അയർലണ്ടിലെ പകുതിയോളം നഴ്‌സിങ് ഹോമുകളിലും വീണ്ടും കോവിഡ് ബാധ; ഭൂരിഭാഗം പേരിലും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മന്ത്രി

അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതായി റിപ്പോര്‍ട്ട്. രാജ്യത്തെ 40% ഹോമുകളിലും നിലവില്‍ കോവിഡ് വ്യാപനം നടന്നുകഴിഞ്ഞതായാണ് അനുമാനം. ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് 225 നഴ്‌സിങ് ഹോമുകളില്‍ കോവിഡ് വ്യാപനം നടന്നതായി വയോജനക്ഷേമ വകുപ്പ് മന്ത്രി മേരി ബട്ട്‌ലര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഇതോടെ അന്തേവാസികളെയും, ജീവനക്കാരെയും സ്ഥിരമായി കോവിഡ് ടെസറ്റിന് വിധേയരാക്കുന്നത് പുനരാരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഹോമുകളിലെ രോഗികളില്‍ അസുഖം ഗുരുതരമാകാതിരിക്കാന്‍ പ്രതിരോധ വാക്‌സിനുകള്‍ സഹായിക്കുന്നതായും, പോസിറ്റീവാകുന്ന രോഗികളില്‍ ഭൂരിഭാഗവും ആരോഗ്യപ്രശ്‌നങ്ങളൊന്നും കാണിക്കുന്നില്ലെന്നും മന്ത്രി … Read more

അയർലണ്ടിൽ നഴ്‌സിങ് ഹോമുകൾ സന്ദർശിക്കാൻ ഇനി സ്വയം കോവിഡ് ടെസ്റ്റ് നടത്തുക നിർബന്ധം; നിയന്ത്രണം ഇന്ന് മുതൽ

അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇനിമുതല്‍ എല്ലായ്‌പോഴും സ്വന്തമായി കോവിഡ് ടെസ്റ്റ് നടത്തണമെന്ന് Health Protection Surveillance Centre (HPSC). ഇന്ന് മുതല്‍ നിയന്ത്രണം നിലവില്‍ വരും. രോഗലക്ഷണം ഇല്ലെങ്കിലും സ്ഥിരമായി സന്ദര്‍ശനം നടത്തുന്നവര്‍ ആഴ്ചയില്‍ രണ്ട് തവണ ടെസ്റ്റ് നടത്തണം എന്നാണ് പുതിയ നിര്‍ദ്ദേശം. സ്വന്തമായി നടത്താവുന്ന ആന്റിജന്‍ ടെസ്റ്റ് മതിയാകുമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. വല്ലപ്പോഴും മാത്രം സന്ദര്‍ശനം നടത്തുന്നവരാണെങ്കില്‍, സന്ദര്‍ശനത്തിന് മുമ്പ് ഒരു തവണ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. കെയര്‍ ഹോമുകളിലും, നഴ്‌സിങ് ഹോമുകളിലും … Read more

നഴ്‌സിംഗ് ഹോമുകളിൽ ഒറ്റപ്പെട്ടു പോയ അന്തേവാസികൾക്ക് ഈ ക്രിസ്മസ് കാലത്ത് സമ്മാനങ്ങൾ അയക്കാം

ഈ ക്രിസ്മസ് കാലത്ത് അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകളിൽ ഒറ്റപ്പെട്ടു പോയ അന്തേവാസികൾക്ക് സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനങ്ങൾ നൽകാം. www.carepark.ie എന്ന വെബ്സൈറ്റ് ആണ് ഹൃദയത്തിൽ തൊടുന്ന ഉദ്യമവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള കെയർ ഹോമുകളിലും, വൃദ്ധസദനങ്ങളിലുമായി ആയിരക്കണക്കിന് പേരാണ് കഴിയുന്നത്. ഇതിൽ പലരും ഉറ്റവരോ ഉടയവരോ ഇല്ലാത്തവരുമാണ്. ക്രിസ്മസ് പോലെ ഒരു ആഘോഷകാലത്ത് ഇവർ അനുഭവിക്കുന്ന ഏകാന്തതയുടെ ആഴം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല. അത്തരത്തിൽ ഒറ്റപ്പെട്ടവർക്ക് പ്രതീക്ഷയുടെയും, സ്നേഹത്തിന്റെയും ഒരു സമ്മാനപ്പൊതി നൽകുന്നതാകില്ലേ ഈ ക്രിസ്മസ് കാലത്ത് നമുക്ക് ചെയ്യാവുന്ന … Read more