പ്രതിഷേധങ്ങൾക്കിടെ പേരുമാറ്റി കോർക്കിലെ ഏറ്റവും വലിയ സ്റ്റേഡിയം; ഇനി അറിയപ്പെടുക ‘SuperValu Pairc Uí Chaoi’ എന്ന പേരിൽ

കോര്‍ക്കിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ Pairc Uí Chaoimh ഇനി അറിയപ്പെടുക ‘SuperValu Pairc Uí Chaoi’ എന്ന പേരില്‍. സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ SuperValu-വുമായി 10 വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പേരുമാറ്റമെന്ന് Cork GAA (Gaelic Athletic Association) അറിയിച്ചു. അതേസമയം സൂപ്പര്‍മാര്‍ക്കറ്റിന്റെ പേര് സ്റ്റേഡിയത്തിനൊപ്പം ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ GAA ആരാധകര്‍, രാഷ്ട്രീയക്കാര്‍ മുതലായവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അയര്‍ലണ്ടിന്റെ സ്വാതന്ത്രത്തിനായി പോരാടിയ Pádraig Ó Caoimh-ന്റെ പേരാണ് സ്റ്റേഡിയത്തിന് നല്‍കിയിരിക്കുന്നത്. മുന്‍ GAA ജനറല്‍ സെക്രട്ടറിയുമായിരുന്നു … Read more

Ballinasloe Cricket Club ഇനി മുതൽ അറിയപ്പെടുക Kilconnell Cricket Club എന്ന പേരിൽ; പുതിയ കളിക്കാരെ തെരഞ്ഞെടുക്കാനുള്ള രജിസ്ട്രേഷന് ആരംഭം

Ballinasloe Cricket Club ഇനുമുതല്‍ ഔദ്യോഗികമായി Kilconnell Cricket Club എന്നറിയപ്പെടും. 2016-ല്‍ ആരംഭിച്ച ക്ലബ്ബ് അയര്‍ലണ്ടിലെ പ്രമുഖ ടൂര്‍ണ്ണമെന്റുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഫെയര്‍ ഗ്രീന്‍ ഗ്രൗണ്ട് ആസ്ഥാനമാക്കി കളിച്ചുവന്ന ക്ലബ്ബ്, കഴിഞ്ഞ വര്‍ഷം Kilconnell Community Park-ല്‍ ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തുകയും, തുടര്‍ന്ന് ഇവിടെ കളിസ്ഥലമൊരുക്കാനായി പാര്‍ക്ക് അധികൃതരുമായി ധാരണയിലെത്തുകയും ചെയ്തു. പ്രദേശത്തെ Comyn കുടുംബവുമായി ബന്ധപ്പെട്ട് 1890 മുതല്‍ ക്രിക്കറ്റ് Kilconnell-ന്റെ ജീവവായുവാണ്. ഈ വര്‍ഷം മുതല്‍ Kilconnell Community Park-ലെ ഗ്രൗണ്ടില്‍ Ballinasloe … Read more

വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

20/01/2024 ശനിയാഴ്ച ബാലിഗണർ ജി എ എ ക്ലബ്ബിൽ കൂടിയ വൈക്കിങ്സ് പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട്, വൈക്കിങ്സ് കുടുംബാംഗങ്ങളെ നയിക്കുന്നവർ ഇവരാണ് കൂടാതെ പ്രസ്തുത പൊതുയോഗത്തിൽ ഈ വർഷത്തെ മൺസ്റ്റർ ലീഗ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബിബിൻ ജോസഫിനെയും വൈസ് ക്യാപ്റ്റൻ അനൂപ് സി ആന്റണിയും, ടെന്നീസ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻ ഫെബിൻ ഫ്രാൻസിസിനെയും വൈസ് ക്യാപ്റ്റൻ എബിൻ തോമസിനെയും തിരഞ്ഞെടുക്കുകയും, ഈ വർഷം തീർക്കേണ്ടതായ പ്രൊജക്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നതിനൊപ്പം … Read more

വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബിന് നവനേതൃത്വം

വാട്ടർഫോർഡ്: 2022-ൽ ക്രിക്കറ്റ് പ്രേമികളായ കുറച്ചുപേരിൽ നിന്നും തുടങ്ങിയ വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്, ഇന്ന് അതിന്റെ പ്രവർത്തന മികവു കൊണ്ടും, ക്ലബ് മെമ്പേഴ്സിന്റെ എണ്ണം കൊണ്ടും വലിയ മുന്നേറ്റം ഉണ്ടക്കിയിരിക്കുന്നു. 2023 ക്രിക്കറ്റ്  സീസണിൽ ഇൻഡോർ ഔട്ട്ഡോർ വിഭാഗങ്ങളിലായി അയർലണ്ടിൽ ഉടനീളം നടന്ന ടൂർണമെന്റുകളിൽ 3 ടൈറ്റിൽ കിരീടങ്ങളും , 4 റണ്ണേഴ്‌സ് അപ്പ് കിരീടങ്ങളും ചൂടി വാട്ടർഫോർഡ് ടൈഗേഴ്‌സ് അയർലണ്ടിലെ തന്നെ ഒരു മികച്ച ക്രിക്കറ്റ് ടീം ആയി മാറിയിരിക്കുന്നു.  2024-2025 വർഷത്തിലെ പ്രവർത്തനങ്ങളെ … Read more

വൈകിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന് വാട്ടർഫോഡ് സിറ്റി കൌൺസിൽ 9 ഏക്കർ ഭൂമി അനുവദിച്ചു

വൈകിങ്സ്ന്റെ ആത്മാർത്ഥമായ പ്രയത്നത്തിന്റെ ഫലമായി വൈകിങ്സിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന “സ്വന്തമായൊരു ഗ്രൗണ്ട്” ഈ ക്രിസ്മസ് മാസത്തിൽ യാഥാർഥ്യമായി.ഒരു ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളോടുകൂടിയ 9 ഏക്കർ ഭൂമിയുടെ താക്കോൽദാനം വൈകിങ്സ് V-Fiesta 2K23 ചടങ്ങിൽ വെച്ച് കൗൺസിലർ ഇമൻ ക്വിൻലൻ നടത്തി. ഈ ഗ്രൗണ്ടിൽ ബാഡ്മിന്റൺ, വടംവലി കോർട്ടുകൾ, മൺസ്റ്റർ ക്രിക്കറ്റ്‌ ലീഗ് പ്രവേശനത്തിനനുയോജ്യമായ ക്രിക്കറ്റ്‌ ഗ്രൗണ്ട് എന്നിവയാണ് കമ്മിറ്റിയുടെ ഈ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ. കൂടാതെ വാട്ടർഫോർഡിലെ മലയാളികൾക്ക് വേണ്ടി 1500 ഇരിപ്പിടങ്ങളുള്ള എല്ലാ സൗകര്യങ്ങളോടും … Read more