യു.കെ- അയർലണ്ട് അഭയാർത്ഥി തർക്കം: വടക്കൻ അയർലണ്ട് അതിർത്തിയിൽ ഗാർഡ നേരിട്ട് പരിശോധന നടത്തില്ല
അഭയാര്‍ത്ഥികളുടെ വരവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടും യു.കെയും തമ്മില്‍ തര്‍ക്കം മുറുകുന്നതിനിടെ, വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തിയില്‍ ഗാര്‍ഡ നേരിട്ട് പരിശോധനകള്‍ നടത്തില്ലെന്ന് വ്യക്തമാക്കി നീതിന്യായവകുപ്പ്. അനധികൃത കുടിയേറ്റക്കാരെ തിരികെ പറഞ്ഞയയ്ക്കുന്നത് അടക്കം രാജ്യത്തെ കുടിയേറ്റ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായി 100 ഗാര്‍ഡ ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കുമെന്ന് വകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ അതിര്‍ത്തി പരിശോധനകള്‍ക്ക് നിയോഗിക്കില്ലെന്നാണ് വകുപ്പ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം 100 ഗാര്‍ഡ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ 12 മാസം എടുത്തേക്കുമെന്ന് നീതിന്യായവകുപ്പ് പിന്നീട് വിശദീകരിച്ചിരുന്നു. … Read more