അയർലണ്ടിൽ നഴ്‌സിങ് റിക്രൂട്ട്മെന്റ് നിർത്തിവച്ച നടപടി ഫലം കണ്ടോ എന്ന് ഉറപ്പില്ല: HSE മേധാവി

അയര്‍ലണ്ടിലെ പൊതു ആരോഗ്യമേഖലയിലേയ്ക്കുള്ള പുതിയ റിക്രൂട്ട്‌മെന്റുകള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവച്ച നടപടി ഫലം കാണുന്നുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് HSE മേധാവി Bernard Gloster. അതേസമയം പുതിയ ജീവനക്കാരെ നിലവില്‍ നിയമിക്കുന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ടതിലും അധികം പേരെ ജോലിക്കെടുത്തതായും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തില്‍ Gloster വ്യക്തമാക്കി. 2023-ല്‍ നഴ്‌സുമാര്‍ അടക്കം 6,100 പേരെ നിയമിക്കാനായിരുന്നു HSE തീരുമാനം. എന്നാല്‍ 8,300 പേരെ നിയമിക്കാന്‍ സാധിച്ചു. കൂടുതല്‍ പേരെ നിയമിക്കാന്‍ കഴിഞ്ഞെങ്കിലും മെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ്, മാനേജ്‌മെന്റ് തസ്തികകളില്‍ … Read more

അയർലണ്ടിൽ ട്രോളികളിലെ ചികിത്സ തുടർക്കഥയാകുന്നു; ബെഡ് ലഭിക്കാത്ത രോഗികൾ 586

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്ക് ബെഡ് ലഭിക്കാതെ 586 രോഗികള്‍ ട്രോളികളില്‍ കഴിയുന്നതായി Irish Nurses and Midwives Organisation’s Trolley Watch (INMO). ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. ട്രോളികളില്‍ കഴിയുന്ന രോഗികളില്‍ 389 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഇത്തരത്തില്‍ ട്രോളികളില്‍ ചികിത്സ തേടുന്നത് University Hospital of Limerick-ലാണ്. പിന്നാലെ Cork University Hospital-ഉം ഉണ്ട്. ട്രോളികള്‍ക്ക് പുറമെ കസേരകള്‍, വെയ്റ്റിങ് റൂമുകള്‍, ആശുപത്രികളിലെ മറ്റ് ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിങ്ങനെ … Read more

ഹെൽത്ത്കെയർ അസിസ്റ്റന്റുമാരുടെ ഫാമിലി സ്റ്റാറ്റസ് പ്രശ്നം: മൈഗ്രന്റ് നഴ്സസ് അയർലണ്ട് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി

ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയും മക്കളെയും അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത പ്രശ്നം ഉയർത്തി മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) പാർലമെന്റ് പ്രതിഷേധം അടക്കം വിവിധങ്ങളായ ക്യാമ്പയിൻ സംഘടിപ്പിച്ചതിന്റെ കൂടി ഭാഗമായി സർക്കാർ അവരുടെ മിനിമം ശമ്പളം 27,000 യൂറോയിൽനിന്നും 30,000 ആയി വർധിപ്പിക്കാൻ തീരുമാനം എടുത്തിരുന്നു. എന്നാൽ തൊഴിലുടമകൾ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായി ഈ തീരുമാനം താൽക്കാലികമായി മരവിപ്പിക്കുകയും, നഴ്സിംഗ് ഹോമുകൾക്ക് ഒരു പുതിയ ഫണ്ടിംഗ് മോഡൽ കണ്ടെത്തിയശേഷം ശമ്പള വർധന ഉണ്ടാകുമെന്നും ഒരു തീരുമാനം … Read more

ലിമറിക്കിലെ ആശുപത്രികളിൽ ഏജൻസി ഡിവിഷനിൽ ജോലി ചെയ്യാൻ നഴ്‌സുമാർക്ക് അവസരമൊരുക്കി ഹോളിലാൻഡർ

ഏജന്‍സി ഡിവിഷനില്‍ ആകര്‍ഷകമായ ശമ്പളത്തോട് കൂടിയുള്ള തൊഴില്‍ അവസരവുമായി ഹോളിലാന്‍ഡര്‍. ലിമറിക്കിലെ വിവിധ ആശുപത്രികളില്‍ തുടര്‍ച്ചയായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള നഴ്സുമാര്‍ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്‍റ് സ്ഥാപനമായ ഹോളിലാന്‍ഡര്‍ അവസരമൊരുക്കുന്നു. അയർലണ്ടിലെ ഹെൽത്ത്കെയർ സെക്ടറിൽ മിനിമം 2  വർഷം പ്രവർത്തി പരിചയമുള്ള നഴ്സുമാര്‍ 0874825001 എന്ന നമ്പറിലോ അല്ലെങ്കില്‍ nurses@hollilander.com എന്ന മെയില്‍ അഡ്രസ്സിലോ നിങ്ങളുടെ അപേക്ഷകള്‍ അയക്കുക.