അയർലണ്ടിലെ ഫാർമസിസ്റ്റുകൾക്ക് മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ നൽകാൻ അധികാരം ലഭിച്ചേക്കും

അയര്‍ലണ്ടിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നുകളുടെ കുറിപ്പടികള്‍ (പ്രിസ്‌ക്രിപ്ഷന്‍) നല്‍കാന്‍ അനുമതി ലഭിച്ചേക്കും. നിശ്ചിത രോഗങ്ങള്‍ക്കുള്ള പ്രിസ്‌ക്രിപ്ഷനുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ പുതിയ സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വ്യക്തമാക്കി.

ഇത് നടപ്പിലായാല്‍ ചെറിയ രോഗങ്ങള്‍ക്കായി ആശുപത്രികളിലും, ക്ലിനിക്കുകളിലും ഡോക്ടര്‍മാരെ കാണാന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. കമ്മ്യൂണിറ്റി ഫാര്‍മസികളിലെ ഫാര്‍മസിസ്റ്റുകള്‍ക്കാണ് ഈ അധികാരം നല്‍കുന്നത് പരിഗണിക്കുന്നത്.

HSE പ്രതിനിധികള്‍, Pharmaceutical Society of Ireland, Irish College of General Practitioners, പഠന, ട്രെയിനിങ് ബോഡികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയില്‍ Dr Pat O’Mahony ആണ് ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നത്.

ഒക്ടോബറോടെ വിഷയം സംബന്ധിച്ച് മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: