്നാണ് കരുതുന്നത്. ഇയാളെ നിലവില്‍ ഫിന്‍ഗ്ലാസ് ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. … Read more