അയർലണ്ടിൽ ബിയറിനും വിലയേറുന്നു; വിലവർദ്ധന പ്രഖ്യാപിച്ച് Heineken

ജനപ്രിയ ബിയര്‍ ബ്രാന്‍ഡ് ആയ Heineken-ന് അയര്‍ലണ്ടില്‍ വില വര്‍ദ്ധിക്കുന്നു. ജൂണ്‍ മാസം മുതല്‍ പൈന്റിന് 6 സെന്റ് വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണമെന്നും Heineken Ireland പറയുന്നു. Birra Moretti, Orchard Thieves, Tiger മുതലായ ബ്രാന്‍ഡുകളും Heineken-ന്റേത് ആണ്. അതേസമയം മറ്റൊരു കമ്പനിയായ Diageo, തങ്ങളുടെ ബ്രാന്‍ഡുകളായ Guinness, Carlsberg, Smithwick എന്നിവയുടെ പൈന്റിന് 6 സെന്റ് വില വര്‍ദ്ധിപ്പിക്കുന്നതായി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. Guinness 0.0-യ്ക്ക് 9 … Read more

അയർലണ്ടുകാർക്ക് ദുരിതത്തിനിടെ ഇരുട്ടടി; വൈദ്യുതിക്കും പാചകവാതകത്തിനും വില വർദ്ധിപ്പിച്ച് Bord Gáis Energy

വിലക്കയറ്റം കാരണം പൊറുതിമുട്ടുന്ന അയര്‍ലണ്ടുകാര്‍ക്ക് ഇരുട്ടടിയായി നിരക്ക് വര്‍ദ്ധിപ്പിച്ച് ഊര്‍ജ്ജവിതരണ കമ്പനിയായ Bord Gáis Energy. പാചകവാതകം, വൈദ്യുതി തുടങ്ങി ഊര്‍ജ്ജവിതരണം നടത്തുന്ന കമ്പനിയാണ് Bord Gáis Energy. ഈ വര്‍ഷം ഇതാദ്യമായാണ് ഒരു ഊര്‍ജ്ജ കമ്പനി നിരക്കില്‍ വര്‍ദ്ധന വരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഊര്‍ജ്ജ വിതരണ കമ്പനികള്‍ പല തവണയായി 35-ലേറെ വില വര്‍ദ്ധനയാണ് നടപ്പിലാക്കിയത്. ഇതേ പ്രവണത ഈ വര്‍ഷവും തുടരുമെന്നതിന്റെ സൂചനയാണ് Bord Gáis-ന്റെ പ്രഖ്യാപനമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഏപ്രില്‍ 15 മുതല്‍ … Read more

അയർലണ്ടിൽ ബ്രെഡിനും പാലിനും ബട്ടറിനും വില കൂടി; പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഈ വർഷം 780 യൂറോ അധികം കരുതേണ്ടി വരും

അയര്‍ലണ്ടില്‍ ഈയിടെയായി സംഭവിച്ച അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അതേസമയം വില ഇനിയും മേല്‍പ്പോട്ട് തന്നെയായിരിക്കുമെന്നും, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്കള്‍ക്കിടെ ബ്രെഡ്, പാല്‍, ബട്ടര്‍ എന്നിവയ്ക്ക് 10% മുതല്‍ 30% വരെയാണ് വില വര്‍ദ്ധിച്ചത്. ഇത് തുടരുകയും, ആഴ്ചയില്‍ 15 യൂറോ ശരാശരി വില വര്‍ദ്ധന സംഭവിക്കുകയും ചെയ്താല്‍, ഈ വര്‍ഷം സാധാരണക്കാര്‍ ശരാശരി 780 യൂറോയോ, അതിലധികമോ പലവ്യഞ്ജനങ്ങള്‍ക്കായി അധികം ചെലവാക്കേണ്ടിവരുമെന്നാണ് … Read more

അയർലണ്ടിലെ എല്ലാ വീട്ടുകാർക്കും 2022-ലെ ആദ്യ കറന്റ് ബില്ലിൽ 100 യൂറോ ഇളവ് നൽകുമെന്ന് സർക്കാർ

അയര്‍ലണ്ടിലെ എല്ലാ വീട്ടുകാര്‍ക്കും 2022-ലെ ആദ്യ കറന്റ് ബില്ലില്‍ 100 യൂറോ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍. രാജ്യത്തെ ഊര്‍ജ്ജവില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അതിന് ആശ്വാസം പകരുന്ന നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. വീട്ടുകാരുടെ വരുമാനമോ, ജോലിയോ പദ്ധതിയില്‍ മാനദണ്ഡമാകില്ലെന്നും, എല്ലാവര്‍ക്കും ഒരുപോലെ ഇളവ് നല്‍കാനാണ് തീരുമാനമെന്നുമാണ് വിവരം. അതേസമയം കടകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊന്നും ഈ ഇളവ് ലഭിക്കില്ല. ഏകദേശം 20 ലക്ഷം വീട്ടുകാര്‍ക്ക് പദ്ധതിയുടെ … Read more