അയർലണ്ടിലെ മൂന്നിൽ ഒന്ന് റസ്റ്ററന്റുകളും സന്ദർശകരോട് കോവിഡ് പാസ് ചോദിക്കുന്നില്ല; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

അയര്‍ലണ്ടില്‍ ഉപഭോക്താക്കളോട് കോവിഡ്-19 സര്‍ട്ടിഫിക്കറ്റ് ചോദിക്കാതെ പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോനലി. രാജ്യത്ത് കോവിഡ് പാസ് ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഒരു മാസത്തിനിടെ ഇരട്ടിയായതായി Economic and Social Research Institute (ESRI) റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്ഥാപനത്തില്‍ എത്തുന്നവരോട് കോവിഡ് പാസ് ചോദിക്കാറില്ലെന്നു് 37% ഇന്‍ഡോര്‍ പബ്ബുകളും പറഞ്ഞതായി കഴിഞ്ഞയാഴ്ച പുറത്തുവിട്ട ESRI റിപ്പോര്‍ട്ട് വ്യക്തമാക്കായിരുന്നു. കഴിഞ്ഞ മാസം 21% പബ്ബുകളാണ് … Read more

അയർലണ്ടിലെ നഴ്‌സുമാർക്ക് ഈ ആഴ്ച മുതൽ ബൂസ്റ്റർ ഷോട്ടുകൾ: ആരോഗ്യമന്ത്രി

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ അനുമതി നല്‍കി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. രാജ്യത്തെ നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ഭീഷണിയിലാണെന്നും, ഈ വര്‍ഷം ആദ്യമാണ് മിക്കവര്‍ക്കും വാക്‌സിന്‍ ലഭിച്ചതെന്നതിനാല്‍ നിലവില്‍ രോഗബാധയ്ക്കുള്ള സാധ്യത ഏറിയിരിക്കുകയാണെന്നും നഴ്‌സുമാരുടെ സംഘടനയായ Irish Nurses and Midwives Organisation (INMO) കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ വാരാന്ത്യത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ആരംഭിക്കുമെന്ന് … Read more

അയർലണ്ടിലെ ആരോഗ്യമേഖലയിൽ വൻ പ്രതിസന്ധി; രണ്ട് വർഷമായി സർജറികൾക്കായി കാത്തിരിക്കുന്ന കുട്ടികൾ 800

അയര്‍ലണ്ടില്‍ കോവിഡ് പ്രതിസന്ധിയും, HSE കംപ്യൂട്ടറുകള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും കുട്ടികളുടെ ചികിത്സയെ ബാധിക്കുന്നതായി കണ്ടെത്തല്‍. ഈ കാരണങ്ങളാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയുടെ ഭാഗമായി നടത്തേണ്ട സര്‍ജറി ചെയ്യാനാകാതെ രാജ്യത്ത് 800 കുട്ടികളാണ് നിലവില്‍ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി നല്‍കിയ രേഖയില്‍ നിന്നും വ്യക്തമാകുന്നത്. ഇതില്‍ 36 കുട്ടികള്‍ നാല് വര്‍ഷത്തിലേറെയായി സര്‍ജറി നടത്താന്‍ കഴിയാതെ കാത്തിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. 109 പേര്‍ മൂന്ന് വര്‍ഷത്തിലേറെയും, 645 പേര്‍ രണ്ട് വര്‍ത്തിലേറെയായും സര്‍ജറിക്കായി കാത്തിരിക്കുന്നു. … Read more

മഞ്ഞ് കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള സൂചന നൽകി ആരോഗ്യമന്ത്രി

മഞ്ഞുകാലത്തോടനുബന്ധിച്ച് അയര്‍ലണ്ടില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കുമെന്ന് സൂചന നല്‍കി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. നിലവിലെ മിക്ക നിയന്ത്രണങ്ങളും ഒക്ടോബര്‍ 9-ന് അവസാനിക്കാനിരിക്കെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. കൊറോണ വൈറസിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും, പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്നുമാണ് പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെ ഡോനലി പറഞ്ഞത്. പക്ഷേ ഈ നിയന്ത്രണങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായ തരത്തിലായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഒക്ടോബര്‍ 22-ഓടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ … Read more