സെലൻസ്കിയെ ആലിംഗനത്തോടെ അയർലണ്ടിലേക്ക് സ്വീകരിച്ച് ഹാരിസ്; ഉക്രെയിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു

അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തിയ ഉക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി ഉഭയകക്ഷികാര്യങ്ങളിലും, നയതന്ത്ര പദ്ധതികളിലും ചര്‍ച്ച നടത്തി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. കൗണ്ടി ക്ലെയറിലെ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ സെലന്‍സ്‌കിയെ ഹാരിസ് നേരിട്ടെത്തി ആലിംഗനത്തോടെ സ്വാഗതം ചെയ്തു. ഇതാദ്യമായാണ് സെലന്‍സ്‌കി ഹാരിസുമായി അയര്‍ലണ്ടില്‍ കൂട്ടിക്കാഴ്ചയ്‌ക്കെത്തുന്നത്. അയര്‍ലണ്ടിന് നല്‍കാനുള്ള സന്ദേശത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, അയര്‍ലണ്ട് നല്‍കിവരുന്ന പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായി സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍ തന്നെ അയര്‍ലണ്ട് തങ്ങളെ പിന്തുണച്ചുവരുന്നുണ്ടെന്നും, നിരവധി ഉക്രെയിന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ … Read more

‘അയർലണ്ട്-യുകെ ബന്ധം ദൃഢമാക്കും’: പുതിയ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമാറെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് സൈമൺ ഹാരിസ്

യുകെയില്‍ ലേബര്‍ പാര്‍ട്ടി നേടിയ വമ്പിച്ച വിജയത്തിന് പിന്നാലെ പുതിയ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ഈയിടെയായി വഷളായ യുകെ-അയര്‍ലണ്ട് ബന്ധം മെച്ചപ്പെടുത്തണമെന്ന് ഇരുവരും ഒറ്റ സ്വരത്തില്‍ തീരുമാനമെടുത്തതായി ഹാരിസ് പറഞ്ഞു. ജൂലൈ 17-ന് യുകെയില്‍ തന്നെ സന്ദര്‍ശിക്കാന്‍ സ്റ്റാര്‍മര്‍ ക്ഷണിക്കുകയും, ഹാരിസ് ക്ഷണം സ്വീകരിക്കുകയും ചെയ്തു. ബ്രെക്‌സിറ്റിന് ശേഷമുള്ള സംഭവവികാസങ്ങളും, ഈയിടെ യുകെ നടപ്പിലാക്കിയ റുവാന്‍ഡ കുടിയേറ്റനിയമവുമെല്ലാം അയര്‍ലണ്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. അയര്‍ലണ്ടുമായുള്ള ബന്ധം എത്രയും … Read more

‘എനിക്ക് ചെറിയ മക്കളുണ്ട്, ഭാര്യയുണ്ട്’, വ്യാജബോംബ് ഭീഷണിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി

തന്റെ വീടിന് നേരെയുണ്ടായ ബോബ് ഭീഷണി തീര്‍ത്തും അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ബുധനാഴ്ച വൈകിട്ട് ലഭിച്ച ഭീഷണി കോളിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡ വീട് മുഴുവന്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഹാരിസും, ഭാര്യയും, രണ്ട് മക്കളും വീട്ടില്‍ ഉള്ള സമയത്തായിരുന്നു ഭീഷണി സന്ദേശം എത്തിയത്. വ്യാജ ഭീഷണി എന്ന വാക്ക് പോലും ശരിയല്ലെന്നും, ഭയപ്പെടുത്താനും, വിഷമിപ്പിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഹാരിസ് പ്രതികരിച്ചു. ‘എനിക്ക് ചെറിയ കുട്ടികളുണ്ട്, എനിക്കൊരു ഭാര്യയുണ്ട്, ഇത് തീര്‍ത്തും അസ്വീകാര്യമാണ്’ … Read more

ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ വീടിന് ബോംബ് ഭീഷണി

പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ വീടിന് നേരെ ബോംബ് ഭീഷണി. ബുധനാഴ്ച വൈകിട്ട് ഫോണ്‍ കോള്‍ വഴിയായിരുന്നു ഭീഷണി. ഈ സമയം ഹാരിസും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഗാര്‍ഡ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ ഭീഷണി വ്യാജമെന്ന് വ്യക്തമായി. നേരത്തെയും ഹാരിസിന്റെ വീടിന് നേരെ ഇത്തരം ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. വീടിന് മുന്നില്‍ മുഖംമൂടിധാരികള്‍ ഒന്നിലധികം തവണ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തിരുന്നു. തീവ്രവലതുപക്ഷവാദികളും, കുടിയേറ്റവിരുദ്ധരുമായിരുന്നു പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍.

അയർലണ്ടിൽ ഇന്ധനവില വർദ്ധിപ്പിച്ചേക്കില്ല; പ്രതിപക്ഷ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങാൻ സാധ്യത

ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ ഇന്ധനനികുതി വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. പാര്‍ലമെന്റില്‍ Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഹാരിസ് ഇക്കാര്യം പറഞ്ഞത്. അതേസമയം ഇന്ധനവില വര്‍ദ്ധിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയില്ല. ഉക്രെയിന്‍ യുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഊര്‍ജ്ജവില വര്‍ദ്ധിച്ചതോടെയാണ് 2022 മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ മുതലായവയ്ക്ക് എക്‌സൈസ് നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. നികുതി പുനഃസ്ഥാപിക്കുന്നത് പിന്നീട് പലതവണ മാറ്റിവച്ച ശേഷം … Read more

യു.കെയോട് കൊമ്പുകോർത്ത് അയർലണ്ട്; വിവാദമായ ‘റുവാൻഡ ധാരണ’ എന്ത്?

അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.കെ കഴിഞ്ഞയാഴ്ച പാസാക്കിയ റുവാന്‍ഡ ഡീപ്പോര്‍ട്ടേഷന്‍ നിയമവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിന്റെ വിയോജിപ്പ് ശക്തമായി അറിയിച്ചുകൊണ്ട് ഐറിഷ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. നിയമം പാസായതോടെ യു.കെയിലെ അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്ന് അയര്‍ലണ്ടിലേയ്ക്ക് എത്തുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ പരിഹാരം വേണമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ മുതലായവര്‍ യു.കെ അധികൃതരോടെ ആവശ്യപ്പെട്ടിട്ടുണ്ട്. അയർലണ്ട്- യു.കെ ബന്ധത്തെ തന്നെ ബാധിക്കുന്ന വിഷയം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ … Read more