അയർലണ്ടിലെ ഫാർമസിസ്റ്റുകൾക്ക് മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ നൽകാൻ അധികാരം ലഭിച്ചേക്കും

അയര്‍ലണ്ടിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നുകളുടെ കുറിപ്പടികള്‍ (പ്രിസ്‌ക്രിപ്ഷന്‍) നല്‍കാന്‍ അനുമതി ലഭിച്ചേക്കും. നിശ്ചിത രോഗങ്ങള്‍ക്കുള്ള പ്രിസ്‌ക്രിപ്ഷനുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ പുതിയ സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വ്യക്തമാക്കി. ഇത് നടപ്പിലായാല്‍ ചെറിയ രോഗങ്ങള്‍ക്കായി ആശുപത്രികളിലും, ക്ലിനിക്കുകളിലും ഡോക്ടര്‍മാരെ കാണാന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. കമ്മ്യൂണിറ്റി ഫാര്‍മസികളിലെ ഫാര്‍മസിസ്റ്റുകള്‍ക്കാണ് ഈ അധികാരം നല്‍കുന്നത് പരിഗണിക്കുന്നത്. HSE പ്രതിനിധികള്‍, Pharmaceutical Society of Ireland, Irish College of General Practitioners, … Read more

അയർലണ്ടിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകളെ കിട്ടാനില്ല; പ്രതിസന്ധി രൂക്ഷമെന്ന് സംഘടന

അയര്‍ലണ്ടില്‍ ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളെ ലഭിക്കാത്തത് രോഗികളെ ബാധിക്കുന്നതായി Irish Pharmacy Union (IPU). നിലവില്‍ ഏകദേശം അഞ്ച് മാസമാണ് ഫാര്‍മസിസ്റ്റുകള്‍ക്ക് വരുന്ന ഒഴിവ് നികത്താനെടുക്കുന്ന സമയമെന്നാണ് IPU ഈയിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. 1,000-ലേറെ ഫാര്‍മസിസ്റ്റുകളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ഇവയാണ്: രോഗികളുടെ എണ്ണത്തിനനുസരിച്ച് രാജ്യത്ത് ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളില്ല. ഒരു ഫാര്‍മസിസ്റ്റിന്റെ ഒഴിവ് നികത്താനെടുക്കുന്ന ശരാശരി സമയം അഞ്ച് മാസമാണ്. ആകെയുള്ള ഒഴിവുകളില്‍ മൂന്നില്‍ ഒന്നിലും നിയമനം നടത്താനെടുക്കുന്നത് ആറ് മുതല്‍ 12 മാസം … Read more